എം.എഫ്.ബെനഡിക്ട

കാട്ടാക്കട: കൊല്ലകോണം അൽഫോൺസ ഭവനിൽ പരേതനായ എൻ.തോമസിന്റെ (റിട്ട. പ്രഥമാധ്യാപകൻ) ഭാര്യ എം.എഫ്.ബെനഡിക്ട(85) അന്തരിച്ചു. മക്കൾ: ബി.ടി.അജിത്കുമാർ(റിട്ട. പ്രിൻസിപ്പൽ, ഉണ്ടൻകോട് എച്ച്.എസ്.എസ്.), ബി.ടി.രജിത് കുമാർ (റിട്ട. അധ്യാപകൻ), ബി.ടി.തേജ് കുമാർ(അധ്യാപകൻ), പരേതയായ കുമാരി ചാന്ദിനി(അധ്യാപിക). മരുമക്കൾ: ടി.ആൻസലം(റിട്ട. സബ് ഇൻസ്‌പെക്ടർ ഓഫ് പോലീസ്), ബീറ്റ ക്ലമൻറ്(റിട്ട.അധ്യാപിക), മീര അജിത്, ഫ്ലവർ പദ്മജം. ശവസംസ്‌കാരം ചൊവ്വാഴ്ച 10-ന്.

ഷൈലജകുമാരി

വെൺപകൽ : കുശവൂർക്കോട്ടുകോണം ജിനോ നിവാസിൽ പരേതനായ രവിയുടെ ഭാര്യ ഷൈലജകുമാരി(62) അന്തരിച്ചു. മക്കൾ: ജിനോ മോൻ ആർ.എസ്‌., ജിനിത്‌ ആർ.എസ്‌., ജിനിഷ ആർ.എസ്‌. മരുമക്കൾ: സൗമ്യ, ഗോപികാ കൃഷ്ണൻ, വിനേഷ്‌കുമാർ(ആർ.ടി.ഒ., പാറശ്ശാല). ശവസംസ്കാരം ചൊവ്വാഴ്ച ഉച്ചയ്ക്ക്‌ രണ്ടിന്‌ വീട്ടുവളപ്പിൽ.

ചന്ദ്രിക

നെടുമങ്ങാട് : ഉഴമലയ്ക്കൽ ചക്രപാണിപുരം ശ്രീവിശ്വത്തിൽ വിശ്വംഭരന്റെ ഭാര്യ ചന്ദ്രിക (62) അന്തരിച്ചു. മക്കൾ: അജി, അജയൻ, അജിത. മരുമക്കൾ: ധന്യ, മഞ്ജുഷ, ബൈജുകുമാർ. സഞ്ചയനം 15-ന് രാവിലെ 8.30-ന്.

തീവണ്ടിതട്ടി ഒരാൾ മരിച്ചു

ചിറയിൻകീഴ്: ചിറയിൻകീഴ് ശാർക്കര റെയിൽവേ ഗേറ്റിന് സമീപം പാളം മുറിച്ചുകടക്കുന്നതിനിടെ തീവണ്ടി തട്ടി യുവാവ് മരിച്ചു. ആറ്റിങ്ങൽ ആലംകോട് കട്ടപ്പറമ്പ് കട്ടയ്ക്കാലിൽ വീട്ടിൽ ഷമ്മി (41) ആണ് മരിച്ചത്.

ഞായറാഴ്ച രാത്രി 7.15-ന് പാളം മുറിച്ചുകടക്കുമ്പോഴായിരുന്നു അപകടം. മംഗലപുരത്ത് ഹിറ്റാച്ചി ഓപ്പറേറ്ററായി ജോലി ചെയ്യുകയായിരുന്നു. അവിവാഹിതനാണ്.

SHOW MORE
SHOW MORE

ഫാത്തിമ ബീവി

ആയൂർ: അകമൺ ഷീബ മൻസിലിൽ അബ്ദുൽ മജീദിന്റെ ഭാര്യ ഫാത്തിമ ബീവി (59) അന്തരിച്ചു. മക്കൾ: ഷീജ, ഷീബ, ഷീന. മരുമക്കൾ: നജിം, ശിഹാബ്, പീർ മുഹമ്മദ്.

കെ.ചന്ദ്രമതി

പത്തനാപുരം: പുന്നല കണിയാംപടിക്കൽ രവിസദനത്തിൽ പരേതനായ ശ്രീനിവാസന്റെ ഭാര്യ കെ.ചന്ദ്രമതി (88) അന്തരിച്ചു. മക്കൾ: ഇന്ദിരാഭായി, ലളിതാഭായി, സുരേഷ് കുമാർ, രവികുമാർ. മരുമക്കൾ: കെ.എൻ.പ്രസന്നൻ, കൃഷ്ണൻ, ശോഭന, രേഖ. സഞ്ചയനം ഞായറാഴ്ച ഏഴിന്.

SHOW MORE
SHOW MORE

എം.എസ്.തമ്പിക്കുട്ടി

തിരുവല്ല: ഇറിഗേഷൻ വകുപ്പ് റിട്ട.എക്സിക്യുട്ടീവ് എൻജിനീയർ പാലിയേക്കര പാലസ് റോഡ് മരുതൂപ്പറമ്പിൽ എം.എസ്.തമ്പിക്കുട്ടി (76) അന്തരിച്ചു. ഭാര്യ: റിട്ട. ഡി.എം.ഒ. ഡോ.പി.കെ.രാജമ്മ. മകൾ: ഡോ.എം.ടി.പാർവതി. സഞ്ചയനം വെള്ളിയാഴ്ച ഒൻപതിന്.

കെ.വാസന്തി

അടൂർ: റിട്ട. സബ് രജിസ്‌ട്രാർ ശ്രീനാരായണപുരം വീനസ് വീട്ടിൽ കെ.മധുവിന്റെ ഭാര്യ കെ.ഐ.പി.റിട്ട. ഓവർസീയർ കെ.വാസന്തി(60) അന്തരിച്ചു. മക്കൾ: ദേവികാ റാണി, ദേവാനന്ദ്.

SHOW MORE
SHOW MORE

വസന്തകുമാരി

തലവടി: മണ്ണകളത്തിൽ പരേതനായ സുകുമാരപിള്ളയുടെ മകൾ വസന്തകുമാരി (61) അന്തരിച്ചു. സംസ്കാരം ചൊവ്വാഴ്ച ഒന്നിന്‌ വീട്ടുവളപ്പിൽ.

സൂസമ്മ ചാക്കോ

മഴുക്കീർ: മണക്കണ്ടത്തിൽ പരേതനായ എം.എ. ചാക്കോയുടെ ഭാര്യ സൂസമ്മ ചാക്കോ (73) ബെംഗളൂരുവിൽ അന്തരിച്ചു. അങ്ങാടിക്കൽ പണ്ടയാലയിൽ കുടുംബാംഗമാണ്. മക്കൾ: ആനി, ഷൈനി, ഷീബ, എബി. മരുമക്കൾ: എബി മാത്യു, ബിനോയ് കുര്യൻ, ജേക്കബ് ജോർജ് സാമുവേൽ. ശവസംസ്‌കാരം വ്യാഴാഴ്ച ബെംഗളൂരു അഗാര ഐ.പി.സി. ഹെഡ്ക്വാർട്ടേഴ്‌സിൽ.

SHOW MORE
SHOW MORE

പി.ദാസൻപിള്ള

തൃക്കൊടിത്താനം: തണ്ടക്കുളം ഗീതാലയത്തിൽ പി.ദാസൻപിള്ള(75) അന്തരിച്ചു. ശവസംസ്‌കാരം ചൊവ്വാഴ്ച 11-ന് വീട്ടുവളപ്പിൽ.

എൻ.പി.കൃഷ്ണൻകുട്ടി

പാലമറ്റം: അട്ടിക്കൽപടി ചേമ്പ്‌ളാനിക്കൽ എൻ.പി.കൃഷ്ണൻകുട്ടി(64) അന്തരിച്ചു. ഭാര്യ: രമണി. മക്കൾ: സുരേഷ്, സുബാഷ്. മരുമക്കൾ: അമ്പിളി, ശാലിനി. ശവസംസ്‌കാരം ചൊവ്വാഴ്ച രണ്ടിന് വീട്ടുവളപ്പിൽ.

SHOW MORE
SHOW MORE

തോമസ് വർക്കി

തൊടുപുഴ: മൈലക്കൊമ്പ് വെട്ടുകല്ലുംപുറത്ത് തോമസ് വർക്കി (65) അന്തരിച്ചു. ഭാര്യ: ഫിലോമിന തോമസ്, പുറപ്പുഴ കൊല്ലിയിൽ കുടുംബാംഗം. മകൾ: ഷാലെറ്റ്‌. മരുമകൻ: രാജീവ് കൊട്ടുപുള്ളിൽ വാഴക്കുളം.

നെടുങ്കണ്ടം മാർക്കറ്റിൽ അവശനിലയിൽ കണ്ടെത്തിയയാൾ മരിച്ചു

നെടുങ്കണ്ടം: അതീവ ഗുരുതരാവസ്ഥയിൽ നെടുങ്കണ്ടം മാർക്കറ്റിൽനിന്നു കണ്ടെത്തി ആശുപത്രിയിലെത്തിച്ചയാൾ മരിച്ചു.

നെടുങ്കണ്ടം മാർക്കറ്റിൽ ചെരിപ്പുകുത്തൽ ജോലിചെയ്തുവന്നിരുന്ന നൗഷാദ് (45) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം അവശനിലയിൽ മാർക്കറ്റിലെ ചെരിപ്പ് തുന്നുന്ന ഇടുങ്ങിയമുറിയിൽ കണ്ടെത്തിയ നൗഷാദിനെ നെടുങ്കണ്ടം പഞ്ചായത്ത് പ്രസിഡന്റ് ശോഭന വിജയൻ മുൻകൈയ്യെടുത്താണ് ആശുപത്രിയിൽ എത്തിച്ചത്. നാട്ടുകാർ വിവരം അറിയിച്ചതിനെത്തുടർന്ന് 108 ആംബുലൻസുമായി പ്രസിഡന്റ് സ്ഥലത്തെത്തുകയായിരുന്നു.

തുടർന്ന് പഞ്ചായത്ത് അംഗങ്ങളായ നെജ്മ സജു, ജോജി ഇടപ്പള്ളികുന്നേൽ നേതാക്കളായ പി.എൻ.വിജയൻ, സി.എം.വിൻസന്റ്് അടക്കമുള്ളവരുടെ നേതൃത്വത്തിലാണ് നെടുങ്കണ്ടം താലൂക്ക് ആശുപത്രിയിൽ എത്തിച്ചത്. പ്രാഥമിക ചികിത്സ നൽകിയതിന് ശേഷം വിദഗ്ധ ചികിത്സയ്ക്കായി ഇടുക്കി മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് മരണം സംഭവിച്ചത്. നെടുങ്കണ്ടം പോലീസ് ഇൻക്വസ്റ്റും പോസ്റ്റ്‌മോർട്ടം നടപടികളും പൂർത്തിയാക്കി മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി. ശവസംസ്‌കാരം പിന്നീട്.

SHOW MORE
SHOW MORE

ബാലാമണി ടീച്ചർ

മുളന്തുരുത്തി: ആമ്പല്ലൂർ കൈപ്പിള്ളി ഇല്ലത്ത്‌ പരേതനായ ഉണ്ണികൃഷ്ണൻ ഇളയതിന്റെ ഭാര്യ ടി.എൻ. ബാലാമണി ടീച്ചർ (70) അന്തരിച്ചു. കുറവിലങ്ങാട് തുരുത്തിയിൽ ഇല്ലം അംഗമാണ്.

വിജയൻ

കൊച്ചി: കോവിലകത്തുംപറമ്പിൽ വിജയൻ (79) അന്തരിച്ചു. എച്ച്.എം.ടി.യിലെ റിട്ട. എ.ജി.എം. ആണ്. ഭാര്യ: നെടിയംവീട്ടിൽ പാർവതി. മക്കൾ: ഉണ്ണികൃഷ്ണൻ, ബാലകൃഷ്ണൻ, പത്മ. മരുമക്കൾ: വൃന്ദ, ലേഖ.

SHOW MORE
SHOW MORE

കാർത്യായനി

ചെറുതുരുത്തി: പൈങ്കുളം റെയിൽവെ ഗേറ്റിനു സമീപം മുല്ലക്കൽ വീട്ടിൽ കാർത്യായനി (70) അന്തരിച്ചു. മക്കൾ: മണികണ്ഠൻ, കൃഷ്ണകുമാർ, കൃഷ്ണവേണി. മരുമക്കൾ: രജിത, ചെഞ്ചിള, ശരത്.

കൃഷ്ണൻ

വാടാനപ്പള്ളി: എങ്ങണ്ടിയൂർ പോളു കൃഷ്ണൻ (60) അന്തരിച്ചു. ഭാര്യ: രാധ.മക്കൾ : അശ്വതി, അരുൺ, മരുമക്കൾ : ഷിജു, വിജിത.

SHOW MORE
SHOW MORE

സ്നേഹ

കിഴക്കഞ്ചേരി: മൂലങ്കോട് ചെട്ടിത്തറക്കാട്‌ വീട്ടിൽ വിനോദിന്റെ ഭാര്യ സ്നേഹ (23) അന്തരിച്ചു. അച്ഛൻ: ചന്ദ്രൻ. അമ്മ: ചന്ദ്രിക. മകൻ: ആദിദേവ്. സഹോദരങ്ങൾ: സന്ധ്യ, സൗമ്യ, സൂര്യ, സുകന്യ, വിഷ്ണു.

ചാത്തു

മണ്ണൂർ : മണ്ണൂർ ഒന്നാംമൈൽ വടക്കേതിൽ ചാത്തു (81) അന്തരിച്ചു. ഭാര്യ: ശാന്തകുമാരി. മക്കൾ: മുത്തു, ജയദേവൻ, ലീല. മരുമക്കൾ: ശ്രീജ, ശശികുമാർ.

ഉണ്ണികുഞ്ചൻ

അമ്പലപ്പാറ: മേലൂർ നീളമ്പാറ ഉണ്ണികുഞ്ചൻ (75) അന്തരിച്ചു. ഭാര്യ: നാണി. മക്കൾ: ശാന്തകുമാരി, വിജയലക്ഷ്മി, രുക്മിണി, മണികണ്ഠൻ, ശ്രീജ, ഗോപാലകൃഷ്ണൻ, രാജകുമാരൻ, ഉണ്ണിക്കൃഷ്ണൻ. മരുമക്കൾ: സൗമ്യ മണികണ്ഠൻ, രാജൻ, രാമകൃഷ്ണൻ, മുരുകൻ, പാർഥിപൻ. ശവസംസ്കാരം ചൊവ്വാഴ്ച രാവിലെ 11.30-ന് പാമ്പാടി ഐവർമഠം ശ്മശാനത്തിൽ.

SHOW MORE
SHOW MORE

ചീരു

ഇരിങ്ങണ്ണൂർ: നങ്ങാറൻ ചാലിൽ പരേതനായ കണാരന്റെ ഭാര്യ ചീരു (90) അന്തരിച്ചു. മക്കൾ: ദേവി, ചന്ദ്രി (റിട്ട. നഴ്‌സിങ്ങ് അസിസ്റ്റന്റ് ഗവ. ആയുർവേദ അശുപത്രി, അഴിയൂർ), ബാലൻ. എൻ.സി (ടെയ്‌ലർ). മരുമക്കൾ: ഗോപാലൻ കൊല്ലന്റവിട (എസ്.എൻ.ഡി.പി. ഇരിങ്ങണ്ണൂർ ശാഖാസെക്രട്ടറി), കൃഷ്ണൻ (റിട്ട. നഴ്‌സിങ് അസിസ്റ്റന്റ് ഗവ. ആയുർവേദ ആശുപത്രി, അഴിയൂർ), ഷീജ.

കമല

പുതിയങ്ങാടി: ചെറോത്ത്‌ പരേതനായ നാണുവിന്റെ ഭാര്യ കമല (85) അന്തരിച്ചു. മക്കൾ: ശിവദാസൻ, സിദ്ധാർഥൻ, ഷീജ, ഷീബ, ഷീന, പരേതനായ ബാബു. മരുമക്കൾ: അനിത, സജിത, സ്വർണലത, പുരുഷോത്തമൻ, ഗംഗാധരൻ, പരേതനായ ശശീന്ദ്രൻ. സഞ്ചയനം ബുധനാഴ്ച.

SHOW MORE
SHOW MORE

ചീരു

ഇരിങ്ങണ്ണൂർ: നങ്ങാറൻ ചാലിൽ പരേതനായ കണാരന്റെ ഭാര്യ ചീരു (90) അന്തരിച്ചു. മക്കൾ: ദേവി, ചന്ദ്രി (റിട്ട. നഴ്‌സിങ്ങ് അസിസ്റ്റന്റ് ഗവ. ആയുർവേദ അശുപത്രി, അഴിയൂർ), ബാലൻ. എൻ.സി (ടെയ്‌ലർ). മരുമക്കൾ: ഗോപാലൻ കൊല്ലന്റവിട (എസ്.എൻ.ഡി.പി. ഇരിങ്ങണ്ണൂർ ശാഖാസെക്രട്ടറി), കൃഷ്ണൻ (റിട്ട. നഴ്‌സിങ് അസിസ്റ്റന്റ് ഗവ. ആയുർവേദ ആശുപത്രി, അഴിയൂർ), ഷീജ.

കമല

പുതിയങ്ങാടി: ചെറോത്ത്‌ പരേതനായ നാണുവിന്റെ ഭാര്യ കമല (85) അന്തരിച്ചു. മക്കൾ: ശിവദാസൻ, സിദ്ധാർഥൻ, ഷീജ, ഷീബ, ഷീന, പരേതനായ ബാബു. മരുമക്കൾ: അനിത, സജിത, സ്വർണലത, പുരുഷോത്തമൻ, ഗംഗാധരൻ, പരേതനായ ശശീന്ദ്രൻ. സഞ്ചയനം ബുധനാഴ്ച.

SHOW MORE
SHOW MORE

ലക്ഷ്മിക്കുട്ടി

കല്പറ്റ: പിണങ്ങോട്‌ നരിയൻകോട്‌ കുന്ന്‌ ലക്ഷ്മിക്കുട്ടി (67) അന്തരിച്ചു. ഭർത്താവ്‌: ഗോപാലൻ. മക്കൾ: രാജേഷ്‌, മനേഷ്‌, ബിനീഷ്‌, അഭിലാഷ്‌, ഷീജ. മരുമക്കൾ: ദിലീപ്‌കുമാർ, ജിഷ, ഷിംന.

ഡൊമിനിക്ക് ജോസഫ്

രാമനാട്ടുകര: കൃഷിഭവൻ റോഡിൽ മറ്റത്തിലാനിക്കൽ ഡൊമിനിക്ക് ജോസഫ് (59) അന്തരിച്ചു. ഭാര്യ: റൂബി ജെയിംസ് (ജോയന്റ് ജനറൽ മാനേജർ, എയർ ട്രാഫിക് കൺട്രോൾ, കോഴിക്കോട് എയർപോർട്ട്). മക്കൾ: അലൻ ഡൊമിനിക്ക്, ഐറിൻ ഡൊമിനിക്ക്. പിതാവ്: പരേതനായ ജോസഫ്, മാതാവ്: പരതയായ അന്നമ്മ.

SHOW MORE
SHOW MORE

ആദിരാജ ഉമ്പിച്ചി ബീബി

കണ്ണൂർ: കണ്ണൂർ സിറ്റി അറക്കൽ കെട്ടിലെ ആദിരാജ ഉമ്പിച്ചി ബീബി (81) അന്തരിച്ചു. 39-മത് അറക്കൽ സുൽത്താൻ ആദിരാജ മറിയം ബീകുഞ്ഞി ബീബിയുടെ സഹോദരിയാണ്. പരേതരായ ഹസ്സൻ ഇളയയുടെയും ആദിരാജ ആമിന ബീബിയുടെയും മകളാണ്. ഭർത്താവ്: പരേതനായ സി.ഒ.കെ.മമ്മൂട്ടി ഇളയ. മക്കൾ: ആദിരാജ ബാബു, ആദിരാജ ജമീല, ആദിരാജ മൂസ, ആദിരാജ ജലീൽ, ആദിരാജ സാഹിർ. മരുമക്കൾ: ടി.കെ.ഫൗസി, സി.ഒ.കെ.മൂസ, എ.പി.എം.ഫൗസി, എസ്.പി.സഫൂറ, കെ.പി.വി.അഫീദ.

കുമാരൻ

ചിറ്റാരിക്കാൽ: ചിറ്റാരിക്കാലിലെ തകിടിയേൽ കുമാരൻ (96) അന്തരിച്ചു. ഭാര്യ: തങ്കമ്മ. മക്കൾ: ഭാസ്കരൻ (പള്ളിക്കുന്ന്), ശശിധരൻ (മംഗളൂരു), ചന്ദ്രമ്മ (അധ്യാപിക, എളേരിത്തട്ട് എൽ.പി. സ്കൂൾ), ശാന്തമ്മ (ഹെഡ് നഴ്‌സ്, ബത്തേരി താലൂക്കാസ്പത്രി). മരുമക്കൾ; പദ്‌മാക്ഷി, പുഷ്പ, ജനാർദനൻ, സുരേഷ്. ശവസംസ്കാരം ചൊവ്വാഴ്ച രാവിലെ 10-ന്‌ വീട്ടുവളപ്പിൽ.

SHOW MORE
SHOW MORE

പി.വി.കല്യാണി

കാഞ്ഞങ്ങാട്: പുതുക്കൈ പുതിയവളപ്പിലെ മുൻ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥൻ പരേതനായ കെ.വി.കൊട്ടന്റെ ഭാര്യ പി.വി.കല്യാണി (77) അന്തരിച്ചു. മക്കൾ: വത്സല, കാഞ്ചന, ഗിരിജ, പി.അനിൽകുമാർ (എ.എസ്.ഐ., രാജപുരം പോലീസ് സ്റ്റേഷൻ), മനോജ്കുമാർ, പരേതനായ വിനോദ്. മരുമക്കൾ: കുമാരൻ (കാഞ്ഞങ്ങാട്), രാജൻ (കരിവെള്ളൂർ), കരുണാകരൻ (പാലായി). സഹോദരങ്ങൾ: ജാനകി (നീലേശ്വരം), പരേതരായ പാറു, ചിരുത. സഞ്ചയനം ബുധനാഴ്ച.

യു.എം. മുഹമ്മദ് കുഞ്ഞി ഹാജി

ഉപ്പള: മുസ്‌ലിം ലീഗ് നേതാവും സാമൂഹികപ്രവർത്തകനുമായ ഉപ്പള കുന്നിൽ ജുമാ മസ്ജിദിന് സമീപത്തെ യു.എം. മുഹമ്മദ് കുഞ്ഞി ഹാജി (85) അന്തരിച്ചു.

മുസ്‌ലിം ലീഗ് മഞ്ചേശ്വരം മണ്ഡലം ട്രഷറർ, ഉപ്പള കുന്നിൽ മുഹ്‌യുദ്ദീൻ ജുമാ മസ്ജിദ് പ്രസിഡന്റ്, ഉപ്പള ഗവ. ഹയർ സെക്കൻഡറി സ്കൂൾ പി.ടി.എ. പ്രസിഡന്റ് എന്നീ പദവികൾ വഹിച്ചിരുന്നു. നിലവിൽ മുസ്‌ലിം ലീഗ് രണ്ടാം വാർഡ് കമ്മിറ്റി പ്രസിഡൻറും, പത്വാടി ജുമാ മസ്ജിദ് കമ്മിറ്റി പ്രസിഡൻറുമാണ്. ഭാര്യ : ഫാത്തിമ.

മക്കൾ: അബ്ദുൽ ലത്തീഫ്, അബ്ദുൽ ഹമീദ്, സുഹറ, ആയിഷ. മരുമക്കൾ: റസാഖ് നായമാർമൂല, ഷമീം കലട്ര, ബുഷ്റ, ജാസ്മീൻ. സഹോദരങ്ങൾ: യൂസുഫ് ഹാജി, ആയിഷ, പരേതരായ മൂസക്കുഞ്ഞി, അബ്ബാസ്, സിദ്ധീഖ് ഹാജി. ശവസംസ്കാരം ചൊവ്വാഴ്ച രാവിലെ ഉപ്പള കുന്നിൽ മുഹ്‌യുദ്ദീൻ ജുമാ മസ്ജിദിൽ.

SHOW MORE
SHOW MORE