ചരമം

സി. പഴണി

തത്തമംഗലം: പെരുംകുളക്കാട് അയ്യംപതി സി. പഴണി (87) അന്തരിച്ചു. മക്കൾ: രാധാമണി, വാസു, പ്രേമ, ഷണ്മുഖൻ, സുരേഷ്. മരുമക്കൾ: കിട്ടു, സരസ്വതി, പഴണിമല, ബിന്ദു, സുജാത. ശവസംസ്കാരം ശനിയാഴ്ച രാവിലെ 8.30-ന് കഞ്ചിക്കോട് വാതകശ്മശാനത്തിൽ.

ഉണ്ണിക്കൃഷ്ണൻ

പാലക്കാട്‌: കിഴക്കെയാക്കര മണപ്പുള്ളിക്കാവ്‌ മീനവിഹാറിൽ ആലങ്ങാട്ടെ ഉണ്ണിക്കൃഷ്ണൻ (രാജൻ-88) എറണാകുളം വടുതലയിൽ അന്തരിച്ചു.

കണ്ണു

മുണ്ടൂർ: എരഞ്ഞിപ്പാടം കണ്ണു (93) അന്തരിച്ചു. മക്കൾ: സുശീല, രുക്‌മിണി, സത്യഭാമ, പുഷ്പലത. മരുമക്കൾ: മയിൽസ്വാമി, ആറുമുഖൻ, ചന്ദ്രൻ. ശവസംസ്കാരം ശനിയാഴ്ച രാവിലെ ഒമ്പതിന് വീട്ടുവളപ്പിൽ.

ഗംഗാധരൻനായർ

മഞ്ഞളൂർ: ചിറ്റില്ലഞ്ചേരി തരൂർ പാറക്കളം വീട്ടിൽ ഗംഗാധരൻ നായർ (80) മഞ്ഞളൂർ തോട്ടത്ത്‌ വീട്ടിൽ അന്തരിച്ചു. ഭാര്യ: രാധാദേവി അമ്മ. മക്കൾ: സന്തോഷ്‌, സജിത. മരുമക്കൾ: കവിത, രാമനാഥൻ. ശവസംസ്കാരം ശനിയാഴ്ച 12ന്‌ ഐവർമഠം ശ്മശാനത്തിൽ.

കെ. രാജൻ

ചിറ്റൂർ : കല്ലായിക്കൊളുമ്പ്‌ കെ. രാജൻ (59) അന്തരിച്ചു. ഭാര്യ: തങ്കമണി. മക്കൾ: രമേഷ്‌, സുരേഷ്‌, സുമതി. മരുമക്കൾ: ഓമന, ശ്രീനിവാസൻ. സഹോദരി: കുഞ്ചി.

ലക്ഷ്മി

നല്ലേപ്പിള്ളി : തെക്കേദേശം തൻട്രാക്കിൽ പരേതനായ ആറുവിന്റെ ഭാര്യ ലക്ഷ്മി (80) അന്തരിച്ചു. മക്കൾ: പ്രഭാകരൻ, വിജയമണി, ഉണ്ണിക്കൃഷ്ണൻ, മോഹനൻ, ഇന്ദിര, സ്വയംപ്രഭ. മരുമക്കൾ: നാരായണി, ചന്ദ്രിക, പങ്കജം, സുമ, കൃഷ്ണൻകുട്ടി, തങ്കവേലു.

എൻ. വേലായുധൻ നായർ

പാലക്കാട്‌: രാമനാഥപുരം കല്യാണി നഗർ ‘ശീതളി’ൽ എൻ. വേലായുധൻ നായർ (88) അന്തരിച്ചു. ഇന്ത്യൻ നേവി മുൻ ചീഫ്‌ പെറ്റി ഓഫീസറാണ്‌. ഭാര്യ: വത്സല. മക്കൾ: കേശവദാസ്‌, രാധാകൃഷ്ണൻ, വിജയ, സിന്ധു, ഇന്ദു, ബിന്ദു. ശവസംസ്കാരം ശനിയാഴ്ച 10ന്‌ ജൈനമേട്‌ ശ്മശാനത്തിൽ.

ദാമോദരൻ

മരുതൂർ : പാറയിൽ മന ദാമോദരൻ (63) എറണാകുളം ഇടപ്പള്ളിയിലെ വസതിയിൽ അന്തരിച്ചു. ബി.എസ്‌.എൻ.എൽ. മുൻ അസി. എക്സി എൻജിനീയറാണ്‌. ഭാര്യ: ഗിരിജ. മക്കൾ: പ്രമോദ്‌ ദാസ്‌ (എ.ബി.ബി. ബംഗളൂരു), പ്രീതി (ആപ്പിൾ, മ്യൂണിക്, ജർമനി) മരുമക്കൾ: നിമിഷ, മനോജ്‌ (ജർമ്മനി). സഹോദരൻ: വാസുദേവൻ (ദേവൻ)

ബാലമണി

പുതുപ്പരിയാരം: തെക്കേപറമ്പിൽ ബാലമണി (60) അന്തരിച്ചു. ഭാര്യ: പങ്കജം. മക്കൾ: ബ്രിജിത, ജിബിൻ, ജിതിൻ, ബ്രിസ്ജ. മരുമകൻ: രാജീവ്.

കമലം

പാലക്കാട്‌: മഞ്ഞക്കുളം മുണ്ടേത്ത്‌ കണ്ടാത്ത്‌ വീട്ടിൽ കേശവന്റെ ഭാര്യ കമലം (81) അന്തരിച്ചു. മക്കൾ: കൃഷ്ണകുമാർ, സുരേഷ്‌കുമാർ, ജയകുമാർ, വിനോദ്‌കുമാർ, ഉണ്ണിക്കൃഷ്ണൻ, അനിൽകുമാർ, സുനിൽകുമാർ. മരുമക്കൾ: വിജയം, കോമളം, ശ്രീജ, കാഞ്ചന, സുബിത, രേഷ്മ, രമ്യ. ശവസംസ്കാരം ശനിയാഴ്ച എട്ടിന്‌ ചന്ദ്രനഗർ വൈദ്യുതശ്മശാനത്തിൽ.

ശിവാനന്ദൻ

മുക്കാലി : ആതിരനിവാസിൽ ശിവാനന്ദൻ (63) അന്തരിച്ചു. ഭാര്യ: പ്രസന്നകുമാരി. മകൾ: ആതിര. മരുമകൻ: അനീഷ്‌.

കെ. ദാമോദരൻ നായർ

മേട്ടുപ്പാളയം: കാട്ടൂർ സുബ്ബമ്മാൾ ലേഔട്ടിൽ കൂർത്താട്ടിൽ ദാമോദരൻ നായർ (94) അന്തരിച്ചു. കോഴിക്കോട്‌ വെള്ളിമാടുകുന്ന്‌ സ്വദേസിയാണ്‌. ഭാര്യ: പൈമ്പാറ കിഴക്കാലിൽ വീട്ടിൽ തങ്കമണി. മക്കൾ: പ്രദീപ്‌കുമാർ (ടി.എൻ.ഇ.ബി.), സതീഷ്‌കുമാർ (മുൻ നഗരസഭാ ചെയർമാൻ, മേട്ടുപ്പാളയം), അനിത, ഹേമ, ആനന്ദി. മരുമക്കൾ: രജിത, മാനസി, വിജയൻ, രാധാകൃഷ്ണൻ, വേണുഗോപാൽ. ശവസംസ്കാരം ശനിയാഴ്ച 9-ന്‌ മേട്ടുപ്പാളയം നന്ദവനത്തിൽ.

വിശാലംകൃഷ്ണ

പാലക്കാട്‌: മണൽമന്ത ശ്രീരാമംകോളനി ശ്രീവത്സത്തിൽ വിശാലംകൃഷ്ണ (85) അന്തരിച്ചു. ഭർത്താവ്‌: നാരായണയ്യർ കൃഷ്ണ (റിട്ട. റെയിൽവേ). മക്കൾ: ശശികല, രാജഗോപാൽ.

സുലേഖഉമ്മ

പുതുനഗരം : മാങ്ങോട്‌ ശങ്കരത്ത്‌ കട്ടയൻവീട്ടിൽ പരേതനായ അബ്ദുൾ റഹിമാന്റെ ഭാര്യ സുലേഖഉമ്മ (94) അന്തരിച്ചു. മക്കൾ: അബ്ദുൾ റഷീദ്‌, ഉമ്മുൽകുൽസു, റുക്കിയ, അബ്ദുൾമജീദ്‌, ഷരീഫ, സുബൈദ, ജൈനുൽആബ്ദീൻ, റാഹില, മുസ്തഫ, പരേതരായ ഷൈക്ക്‌ അലി, നബീസ, അബ്ദുൾ വഹാബ്‌. മരുമക്കൾ: സൈനബ, അസ്മാബി, ദൈലത്ത്‌നീസ, ഹഫ്‌സത്ത്‌, സൈത്തുൻ, ചാന്ത്‌ മുഹമ്മദ്‌ (ആർ.എസ്‌. ഡ്രസ്സ്‌, മദ്രാസ്‌), അബ്ദുൾനാസർ, അബ്ദുൾഹക്കീം, സിറാജുദ്ദീൻ, മുബാറക്ക്‌ (എം.എ.എം. ട്രാൻസ്പോർട്ട്‌, കോയമ്പത്തൂർ), ഹബീബുള്ള.

ഹരിദാസൻ

പട്ടഞ്ചേരി: കരിപ്പാലിയിൽ പഴണിമലയുടെ മകൻ ഹരിദാസൻ (46) അന്തരിച്ചു. അമ്മ: ദേവു. ഭാര്യ: ബിന്ദു. മക്കൾ: അശ്വിൻദാസ്‌, അരുൺദാസ്‌. സഹോദരങ്ങൾ: ഗിരിജ, ഗീത, സീത, ഗിരീഷ്‌, ഷീജ, സതീഷ്‌.

കാമ്പി

മുതലമട : പോത്തമ്പാടം ആന്തിചിറയിൽ കാമ്പി (89) അന്തരിച്ചു. ഭാര്യ: പരേതയായ കുഞ്ചമ്മ. മക്കൾ: ജാനു, സുമിത്ര. മരുമകൻ: സുകുമാരൻ.

ആണ്ടി

കൊല്ലങ്കോട്‌: താടനാറ തോട്ടിങ്കൽ വീട്ടിൽ ആണ്ടി (97) അന്തരിച്ചു. മക്കൾ: തങ്കപ്പൻ, കൃഷ്ണൻകുട്ടി തോട്ടിങ്കൽ, വാസു, ലക്ഷ്മി, സത്യഭാമ, ദൈവാന. മരുമക്കൾ: കല്യാണി, പുഷ്പ, ചന്ദ്രിക, കുട്ടപ്പൻ, കുഞ്ഞിരാമൻ, പ്രഭാകരൻ.

മാധവി

കൊല്ലങ്കോട്‌ : മാത്തൂർ വീട്ടിൽ മാധവി (84) അന്തരിച്ചു. മക്കൾ: അപ്പുകുട്ടൻ, രുക്‌മിണി, കമലം, രവി, രമണി, സുരേഷ്‌, വസുന്ധര, നിഷ.

വാസു

പുലാപ്പറ്റ: കൊയ്യാങ്കോട്ടിൽ വാസു (73) അന്തരിച്ചു. ഭാര്യ: തത്ത. മകൻ: സുകുമാരൻ. മരുമകൾ: ശ്രീജ.

കൃഷ്ണൻകുട്ടി

വിളയോടി : പോത്തനായ്ക്കൻചള്ള പരേതനായ കണ്ടമുത്തന്റെ മകൻ കൃഷ്ണൻകുട്ടി (34) അന്തരിച്ചു. അമ്മ: പരേതയായ മീനാക്ഷി. സഹോദരങ്ങൾ: ശിവഷണ്മുഖൻ, പൊന്നുമല.

ഭാസ്കരൻ

ഒറ്റപ്പാലം: കയിലിയാട് മലച്ചിയിൽ വീട്ടിൽ ഭാസ്കരൻ (68) അന്തരിച്ചു. ഭാര്യ: കാർത്ത്യായനി. മക്കൾ: വിജയലക്ഷ്മി, ഗീത, അജിതകുമാരി, രജനി, സുരേഷ്‌കുമാർ.

ഷോക്കേറ്റ്‌ മരിച്ചു

വരദരാജൻ

പാലക്കാട്‌ : മരപ്പണിക്കിടെ ഷോക്കേറ്റ്‌ മരിച്ചു. പിരായിരി കുണ്ടുകാട്‌ ശ്രുതിനിലയത്തിൽ പരേതനായ കുഞ്ചൻ ആശാരിയുടെ മകൻ വരദരാജനാണ്‌ (സുരേഷ്‌-55) മരിച്ചത്‌. വെള്ളിയാഴ്ച ഉച്ചയോടെ വീട്ടിൽവെച്ചാണ്‌ മരപ്പണിക്കിടെ ഷോക്കേറ്റത്‌. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അമ്മ: വേശു. ഭാര്യ: രേണുക. മക്കൾ: ശ്രുതി, രമ്യ, സൂര്യ. മരുമകൻ: അജീഷ്‌.

സഹോദരങ്ങൾ: വിജയൻ, ശിവപ്രകാശ്‌, കൃഷ്ണമൂർത്തി, വസന്ത, ശ്യാമളകുമാരി, ശശികല, പരമേശ്വരി. ശവസംസ്കാരം ശനിയാഴ്ച ഒന്നിന്‌ ചന്ദ്രനഗർ വൈദ്യുതശ്മശാനത്തിൽ.

വെള്ളക്കെട്ടിൽ മരിച്ചനിലയിൽ

പട്ടാമ്പി: കനത്തമഴയിൽ വെള്ളക്കെട്ടിൽ വീണ് മരിച്ചനിലയിൽ കണ്ടെത്തി. പട്ടാമ്പി വടക്കുമുറി ലത മന്ദിരത്തിൽ പരേതനായ ശിവരാമനുണ്ണി അപ്പു പെരുമ്പ്രനായരുടെ മകൻ ശിവദാസനാണ്‌ (45) മരിച്ചത്.

പട്ടാമ്പിയിലെ സ്വകാര്യ സ്ഥാപനത്തിൽ ജോലിചെയ്തിരുന്ന ശിവദാസൻ വ്യാഴാഴ്ച വൈകീട്ട് ജോലികഴിഞ്ഞ് 10 മണിയോടെയാണ് വീട്ടിലേക്ക്‌ മടങ്ങിയത്. തുടർന്ന് വെള്ളത്തിൽ പെടുകയായിരുന്നുവെന്നാണ് പറയുന്നത്. വീട്ടിലെത്താത്തതിനെത്തുടർന്ന് നടത്തിയ തിരച്ചിലിലാണ് വെള്ളക്കെട്ടിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. മൃതദേഹം താലൂക്ക് ആശുപത്രി മോർച്ചറിയിൽ. അമ്മ: മാധവിക്കുട്ടി അമ്മ. സഹോദരങ്ങൾ: രാമദാസ്, പ്രസന്ന, ലത, സുരേഷ്, ഗിരീഷ് (പട്ടാമ്പി നഗരസഭാ കൗൺസിലർ, സി.പി.എം. ശങ്കരമംഗലം ലോക്കൽ കമ്മിറ്റിയംഗം)

SHOW MORE