SHOW MORE

പി.ആർ.വാസുദേവൻ നായർ

ആയവന: റിട്ട. കെ.എസ്‌.ആർ.ടി.സി. ഡ്രൈവർ ഏനാനല്ലൂർ ഭദ്രവിലാസം (പാലത്തിനാൽ, മണക്കാട്‌) പി.ആർ.വാസുദേവൻ നായർ (79) അന്തരിച്ചു. ഭാര്യ: സുഭദ്ര. മക്കൾ: വി.പ്രവീൺ (കേരള ഹോട്ടൽ ആൻഡ്‌ റസ്റ്റോറന്റ്‌ അസോസിയേഷൻ ഇടുക്കി ജില്ലാ സെക്രട്ടറി, വൃന്ദാവൻ ബേക്കറി, തൊടുപുഴ), സ്‌മിത നന്ദകുമാർ. മരുമക്കൾ: ദർശനാ പ്രവീൺ, പൂവാശ്ശേരിൽ (തൊടുപുഴ), പരേതനായ എം.ആർ.നന്ദകുമാർ, മനച്ചിരിക്കൽ, വഴിത്തല (ഇന്ത്യാ ടുഡേ ഫോട്ടോഗ്രാഫർ). ശവസംസ്കാരം ബുധനാഴ്ച 10-ന്‌ വീട്ടുവളപ്പിൽ.

ഡോൺ ജോസഫ്

പന്നിമറ്റം : കാരൂപ്പറമ്പിൽ സന്ദീപ് ജോസിന്റെ മകൻ ഡോൺ ജോസഫ് (ഒമ്പത്) അന്തരിച്ചു. വെട്ടിമറ്റം വിമല പബ്ലിക് സ്‌കൂളിലെ നാലാം ക്ലാസ് വിദ്യാർഥിയാണ്. മാതാവ്: ലിഡിയ സന്ദീപ് (അരുവിത്തുറ പാലാത്ത് കുടുംബാംഗം). സഹോദരൻ: ദീപക് ജോസഫ് (വെട്ടിമറ്റം വിമല പബ്ലിക് സ്‌കൂൾ നാലാം ക്ലാസ് വിദ്യാർഥി).

കെ.എ.തോമസ്

തൊടുപുഴ : നെടിയശാല കുന്നംകോട്ട് കെ.എ.തോമസ് (73) അന്തരിച്ചു. ഭാര്യ: അമ്മിണി വടക്കാഞ്ചേരി മാപ്പിളാപറമ്പിൽ കുടുംബാംഗം. മക്കൾ: മിനി, സുമ, സുനിൽ തോമസ് (ഡെപ്യൂട്ടി ലേബർ കമ്മിഷണർ, കണ്ണൂർ), മഞ്ജു. ശവസംസ്‌കാരം ബുധനാഴ്ച 10.30-ന് നെടിയശാല സെന്റ് മേരീസ് പള്ളി സെമിത്തേരിയിൽ.

സുഭദ്ര

വല്ലകം: പടിഞ്ഞാറേക്കര തൈക്കൂട്ടത്തിൽ പരേതനായ കേശവന്റെ ഭാര്യ സുഭദ്ര (83) അന്തരിച്ചു. മക്കൾ: പരേതനായ വിജയൻ, പരേതനായ ബാബു, ഓമന (ചെമ്മനത്തുകര), പ്രസന്നൻ. മരുമക്കൾ: ലീല, ഉഷ, പ്രകാശൻ, ഗീത.

സുനിമോൾ

വെള്ളൂർ : കൊട്ടുകോവിൽ മാണി വർഗീസിന്റെ (കുഞ്ഞുമോൻ) മകൾ സുനിമോൾ (42) അന്തരിച്ചു. അമ്മ: ലീലാമ്മ (മീനടം ചുമയങ്കര). സഹോദരങ്ങൾ: മിനിമോൾ, ലിനിമോൾ, മോൻസി. ശവസംസ്കാരം ബുധനാഴ്ച 10.30-ന് വീട്ടിൽ ശുശ്രൂഷയ്ക്കുശേഷം മീനടം യഹോവസാക്ഷികളുടെ സെമിത്തേരിയിൽ.

ഏലിയാമ്മ

പങ്ങട : കൊച്ചാലുങ്കൽ പരേതനായ ടി.ജെ.ആന്റണിയുടെ ഭാര്യ ഏലിയാമ്മ (96) അന്തരിച്ചു. പങ്ങട ഈന്തുങ്കൽ കുടുംബാംഗമാണ്. മക്കൾ: ജോസഫ് (റിട്ട. കെ.എസ്.ഇ.ബി. ഉദ്യോഗസ്ഥൻ പാന്പാടി), മേജർ കെ.എ.എബ്രഹാം, ജോസ്, മേരി, ചിന്നമ്മ. മരുമക്കൾ: റോസമ്മ, ജോയി, സാലി, തോമസ്, എത്സ.

SHOW MORE

കോട്ടയം ഹെഡ്പോസ്റ്റോഫീസ് റിക്രിയേഷൻ ക്ളബ് ഹാൾ: പണിമുടക്കിന്റെ അന്പതാംവാർഷിക ദിനാചരണം സമ്മേളനം 4.00

കോട്ടയം നാഗമ്പടം മൈതാനം: കോട്ടയം ഫെസ്റ്റ് 3.00

കോട്ടയം നഗരസഭ നാട്ടകം സോണൽ ഒാഫീസ്: നാട്ടകം തുരുത്തുമ്മേൽ പൂഴിക്കുന്ന് തരിശ് പാടത്ത് നെൽകൃഷിയിറക്കാൻ നിലം ഉടമകളുടെ ആലോചനായോഗം 11.00

കോട്ടയ്ക്കുപുറം സെന്റ് മാത്യൂസ് പള്ളി: തിരുനാൾ. കുർബാന രാവിലെ 6.15

പെരുമ്പായിക്കാട് ശ്രീനാരായണ ഗുരുദേവക്ഷേത്രം: ഗുരുദേവന്റെ മഹാസമാധി ആചരണത്തോടനുബന്ധിച്ച് പ്രഭാഷണം വൈകീട്ട് 5.30

തിരുനക്കര സ്വാമിയാർമഠം: ചിന്മയാ മിഷൻ ഗീതാജ്ഞാനയജ്ഞം. സുധീർ ചൈതന്യ വൈകീട്ട് 6.15

ഇറുമ്പയം: പല്ലാട്ടുകുഴിയിൽ സദാനന്ദന്റെയും ഉഷയുടെയും മകൻ സജിമോനും വൈക്കം കുലശേഖരമംഗലം അശ്വതിഭവനിൽ മോഹനന്റെയും തങ്കച്ചിയുടെയും മകൾ അഞ്ജുവും വിവാഹിതരായി.

വൈക്കം: കൊട്ടാരത്തിൽ കെ.സി.രാജീവിന്റെയും സുരബാലയുടെയും മകൻ ഭരത്തും വലിയപറമ്പത്ത്് ശിവൻപിള്ളയുടെയും ഹേമയുടെയും മകൾ നേഹയും വിവാഹിതരായി.

SHOW MORE