അന്‍വര്‍ എത്തുമ്പോള്‍ ദേവ് ഫോണില്‍ സംസാരിക്കുകയായിരുന്നു. അയാള്‍ കൈ കൊണ്ട് ആംഗ്യം കാണിച്ചതോടെ അന്‍വര്‍ അകത്തേക്ക് കയറി. സീറ്റിലിരുന്നു. 
''ഓ.കെ, ചില സംശയങ്ങള്‍ കൂടിയുണ്ട്. ഇനിയും വിളിക്കേണ്ടി വരും''. ദേവ് ചിരിയോടെ പറഞ്ഞശേഷം ഫോണ്‍ കട്ട് ചെയ്തു.
''അന്‍വര്‍ നേരിട്ടു വരാന്‍ പറഞ്ഞത്,നമുക്ക് കേസിന്റെ ഡെവലപ്പ്‌മെന്റ്‌സ് ഒന്ന് അനലൈസ് ചെയ്യണം''.
''സാര്‍, സ്‌റ്റേഡിയത്തിലെ ജീവനക്കാരുടെ മൊഴി കിട്ടിയിട്ടുണ്ട്. എയര്‍പോര്‍ട്ടിലെ യാത്രക്കാരുടെ പ്രാഥമിക പട്ടികയും. കിഷനെ ഏതാണ്ട് മൂന്ന് മണിക്കുറിനുള്ളില്‍ ഇവിടെയെത്തിക്കും''.
''അന്‍വര്‍, കോളനി ലോക്കേഷനിലെ കോള്‍ വിവരങ്ങള്‍,ദക്ഷിണാഫ്രിക്കന്‍ യാത്രക്കാരുടെ വിവരം, ജീവനക്കാരുടെ മൊഴി, സ്റ്റേഡിയത്തിലേയും കോളനിയിലേയും വീട്ടിലേയും വിരലടയാളങ്ങള്‍ എന്നിവയാണ് നമ്മുടെ പക്കലുള്ളത്. കിഷനെ ചോദ്യം ചെയ്താല്‍ കുറച്ചുവിവരങ്ങള്‍ കൂടി ലഭിക്കും. ഇതാണ് ഇതുവരെയുളള പ്രോഗസ്''. അന്‍വര്‍ മൊഴിയില്‍ എന്തെങ്കിലും കാര്യമുള്ളതുണ്ടോ..
''ചില മൊഴികള്‍ വേണമെങ്കില്‍ അന്വേഷണത്തിന്റെ ഭാഗമാക്കാം, പൊതുവെ നമുക്ക് ഗുണം ചെയ്യുന്നതൊന്നുമില്ല സാര്‍. കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ 28 താല്‍ക്കാലിക ജീവനക്കാര്‍ ഇവിടുത്തെ ജോലി ഉപേക്ഷിച്ച് പോയിട്ടുണ്ട്. പ്രധാനമായും കൂലിയുടെ കുറവ് തന്നെ. അവരില്‍ പലരും മറുനാട്ടുക്കാരാണ്''. 

To advertise here,

''അന്‍വര്‍ താക്കോലുകള്‍ സൂക്ഷിക്കുന്നത് ആരാണ്. ''ഇപ്പോള്‍ അത് ഓഫീസ് സെക്രട്ടറിയുടെ കൈയ്യില്‍ തന്നെയാണ്. എന്നാല്‍ ജീവനക്കാര്‍ ഗേറ്റും വാതിലുമൊക്കെ തുറക്കാനായി കൊണ്ടുപോകാറുണ്ട്. മൊത്തം ആറ് ഗ്രൂപ്പായിട്ടാണ് താക്കോലുകളുളളത്.  ടണല്‍ ഗേറ്റിന്റെ താക്കോല്‍ വരുന്നത് സി ബ്ലോക്കിന്റെ കൂട്ടത്തിലാണ്. അതില്‍ ഏതാണ്ട് 15 ഗേറ്റുകളുടേയും ഡ്രസ്സിങ് റൂമിന്റേയുമൊക്കെ താക്കോലുകളുണ്ട്.
ടണല്‍ കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ ഉപയോഗിച്ചിട്ടേയില്ല. എന്നാല്‍ അതിന്റെ പൂട്ടിന് മാത്രം ഒന്നും സംഭവിച്ചിട്ടില്ല. അങ്ങനെ ഉപയോഗിക്കാതെ കിടന്ന ചില ഗേറ്റുകളുടെ പൂട്ടുകള്‍ ആറ് മാസത്തിനിടെ മാറ്റിയിട്ടുണ്ട''. 
''മത്സരം നടത്തുന്നതിന്റെ ഭാഗമായി അഖിലേന്ത്യ ഫുട്‌ബോള്‍ ഫെഡറേഷന്റെ സംഘം സ്റ്റേഡിയം പരിശോധിക്കാന്‍ മൂന്ന് മാസം മുമ്പ് വന്നിരുന്നു. അന്ന് അവര്‍ ടണല്‍ ക്ലീനാക്കാന്‍ നിര്‍ദ്ദേശിച്ചിരുന്നു. മത്സരത്തിന് രണ്ടാഴ്ച്ച മുമ്പാണ് ജീവനക്കാര്‍ ടണല്‍ വൃത്തിയാക്കിയത''.
''അപ്പോ, അതിന് ശേഷമാണ് ഭിത്തി കട്ട് ചെയ്തത്'' 
''യേസ് സാര്‍, അതിനാണ് സാധ്യത''.
''അന്‍വര്‍, വളരെ മുമ്പ് തന്നെ ടണല്‍ ഗേറ്റ് പൂട്ടിന്റെ താക്കോല്‍ പ്രതികളുടെ കയ്യില്‍ കിട്ടിയിട്ടുണ്ട്. അവര്‍ അത് കൃത്യമായ ഇടവേളകളില്‍ പൂട്ട് പരിശോധിക്കുകയും ചെയ്തിട്ടുണ്ട്്.  അല്ലെങ്കില്‍ ഇത്രയും നാള്‍ ഉപയോഗിക്കാതിരുന്ന പൂട്ട് തുരുമ്പെടുത്ത് നശിക്കാനാണ് സാധ്യത. അവര്‍ ഇടക്കിടെ അത് തുറക്കുകയോ, അത് പരിപാലിക്കുകയോ ചെയ്തിട്ടുണ്ട്. അതുകൊണ്ടാണ് റുവാലയെ കൊണ്ടുപോകുമ്പോള്‍ അവര്‍ ആ പൂട്ട് എടുത്തുകൊണ്ടുപോയത്".

''അതേ സാര്‍.. പക്ഷേ ആരാകും താക്കോല്‍ നല്‍കിയത് ".
''അത് ഇവിടുത്തെ ജീവനക്കാര്‍ ആരുമാകാം. ഡ്യുപ്ലിക്കേറ്റ് താക്കോല്‍ ഉണ്ടാക്കാന്‍ അത്രവിഷമമമൊന്നുമില്ലല്ലോ. പിന്നെ കഴിഞ്ഞ ഒരാഴ്ച്ചയായി സ്‌റ്റേഡിയത്തിലാണ് സതേണ്‍ യുണൈറ്റഡ് പ്രാക്ടീസ് നടത്തിയിരുന്നത്. കാണികള്‍ക്ക് പ്രവേശനമുണ്ടായിരുന്നില്ല. ജീവനക്കാര്‍ അടക്കം ആരേയും പ്രാക്ടീസ് നടത്തുന്ന ഭാഗത്തേക്ക് അവര്‍ അടുപ്പിച്ചിട്ടുമില്ല. എന്നാലും സ്‌റ്റേഡിയത്തിനുളളിലെ അവരുടെ പ്രാക്ടീസ് സമയത്തെ സിസി ടിവി ദൃശ്യങ്ങള്‍ എടുക്കണം സതേണ്‍ താരങ്ങളുടെ ഒരാഴ്ച്ചത്തെ യാത്രചാര്‍ട്ട് ഒന്ന് സംഘടിപ്പിക്കണം. പിന്നെ കിഷനെ കസബ സ്റ്റേഷനിലേക്ക് അല്ലേ കൊണ്ടുവരുന്നത്''. 
''അതേ സാര്‍,, അന്‍വറിന് ഇന്ന് മറ്റുതിരക്കുകളൊന്നുമില്ലല്ലോ''
''ഇല്ല സാര്‍, എന്തെങ്കിലും''
''നോക്കാം, വൈകിട്ട് പറയാം''

അന്‍വര്‍ എഴുന്നേറ്റു, പുറത്തേക്ക് പോകാനൊരുങ്ങുമ്പോഴാണ് ദേവിന്റെ ഫോണില്‍ മോഹനന്റെ വിളി വന്നത്.
ദേവ് അന്‍വറിനോട് നില്‍ക്കാന്‍ ആംഗ്യം കാണിച്ചു. 
''യേസ്, ആണോ, ഗുഡ്, ഡീറ്റെയ്ല്‍സ് കിട്ടിയോ..
ഓ.കെ, ഓ.കെ''
''അന്‍വര്‍, സി.ഐ. മോഹനന്‍ ഇപ്പോള്‍ ഇങ്ങോട്ടുവരും. എന്നിട്ട് പോകാം''
''സാര്‍, കോളനി ലോക്കേഷനിലെ കോളുകളില്‍....''
''യേസ്, കോളനിയില്‍ ഷെയറിങ് ടവറാണ്. എല്ലാ മൊബൈല്‍ പ്രോവൈഡര്‍മാര്‍ക്കും കൂടിയുള്ളത്. നമ്മുടെ ടൈമുമായി മാച്ച് ചെയ്യുന്ന കോള്‍, മെസേജ് ലിസ്റ്റ് മോഹനന്‍ കളക്ട് ചെയ്തിരുന്നു, അതില്‍ ഒരു നമ്പറില്‍ നിന്ന് ഏതാണ്ട് ആ സമയത്തിനുളളില്‍ രണ്ട് മെസേജുകള്‍ പോയിട്ടുണ്ട്. അത് അന്വേഷിക്കാനാണ് സൈബര്‍ സെല്ലിലേക്ക് പോയത്".

More Stories: നോവലിന്റെ മുൻലക്കങ്ങൾ വായിക്കാം

പത്ത് മിനിറ്റ് കൊണ്ട് മോഹനന്‍ എത്തി. സൈബര്‍ സെല്ലില്‍ നിന്ന് ലഭിച്ച ഡീറ്റെയ്ല്‍സ് കൈമാറി. ദേവ് സൂക്ഷമായി വായിച്ച ശേഷം പ്രിന്റ് ഔട്ട് മേശപ്പുറത്ത് വച്ചു.
''അന്‍വര്‍, ഇന്ററസ്റ്റിങ്. രണ്ടും പോയിരിക്കുന്ന മറ്റൊരു ബംഗാള്‍ നമ്പറിലേക്കാണ്. ആ ഫോണിന്റെ ലോക്കേഷന്‍ ഇപ്പോള്‍ കേപ് ടൗണാണ്.
''കോളനിയില്‍ ഉപയോഗിച്ച ഫോണിലെ നമ്പര്‍ മെസേജ് അയക്കുന്നതിന് തൊട്ടുമുമ്പാണ് ആക്ടീവാകുന്നത്. അതിന് ഒരാഴ്ച്ച മുമ്പ് ഈ രണ്ട് നമ്പറുകളും കടവന്ത്ര ലോക്കേഷനില്‍ ആക്ടീവായിട്ടുണ്ട്. അത് കുറച്ചുസമയം 
പിന്നെ ഈ രണ്ട് നമ്പറുകളുടേയും ഉടമ ഒരു ബംഗാള്‍ സ്വദേശിയാണ്. തപന്‍ ദാസ്, ഡി,24,അവന്യു കോളനി, 24 പര്‍ഗാനാസ്.. ഒരു മാസം മുമ്പാണ് ഈ വിലാസത്തില്‍ നമ്പര്‍ എടുത്തത്്. കേപ്ടൗണ്‍ നമ്പര്‍ അതിന് ശേഷം ആക്ടീവല്ല. ലാസ്റ്റ് ലോക്കേഷന്‍ ഒരു ഫ്രീറ്റ്‌സ് സോനെന്‍ബര്‍ഗ് റോഡാണ്. സോ കാര്യങ്ങള്‍ കൂടുതല്‍ വ്യക്തമായി വരുന്നു.
മോഹനന്‍, കോളനിയിലെ നമ്പര്‍ ഉപയോഗിച്ച ഫോണ്‍ കണ്ടെത്തണം. ലാസ്റ്റ് ലോക്കേഷന്‍ കോളനി പരിസരമായതിനാല്‍ ആ ഫോണ്‍ അവിടയെവിയെങ്കിലും നശിപ്പിച്ചിരിക്കാനാണ് സാധ്യത. ഫോണ്‍ കിട്ടിയാലും കൂടുതല്‍ തെളിവ് ലഭിക്കാനുളള സാധ്യത കുറവാണ്. എന്നാലും ട്രൈ ചെയ്യാം.

അന്‍വര്‍, ഒരുകാര്യം ഉറപ്പാണ്. സൗത്ത് ആഫ്രിക്കയിലുള്ള പ്രതിക്ക് ഇവിടെ ആരുടേയോ അസിസ്റ്റ് ലഭിച്ചിട്ടുണ്ട്. അയാളാണ് റുവാലയെ ഇവിടെ നിന്ന് കടത്തി കൊണ്ടുപോയതും ഫോട്ടോ അയച്ചതും പോലീസ് വന്നപ്പോള്‍ ഇന്‍ഫര്‍മേഷന്‍ പാസ് ചെയ്തതതും. അതിന് ശേഷം അയാള്‍ ആ ഫോണ്‍ നശിപ്പിച്ചിരിക്കണം. ചിലപ്പോള്‍ ആ കോളനിയിലുള്ള ആരെങ്കിലും ആകാനും സാധ്യതയുണ്ട്''
''സാര്‍, ഫോണ്‍ നശിപ്പിച്ച ശേഷം അയാള്‍ സ്ഥലം വിടാനുള്ള സാധ്യതയുമുണ്ട്''.
''യേസ്, മോഹനന്‍ ആ കോളനി അരിച്ചുപെറുക്കണം. പിന്നെ രണ്ട് ദിവസമായി അവിടെയില്ലാത്തവരെപ്പറ്റി അന്വേഷിക്കണം. ആ ഫോണ്‍ അവിടെതന്നെയുണ്ട്. അതുറപ്പാണ്. അതിന്റെ ലാസ്റ്റ് ലോക്കേഷന്‍ കൃത്യമായി മാപ്പ് ചെയ്ത് തരാന്‍ സൈബര്‍ സെല്ലുകാരോട് പറയണം.എന്നാല്‍ കാര്യങ്ങള്‍ കുറച്ചുകൂടി എളുപ്പമാകും''.
''അന്‍വര്‍ ഒരു കാര്യം ചെയ്യണം. എയര്‍പോര്‍ട്ടിലെ പാസഞ്ചര്‍ ലിസ്റ്റ് എനിക്കൊന്ന് അയക്കണം. സസ്‌പെക്ട് പട്ടികയിലുള്ളവര്‍ മതി. അതില്‍ തന്നെ കേപ്ടൗണിലേക്ക് പോയവരെ പ്രത്യേകം ഫോക്കസ് ചെയ്യാം.
മോഹനന്‍, പിന്നെ ആ കോളനിയുടെ പരിസരത്ത് ഏതെങ്കിലും ഭാഗത്ത് സിസി ടിവി ക്യാമറയുണ്ടെങ്കില്‍ അത് പരിശോധിക്കണം. ഒരാഴ്ച്ചക്കുള്ളില്‍ കോളനിയിലേക്ക് വന്ന അവിടെയല്ലാത്തവരെപ്പറ്റിയും അന്വേഷിക്കണം. വിവരങ്ങള്‍ വൈകീട്ടാകുമ്പോഴേക്കും അറിയിക്കണം''.

മോഹനന്‍ പുറത്തേക്ക് പോയി.
''അന്‍വര്‍,കാര്യങ്ങള്‍ ഇതുവരെ നമ്മള്‍ വിചാരിച്ച അതേപോലെയാണ് മുന്നോട്ടുപോകുന്നത്.
കിഷനെ ചോദ്യം ചെയ്യുന്നതോടെ നമ്മള്‍ നിര്‍ണായകഘട്ടത്തിലേക്ക് കടക്കും
ഇപ്പോള്‍ മൂന്ന് കാര്യങ്ങള്‍ വ്യക്തമായി. ആദ്യത്തേത്ത് പ്രതികളിലൊരാള്‍ കേപ്ടൗണിലാണ്. രണ്ടാമത്തേത് നാട്ടിലുള്ള ആരുടേയോ സഹായം ലഭിച്ചിട്ടുണ്ട്. മൂന്നാമത്തേത് ബംഗാളില്‍ നിന്ന് ഇവര്‍ക്ക് സഹായം ലഭിച്ചിട്ടുണ്ട്. അല്ലെങ്കില്‍ പ്രതികളിലൊരാള്‍ ബംഗാളിയാണ്".
''സാര്‍, സഹായി ബംഗാളിയാകാന്‍ സാധ്യത വളരെ കൂടുതലാണ്. അങ്ങനെയെങ്കില്‍ കോളനിയിലുള്ള ബംഗാള്‍ സ്വദേശികളെ ചോദ്യം ചെയ്യാവുന്നതാണ്.
യേസ്, അക്കാര്യം മോഹനന്‍ നോക്കും.
രസകരമായ കാര്യം, ഈ രണ്ട് നമ്പറുകളും ആ രണ്ട്മണിക്കൂര്‍ ആവശ്യത്തിന് മാത്രമായിരുന്നുവെന്നതാണ്". 
''അന്‍വര്‍, കേപ് ടൗണില്‍ നിന്ന് ഇന്ത്യയിലേക്ക് അടുത്ത 48 മണിക്കൂറിനുള്ളില്‍ ഉളള വിമാനങ്ങള്‍ ഏതോക്കെയാണെന്ന് പരിശോധിക്കണം.  കഴിഞ്ഞ ഒരാഴ്ച്ചക്കുള്ളില്‍ ഇവിടെനിന്നും പോയവരില്‍ ഈ ടൈമിനുള്ളില്‍ തിരിച്ചുവരുന്ന എല്ലാ മലയാളി യാത്രക്കാരേയും നിരീക്ഷിക്കണം. സംശയമുളളവരെ ചോദ്യം ചെയ്യണം. കൊല്‍ക്കത്തയിലേക്ക് ഏതെങ്കിലും മലയാളി പാസഞ്ചര്‍ വരുന്നുണ്ടോ എന്ന് കൂടി അന്വേഷിക്കണം''.
''സാര്‍, അയാള്‍ ഇത്ര പെട്ടെന്ന് തിരിച്ചുവരാന്‍സാധ്യതയുണ്ടോ''
''യേസ് വരും അന്‍വര്‍. നമ്മളേക്കാള്‍ കടന്നുചിന്തിക്കുന്നവരാണ് അവര്‍. കാരണം നമ്മുടേത് നമ്മുടെ ജോലിയുമായി ബന്ധമുള്ള ചിന്തയാണ്. അവര്‍ അവരുടെ ജീവിതം വെച്ചാണ് കളിക്കുന്നത്. അവിടെ ചിന്തകൾ വേഗത്തില്‍ തീപിടിക്കും''.
നമ്മള്‍ അന്വേഷണവുമായി മുന്നോട്ടുപോകുകയും ,എന്തെങ്കിലും തെളിവ് ലഭിക്കുകയും ചെയ്താല്‍ നാട്ടിലേക്ക് എയര്‍പോര്‍ട്ട് വഴിയുള്ള തിരിച്ചുവരവ് ബുദ്ധിമുട്ടാകുമെന്ന് അയാള്‍ക്കറിയാം. സൗത്താഫ്രിക്കയുമായി കുറ്റവാളികളെ കൈമാറാനുളള കരാര്‍ ഉള്ളതിനാല്‍ അവിടെ നില്‍ക്കുന്നത് സേഫല്ല. പിന്നെയുള്ള ഓപ്ഷന്‍ കരാര്‍ ഇല്ലാത്ത രാജ്യങ്ങളിലേക്ക് മാറുകയെന്നതാണ്. പണം കിട്ടാത്ത സാഹചര്യത്തില്‍ അയാളതിന് മുതിരില്ല. പകരം. തിരിച്ച് നാട്ടില്‍ വരികയോ, അല്ലെങ്കില്‍ പോലീസിന് എളുപ്പം എത്തിപ്പിടിക്കാന്‍ കഴിയാത്ത മറ്റേതെങ്കിലും ഭാഗത്തേക്ക് പോവുകയുമാണ്''.
''അത് ശരിയാണ്. അങ്ങനെയെങ്കില്‍ ദക്ഷിണാഫ്രിക്കയില്‍ നിന്ന് ഡയറക്ട് വിമാനങ്ങളുള്ള എയര്‍പോര്‍ട്ടുകള്‍ ഫോക്കസ് ചെയ്യണം. ഏറെക്കുറെ വിവരം ലഭിച്ചാല്‍ കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ സഹായം തേടാം. സംശയിക്കുന്ന ആളുടെ പാസ്‌പോര്‍ട്ട് വെച്ച് ഏത് എയര്‍പോര്‍ട്ട് ആണേലും ക്യാച്ച് ചെയ്യാന്‍ പറ്റും, അതിനെല്ലാം അടുത്ത മണിക്കൂറുകള്‍ നിര്‍ണായകമാണ്. എയര്‍പോര്‍ട്ട് ഡാറ്റയാണ് പ്രധാനം. അന്‍വര്‍ അത് വേഗത്തിലാക്കാന്‍ നിര്‍ദ്ദേശം കൊടുക്കൂ''.
''ഓ.കെ.സാര്‍'', അന്‍വര്‍ സീറ്റില്‍ നിന്നേഴുന്നേറ്റ് വേഗത്തില്‍ തന്റെ ഓഫീസിലേക്ക് നടന്നു.

(തുടരും...)