തൃശൂർ: കാരേക്കാട്ട് വീട്ടിൽ ജി സരസ്വതിയമ്മ (86)അന്തരിച്ചു. ചലച്ചിത്ര സംവിധായകനും മാധ്യമപ്രവർത്തകനുമായ കെ ബി വേണുവിന്റെ അമ്മയാണ്. ചെങ്ങമനാട് ഗവർമെൻറ് ഹെെസ്കൂളിലും ചേന്ദമംഗലം ഹെെസ്കൂളിലും ഹിന്ദി അധ്യാപികയായിരുന്നു. ഭർത്താവ്: പരേതനായ കാരേക്കാട്ട് കെ എൻ ഭാസ്കര മേനോൻ.

To advertise here,

മറ്റു മക്കൾ: ഡോക്ടർ മധു മേനോൻ (അമൃത വിശ്വവിദ്യാപീഠം, കോയമ്പത്തൂർ), കെ ബി രഘു (ജോയിന്റ് ആർ ടി ഒ). മരുമക്കൾ :ഡോ ബിന്ദു കൃഷ്ണൻ (കേരളവർമ്മ കോളേജ്), ഡോക്ടർ സി സന്ധ്യ (ആസ്റ്റർ മെഡി സിറ്റി), ഡോക്ടർ രമ്യ രഘു (ഹോമിയോ മെഡിക്കൽ ഓഫീസർ).

മകൻ രഘുവിന്റെ തൃശുർ അയ്യന്തോളിലുള്ള വീട്ടിലായിരുന്നു അന്ത്യം. സംസ്കാരം  നാളെ  രാവിലെ പാറമേക്കാവ് ശാന്തി ഘട്ടിൽ.