തിരക്കുപിടിച്ച ഇക്കാലത്ത് ശരീരഭാരം കുറച്ച് എങ്ങനെ ഫിറ്റ്‌നസ് കാത്തുസൂക്ഷിക്കാം എന്നതിനെ കുറിച്ച് വ്യക്തമായ ധാരണയില്ലാത്തവരാണ് പലരും. ജിമ്മില്‍ പോകാന്‍ സമയമില്ലാത്ത തങ്ങള്‍ എങ്ങനെ ഭാരം കുറയ്ക്കുമെന്ന് ആശങ്കപ്പെടുന്നവരും ഒട്ടേറെയുണ്ട്. അത്തരത്തില്‍ ആശയക്കുഴപ്പത്തിലായി ശരീരഭാരം വീണ്ടും കൂട്ടേണ്ട, അതിനൊരു എളുപ്പവഴിയുണ്ട്. 

To advertise here,

Also Read: 'ഈ 5 കാര്യങ്ങൾ ചെയ്താൽ സുസ്ഥിരമായ മാറ്റം'; ഭാരം കുറച്ച അനുഭവം പങ്കുവെച്ച് യുവതി

പ്രായോഗികവും ലളിതവുമായൊരു 'വെയിറ്റ് ലോസ് നിയമം' പാലിച്ചാല്‍ ഭാരം കുറയ്ക്കല്‍ സാധ്യമാകുമെന്നാണ് ഈ മേഖലയിലെ വിദഗ്ധനായ ഗാരി ബ്രെക്ക പറയുന്നത്. സ്വയം ഹ്യൂമന്‍ ബയോളജിസ്റ്റായി അടയാളപ്പെടുത്തുന്ന ഗാരി, 2010-ല്‍ പുറത്തിറങ്ങിയ ടിം ഫെരിസിന്റെ ദി 4-ഹവര്‍ ബോഡി എന്ന പുസ്തകത്തില്‍ നിന്നാണ് ഈ ആശയം എടുത്തിരിക്കുന്നത്. ഗാരി വീണ്ടും അവതരിപ്പിച്ച ഈ ആശയം ഇപ്പോള്‍ സാമൂഹികമാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്. 

Related Story: 120 കിലോയിൽ നിന്ന് 71 കിലോയിലേക്കൊരു ഫിറ്റ്നെസ് യാത്ര; 49 കിലോ കുറച്ച രഹസ്യം പങ്കുവെച്ച് യുവതി

എന്താണ് 30-30-30 നിയമം എന്ന് നോക്കാം. പ്രഭാതത്തില്‍ ചെയ്യേണ്ട ലളിതമായ രണ്ട് കാര്യങ്ങളാണ് ഈ നിയമത്തില്‍ പറയുന്നത്. ഇത് എല്ലാ ദിവസവും പാലിക്കുകയും വേണം. രാവിലെ എഴുന്നേറ്റ് 30 മിനുറ്റിനുള്ളില്‍ 30 ഗ്രാം പ്രോട്ടീന്‍ കഴിക്കുക എന്നതാണ് ഈ നിയമത്തിലെ ആദ്യ 'വകുപ്പ്'. അതിനുശേഷം 30 മിനുറ്റ് നേരം നടത്തം പോലുള്ള ലഘു-കാര്‍ഡിയോ വ്യായാമങ്ങള്‍ ചെയ്യുക കൂടി ചെയ്താല്‍ 30-30-30 നിയമം പൂര്‍ത്തിയായി. 

Also Read: രണ്ടുമാസം കൊണ്ട് 10 കിലോ കുറയ്ക്കണോ? ഈ ആറ് ലളിതമായ കാര്യങ്ങള്‍ ചെയ്യാം

പ്രഭാതഭക്ഷണത്തില്‍ പുഴുങ്ങിയ മുട്ട, ഗ്രീക്ക് യോഗര്‍ട്ട്, കോട്ടേജ് ചീസ്, പ്രോട്ടീന്‍ ഷേക്കുകള്‍, ചിക്കന്‍ തുടങ്ങിയവ ഉള്‍പ്പെടുത്താം. ജിമ്മിന് തുല്യമാകില്ലെങ്കിലും 30 മിനുറ്റ് ലഘുവ്യായാമം സ്ഥിരമായി ചെയ്യുന്നതിലൂടെ അത് ഫലം നല്‍കും. അതേസമയം 30-30-30 എന്നാണ് പേരെങ്കിലും അത് 40 ആയാലും കുഴപ്പമില്ലെന്നാണ് വിദഗ്ധര്‍ പറയുന്നത്. 

(ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ഭക്ഷണക്രമത്തില്‍ മാറ്റം വരുത്തുക. പരിശീലകനുകീഴില്‍ വ്യായാമം ചെയ്യുക)

Related Story: ജോലിത്തിരക്കിനിടെ ശരീരഭാരം എങ്ങനെ കുറയ്ക്കും? ഏഴ് ദിവസം കൊണ്ട് സാധ്യമാക്കാനുള്ള വഴിയുമായി യുവതി