തിരുപ്പൂർ : ജില്ലയിലെ കുണ്ടത്ത് ലോറി ഡിവൈഡറിൽ ഇടിച്ച് മറിഞ്ഞു. ലോറി ഡ്രൈവറായ തെങ്കാശി ജില്ലയിലെ ശങ്കരൻകോവിൽ സ്വദേശി മുത്തുപാണ്ടിക്ക് (54) സാരമായി പരിക്കേറ്റു. കോയമ്പത്തൂരിൽനിന്നും തിരുനെൽവേലിക്ക് ചരക്കുമായി പോയ ലോറിയാണ് അപകടത്തിൽപ്പെട്ടത്. മുന്നിൽ പോയ കാറിനെ മറികടക്കുന്നതിനിടെ ലോറി കാറിൽ ഇടിച്ചിരുന്നു. കാറോടിച്ചിരുന്ന മൂർത്തി നിർത്താതെ പോയ ലോറിയെ ഹോൺ അടിച്ചുകൊണ്ടു പിന്തുടർന്നു. ലോറി ഡ്രൈവർ വേഗംകൂട്ടിയപ്പോൾ നിയന്ത്രണംവിട്ട് റോഡിലെ ഡിവൈഡറിൽ ഇടിച്ച് മറിയുകയായിരുന്നെന്ന് കുണ്ടടം പോലീസ് പറഞ്ഞു. സംഭവത്തിൽ കേസെടുത്തു.

To advertise here,