SHOW MORE

റോസമ്മ ആന്റണി

പുളിങ്കുന്ന്: കായൽപ്പുറം പറപ്പള്ളി പരേതനായ അന്തോനിമ്മയുടെ ഭാര്യ റോസമ്മ ആന്റണി (അച്ചാമ്മ-85) അന്തരിച്ചു. തൃക്കൊടിത്താനം മണിമുറി കുടുംബാംഗമാണ്. മക്കൾ: തങ്കച്ചൻ, തങ്കമ്മ, ഗ്രേയിസമ്മ, സണ്ണിച്ചൻ, ബിനു. മരുമക്കൾ: മറിയാമ്മ മുണ്ടുചിറ പുളിങ്കുന്ന്, സിബിച്ചൻ മുട്ടത്തേട്ട് പായിപ്പാട്, ബീനാ താന്നിയത്ത് പുന്നക്കുന്നം, ടോമിച്ചൻ ചാലുവേലിൽ തോട്ടയ്ക്കാട്, പരേതനായ എമ്മാനുവൽ വാവയ്ക്കൽ കുറവിലങ്ങാട്. ശവസംസ്കാരം വ്യാഴാഴ്ച 2.30-ന് കായൽപ്പുറം സെയ്‌ന്റ് ജോസഫ് പള്ളി സെമിത്തേരിയിൽ.

സ്വയംപ്രഭ

വള്ളികുന്നം: കടുവുങ്കൽ വിശ്വപ്രഭയിൽ വിശ്വനാഥന്റെ ഭാര്യ സ്വയംപ്രഭ (57) അന്തരിച്ചു. മക്കൾ: പ്രവീജ്, പ്രജീവ്, പ്രസീവ്. മരുമകൾ: ശ്രീരമ്യ. ശവസംസ്‌കാരം വ്യാഴാഴ്ച രാവിലെ വീട്ടുവളപ്പിൽ. സഞ്ചയനം ഞായറാഴ്ച എട്ടിന്.

അബ്ദുൽ ജലീൽ

കായംകുളം : സസ്യമാർക്കറ്റിനു സമീപം മാളിക കിഴക്കതിൽ അബ്ദുൽ ജലീൽ (ഉണ്ണുണ്ണി-68) അന്തരിച്ചു. ഭാര്യ: ബുഷ്‌റ. മക്കൾ: ഷാനി, ഷൈജ, ഷാൻ, ഷാഹിൻ. മരുമക്കൾ: സലിം, ബഷീർ, ഹാഷ്മി, ലിൻഷ.

രവീന്ദ്രൻപിള്ള

ചാരുംമൂട് : താമരക്കുളം ചത്തിയറ പൊയ്കത്തറയിൽ രവീന്ദ്രൻപിള്ള (62) അന്തരിച്ചു. ഭാര്യ: വത്സലയമ്മ. മക്കൾ: രാജി, രാജേഷ്. മരുമകൻ: രവിദാസൻപിള്ള. ശവസംസ്‌കാരം പിന്നീട്.

ചന്ദ്രൻ

പുറക്കാട് : അരയശ്ശേരിൽ ചന്ദ്രൻ (84) അന്തരിച്ചു. മക്കൾ: സിദ്ധാർത്ഥൻ (ചിത്തൻ), പുഷ്പരാജൻ, രാജീവൻ, പ്രദീപൻ, മോഹനൻ, പരേതനായ ദിലീപൻ. മരുമക്കൾ: ശുഭ, സുവർണ, മിനി, സരിത, പ്രമത, ധനുജ. സഞ്ചയനം ഞായറാഴ്ച ഒൻപതിന്.

SHOW MORE

അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമിക്ഷേത്രം: സപ്താഹം, പ്രസാദമൂട്ട് 12.30

തകഴി എൻ.എസ്.എസ്. കരയോഗം: തകഴി അയ്യപ്പക്കുറുപ്പ് അനുസ്മരണവും അവാർഡുദാനവും 4.00

നീർക്കുന്നം ഗുരുകുലം ശ്രീനാരായണ പ്രാർത്ഥനാസമിതി: പഞ്ചലോഹ പുനഃപ്രതിഷ്ഠാ മഹോത്സവം പ്രസാദമൂട്ട് 12.00

പാലച്ചുവട് ഭദ്രകാളി ക്ഷേത്രം: സപ്താഹയജ്ഞം,ഭദ്രദീപ പ്രകാശനം, 7.00

പുന്നപ്ര ഐ.എം.എസ്. ധ്യാനഭവൻ: ആന്തരികസൗഖ്യ ധ്യാനം, 6.00

എസ്.എൽ.പുരം രംഗകല: നാടകോത്സവം 7.00

മാന്നാർ മിലാദ് നഗർ: മുസ്‌ലീം ജമാഅത്തിന്റെ നബിദിനാഘോഷം നാലാംദിവസം. മതപ്രഭാഷണം രാത്രി 8.30

SHOW MORE

കായംകുളം: പത്തിയൂർ കിഴക്ക് ഗോകുലത്തിൽ കെ.ഗോപാലൻ നായരുടേയും പരേതയായ വിജയകുമാരിയുടേയും മകൻ അനന്തകൃഷ്ണനും വള്ളികുന്നം തുണ്ടത്തിൽ പുത്തൻവീട്ടിൽ പി.ജി.വിജയൻ നായരുടേയും ശ്രീദേവിയുടേയും മകൾ ദീപശ്രീയും വിവാഹിതരായി.

കായംകുളം: പത്തിയൂർ എസ്.എഫ്.വില്ലയിൽ യു.നൗഷാദിന്റേയും ഷീബയുടേയും മകൾ ഷഹാനയും കരുനാഗപ്പള്ളി കെ.എസ്.പുരം സുധീർ മൻസിലിൽ സൈനുദീന്റേയും സുലേഖയുടേയും മകൻ സുധീറും വിവാഹിതരായി.

മാവേലിക്കര: പഞ്ചവടി ഗാർഡൻസിൽ പരേതനായ അജി കെ.പഞ്ചവടിയുടെയും നഗരസഭാ മുൻ കൗൺസിലർ അമ്പിളി അജിയുടെയും മകൾ നജിയും പോനകം മാനാപ്പുഴ തറയിൽ പ്രൊഫ. ടി.എം.സുകുമാരബാബുവിന്റെയും കൽപ്പനയുടേയും മകൻ ഋതുവും വിവാഹിതരായി.

ചെങ്ങന്നൂർ: കല്ലിശ്ശേരി ആക്കലിൽ ആർ. അശോകന്റേയും ഡോ.കെ. അനിലകുമാരിയുടേയും മകൾ ലക്ഷ്മിയും മാവേലിക്കര കൊറ്റാർക്കാവ് തറയിൽ മഠത്തിൽ പരേതനായ വി.സി. ബാലകൃഷ്ണപിള്ളയുടേയും കെ. സുഷമയുടേയും മകൻ യദുകൃഷ്ണനും വിവാഹിതരായി.

SHOW MORE