SHOW MORE

അമ്മാളു

ചേരാമംഗലം: ആനക്കോട് വീട്ടിൽ പരേതനായ വേലായുധന്റെ ഭാര്യ അമ്മാളു (78) അന്തരിച്ചു. മക്കൾ: കണ്ണൻ, ഹരിദാസൻ, സരസ്വതി, സത്യഭാമ, പ്രേമകുമാരി, ഉഷാകുമാരി. മരുമക്കൾ: സുജാത, ശ്രീജ, ചന്ദ്രൻ, കണ്ടമുത്തൻ, ഉണ്ണിക്കൃഷ്ണൻ, പൊന്മല. ശവസംസ്കാരം ബുധനാഴ്ച 10-ന് വക്കാവ് പൊതുശ്മശാനത്തിൽ.

ഐഷ

മണ്ണൂർ : കിഴക്കുംപുറം വടക്കീട്ടുപള്ളിയാലിൽ പരേതനായ മുഹമ്മദ്‌കുട്ടിയുടെ ഭാര്യ ഐഷ (77) അന്തരിച്ചു. മക്കൾ: പരേതനായ മുസ്തഫ, അബു (ദമാം), അബ്ദുൾറഹ്മാൻ (അൽഖസിൽ), ഖദീജ.

മരുമക്കൾ : ജുനൈദ, റുഖിയ, റംലത്ത്, അഹമ്മദ്‌ കുട്ടി.

ഖബറടക്കം ബുധനാഴ്ച 12-ന് കിഴക്കുംപുറം ജുമാമസ്ജിദ് ഖബർസ്ഥാനിൽ.

ഫ്രാൻസിസ്

പാലക്കയം: ആദ്യകാല കുടിയേറ്റകർഷകനായ പുതുപ്പറമ്പിൽ ഫ്രാൻസിസ് (102) അന്തരിച്ചു. ഭാര്യ: മുരട്ടുപൂവത്തിങ്കൽ ഏലിക്കുട്ടി. മക്കൾ: പരേതനായ ജോസ്, ലീലമ്മ (ഡയറക്ടർ ബോർഡ്‌ അംഗം, വനിതാബാങ്ക് മണ്ണാർക്കാട്), തങ്കച്ചൻ, രാജു ഫ്രാൻസിസ്, സാലിമ്മ (ജില്ലാശുപത്രി പാലക്കാട്‌), മിനി ഫ്രാൻസിസ്. മരുമക്കൾ: ത്രേസ്യാമ്മ പുതുപ്പറമ്പിൽ, പരേതനായ മാത്യു പതിനെട്ടിൽ, ഫിലോമിന കോയിക്കര, ലിസമ്മ പറമുണ്ടയിൽ, ജേക്കബ് നാക്കുഴിക്കാട്ട്, പരേതനായ റോബിൻസൺ വലിയപറമ്പിൽ. ശവസംസ്കാരം ബുധനാഴ്ച നാലിന് പാലക്കയം സെന്റ് മേരീസ്‌ ദേവാലയസെമിത്തേരിയിൽ.

നടരാജൻ ചെട്ടിയാർ

മുതലമട: എം. പുതൂരിൽ പരേതനായ ചിന്നാൻ ചെട്ടിയാരുടെ മകനും ആദ്യകാല കോൺഗ്രസ് നേതാവുമായ നടരാജൻ ചെട്ടിയാർ (91) അന്തരിച്ചു.

എം. പുതൂർ ഭദ്രകാളിക്ഷേത്രത്തിലെ ഖജാൻജിയായിരുന്നു.

ഭാര്യ: പരേതയായ പഴണിയമ്മാൾ.

മക്കൾ : പുഷ്പ, മല്ലിക, പരേതരായ സാവിത്രി,

ബാലകുമാർ, ശബരിനാഥൻ. മരുമക്കൾ : പരേതനായ ഗോപാലൻ, വീരമണി, മാണിക്യം, ശാന്തി.

ശവസംസ്കാരം ബുധനാഴ്ച രണ്ടിന് എം. പുതൂർ ശ്മശാനത്തിൽ.

കല്യാണി

വാനൂർ: ചാമക്കാട് തീത്തുവിന്റെ ഭാര്യ കല്യാണി (83) അന്തരിച്ചു. മക്കൾ: മായൻ, വേലു, കണ്ണൻ, ഉണ്ണിക്കൃഷ്ണൻ, രുക്‌മിണി.

കുമാരൻ

എരിമയൂർ : തൃപ്പാളൂരിലെ കയറ്റിറക്കുതൊഴിലാളി ചെമ്പൻപുള്ളി മരുതക്കാട്ടിൽ കുമാരൻ (45) അന്തരിച്ചു. ഭാര്യ: രമണി. മക്കൾ: സ്നേഹ, ഗൗതം കൃഷ്ണൻ. സഹോദരി: ഓമന.

SHOW MORE

പാലക്കാട് ഹെഡ് പോസ്റ്റോഫീസ് പരിസരം: കേന്ദ്രജീവനക്കാരുടെ കോൺഫെഡറേഷൻ സംഘടിപ്പിക്കുന്ന സ്മൃതിസായാഹ്നം 5.00.

താരേക്കാട് ഫൈൻ ആർട്സ് സൊസൈറ്റി ഹാൾ: പാലക്കാട് പാർലമെന്റ് മണ്ഡലം യു.ഡി.എഫ്. നേതൃസംഗമം. ഉദ്ഘാടനം രമേശ് ചെന്നിത്തല 3.00.

അവിനാശി റോഡ് പീളമേട് സുഗുണ കല്യാണമണ്ഡപം: ക്രാഫ്റ്റ് കൗൺസിൽ ഓഫ് തമിഴ്നാടിന്റെ സൃഷ്ടി കരകൗശലപ്രദർശനം. രാവിലെ 10.30.

ടാറ്റാബാദ് തേഡ് സ്ട്രീറ്റ് ആർഷ അവിനാശ് ഫൗണ്ടേഷൻ: ഭഗവദ്‌ ഗീതാ പ്രഭാഷണം വൈകീട്ട് 6.00.

അവിനാശി ലിംഗം ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഹോം സയൻസ് ആൻഡ് വനിത ഹയർ എജ്യുക്കേഷൻ: ഗാന്ധിജയന്തി ആഘോഷം എൻ.എസ്.എസ്. വൊളന്റിയർമാരുടെ ഭജന. രാവിലെ 10.00.

വല്ലടം വൈദ്യുതി ബോർഡ് എക്സിക്യൂട്ടീവ് എൻജിനീയർ ഓഫീസ്: വൈദ്യുതി ഉപഭോക്താക്കളുടെ പരാതിപരിഹാര യോഗം. രാവിലെ 11.00.

പിച്ചാനൂർ വീരപ്പനൂർ ധാനിഷ് അഹമ്മദ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി: കോയമ്പത്തൂർ ലയൺസ് കോളേജുമായി സഹകരിച്ച് രക്തദാനക്യാമ്പ്. രാവിലെ 9.30.

SHOW MORE

നെന്മാറ: വക്കാവ് പരേതനായ കാശിയുടെയും തങ്കയുടെയും മകൻ ദേവദാസനും (നെന്മാറ ബ്ലോക്ക് പഞ്ചായത്തംഗം) കണ്ണമ്പ്ര പരുവാശ്ശേരി ചേവക്കോട് ചന്ദ്രന്റെ മകൾ രമ്യയും വിവാഹിതരായി.

മണ്ണാർക്കാട്: അരയംകോട് മുണ്ടക്കണ്ണി പൊക്കാളത്തിൽ ഹൗസിലെ സുബ്രഹ്മണ്യന്റെയും രമയുടെയും മകൻ ശരത്തും മലപ്പുറം ചേലക്കാട് ടി.എൻ. പുരം കുണ്ടുകണ്ടത്തിൽ ഹൗസിലെ ഉണ്ണിക്കൃഷ്ണന്റെയും രമണിയുടെ മകൾ രോഹിണിയും വിവാഹിതരായി

മണ്ണാർക്കാട്: അണ്ടിക്കുണ്ട്-തെന്നാരി പുത്തൂർ വീട്ടിൽ ശാന്തയുടെയും വേണുവിന്റെയും മകൾ നിഷയും തിരുവിഴാംകുന്ന് കച്ചേരിപ്പറമ്പ് ചോലയിൽ കളരിക്കൽ ഹൗസിലെ ശങ്കരനാരായണന്റെയും പരേതയായ ലക്ഷ്മിയുടെയും മകൻ പത്മരാജനും വിവാഹിതരായി.

SHOW MORE