ചെന്നൈ: സാമൂഹികപ്രവർത്തകയും അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ (എഐഡിഡബ്ല്യുഎ) മുൻ ഭാരവാഹിയുമായിരുന്ന മാലതി മേനോൻ (95) അന്തരിച്ചു. തിങ്കളാഴ്ച രാത്രി ചെന്നൈയിലായിരുന്നു അന്ത്യം. കോഴിക്കോട് ചാലപ്പുറം ചെങ്കളത്ത് കുടുംബാംഗമാണ്. 

To advertise here,

ലണ്ടൻ സർവകലാശാലയിൽനിന്ന് ഇന്റർനാഷണൽ ലോയിൽ ബിരുദാനന്തരബിരുദം നേടിയ മാലതി മേനോൻ, 1962 മുതൽ 1994 വരെ ഡൽഹി ഇന്ത്യൻ സൊസൈറ്റി ഓഫ് ഇന്റർനാഷണൽ ലോയിൽ ബോർഡ് ഓഫ് എഡിറ്റേഴ്സ് ആൻഡ് അഡ്മിനിസ്ട്രേഷൻ വിഭാഗത്തിൽ സെക്രട്ടറിയായി പ്രവർത്തിച്ചു. വിരമിച്ചശേഷം ചെന്നൈയിലെ നുങ്കപാക്കത്ത് സ്ഥിരതാമസമാക്കി.  അവിവാഹിതയാണ്. 

സഹോദരങ്ങൾ: നിർമലാ ശ്രീനിവാസൻ, പരേതരായ ഭാനുമതി റാവു, ചലച്ചിത്ര നടി ലക്ഷ്മി കൃഷ്ണമൂർത്തി, കമലാ മഹാദേവൻ, ഗോപിനാഥ്.