തന്റെ ജീവിതത്തിൽ നേരിടേണ്ടി വന്ന കഷ്ടപ്പാടുകളെക്കുറിച്ച് വെളിപ്പെടുത്തൽ നടത്തി ശ്രദ്ധ നേടുകയാണ് ബിഗ് ബോസ് മത്സരാർത്ഥിയായ റിതി തിവാരി. നടനും രാഷ്ട്രീയപ്രവർത്തകനുമായ മനോജ് തിവാരിയുടെ മകളാണ് റിതി. തന്റെ പിതാവിന്‌റെ പ്രത്യേക അനുകൂല്യങ്ങളൊന്നും ലഭിക്കാത്ത സാധാരണക്കാരിയാണ് താനെന്നാണ് റിതി പറഞ്ഞത്. അച്ഛനുമമ്മയും എപ്പോഴും വഴക്കായിരുന്നു. പിന്നീട് അച്ഛൻ വീട് വിട്ടുപോയി. ഫോൺ സംഭാഷണം പോലും തങ്ങൾ തമ്മിലുണ്ടായിരുന്നില്ല. വർഷത്തിലൊരിക്കലൊക്കെയാണ് അദ്ദേഹത്തെ കാണാൻ കഴിഞ്ഞിരുന്നതെന്നും റിതി പറഞ്ഞു.
എന്നാൽ റിതിയുടെ തുറന്നുപറച്ചിലിന് പിന്നാലെ കടുത്ത വിമർശനമാണ് സോഷ്യൽ മീഡിയയിൽ ഉയരുന്നത്. തന്റെ സാമ്പത്തിക ബുദ്ധിമുട്ടുകളെക്കുറിച്ചും റിതി തുറന്നുപറയുകയുണ്ടായി. പണം ചോദിച്ചാൽ അച്ഛൻ തരാറില്ലെന്നും പഠനത്തിനായുള്ള ചെലവുകളും അദ്ദേഹം വഹിച്ചില്ലെന്നും റിതി ആരോപണം ഉയർത്തി. അച്ഛൻ തന്റെ കരിയറിലും സഹായം ചെയ്യില്ലെന്നും നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്. കഴിവുണ്ടെങ്കിൽ സ്വയം മുന്നേറാനാണ് അദ്ദേഹം പറഞ്ഞതെന്നും റിതി പറഞ്ഞു.
അലവൻസായി ലഭിച്ചിരുന്ന 25000 രൂപ കൊണ്ട് ഒരു മാസം ജീവിക്കാൻ പറ്റില്ല. ചിലപ്പോൾ വയറുനിറക്കാൻ 10 രൂപയുടെ വടപ്പാവ് കഴിക്കുമായിരുന്നു. കാറിൽ അത്യാവശ്യത്തിനുള്ള പെട്രോളാണ് അടിക്കാറുള്ളതെന്നും റിതി പറഞ്ഞു. എല്ലാവരും കരുതുന്നത് ഞാൻ സമ്പന്ന കുടുംബത്തിൽ നിന്നുമാണ് വരുന്നതെന്നും എന്നാൽ ഞാൻ സാധാരണക്കാരിയാണെന്നും റിതി പറഞ്ഞു.
റിതിയുടെ ആരോപണങ്ങൾക്ക് എതിരേ സോഷ്യൽ മീഡിയയിൽ വലിയ ആക്ഷേപമുയർന്നു. സാധാരണക്കാരുടെ ഒരു മാസത്തെ ശമ്പളത്തുക കൈയ്യിൽ ലഭിച്ചിട്ടും അതിന് കഷ്ടപ്പാടായി പറഞ്ഞതാണ് ആളുകൾക്ക് ഇഷ്ടപ്പെടാതിരുന്നത്. യുക്തിയില്ലാത്ത പ്രസ്തവനയിറക്കരുത്, നെപ്പോ കിഡ് തുടങ്ങിയ ആക്ഷേപങ്ങളാണ് ആളുകൾ ഉന്നയിക്കുന്നത്.മനോജ് തിവാരി രണ്ടുതവണ വിവാഹിതനായിട്ടുണ്ട്. ആദ്യത്തെ ഭാര്യയായ റാണിയിലുള്ള മകളാണ് റിതി. 2012-ലാണ് റാണിയുമായി വിവാഹം വേർപ്പെടുത്തിയത്. ശേഷം സുരഭി തിവാരിയെ മനോജ് തിവാരി വിവാഹം ചെയ്തു.
Content Highlights: Bigg Boss contestant Riti Tiwari claimed she faced severe financial struggles despite being Manoj Tiwari's daughter., Riti stated she survived on a 25,000 allowance and sometimes ate 10-rupee vada pav., Social media heavily criticized her statements, calling them out of touch given her monthly allowance.
Published: 24 Sept 2026, 04:05 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented