
നടി മീരാ നന്ദന്‍ പുതിയ ജീവിതത്തിലേക്ക് പ്രവേശിച്ചിരിക്കുകയാണ്. ശനിയാഴ്ച്ച പുലര്‍ച്ചെ ഗുരുവായൂര്‍ ക്ഷേത്രത്തിലായിരുന്നു വിവാഹം. ലണ്ടനില്‍ അക്കൗണ്ടന്റായ ശ്രീജുവാണ് മീരയുടെ കഴുത്തില്‍ താലി ചാര്‍ത്തിയത്. അടുത്ത സുഹൃത്തുക്കളും കുടുംബാംഗങ്ങളുമാണ് വിവാഹത്തില്‍ പങ്കെടുത്തത്.
ഇതിന് മുന്നോടിയായി പ്രീ വെഡ്ഡിങ് ചടങ്ങുകളും മീര നന്ദന്‍ ആഘോഷമാക്കിയിരുന്നു. മെഹന്ദിയും ഹല്‍ദിയും സംഗീതുമെല്ലാം വര്‍ണാഭമാക്കിയതിന്റെ ചിത്രങ്ങളും വീഡിയോയും താരം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിട്ടുണ്ട്. നടിമാരായ നസ്രിയ നസീം, ശ്രിന്ദ, ആന്‍ അഗസ്റ്റിന്‍ തുടങ്ങിയവരെല്ലാം മീരയുടെ പ്രീ വെഡ്ഡിങ് ആഘോഷങ്ങളില്‍ പങ്കെടുത്തിട്ടുണ്ട്.
Also Read
മജന്ത നിറത്തിലുള്ള കുര്‍ത്തിയും പലാസോയുമായിരുന്നു ഹല്‍ദിയില്‍ മീരയുടെ ഔട്ട്ഫിറ്റ്. ഐവറി നിറത്തിലുള്ള ഷര്‍വാണിയും മീരയുടെ വസ്ത്രത്തോട് യോജിക്കുന്ന രീതിയില്‍ മജന്ത ഷാളുമായിരുന്നു വരന്‍ ശ്രീജുവിന്റെ ഔട്ട്ഫിറ്റ്. വെള്ള സാരിയും മഞ്ഞ നിറത്തിലുള്ള സ്ലീവ്‌ലെസ് ബ്ലൗസുമായിരുന്നു നസ്രിയയുടെ ഔട്ട്ഫിറ്റ്. സാരിയില്‍ വലിയ ഫ്‌ളോറല്‍ ഡിസൈന്‍ നല്‍കിയിട്ടുണ്ട്. മഞ്ഞ നിറത്തിലുള്ള ഫ്‌ളോറല്‍ ഡിസൈന്‍ വരുന്ന സാരിയാണ് ശ്രിന്ദ ധരിച്ചത്. മഞ്ഞ നിറത്തിലുള്ള ലെഹങ്കയില്‍ സുന്ദരിയായിരുന്നു ആന്‍ അഗസ്റ്റിന്‍.
ശ്രീജുവിന്റേയും മീരയുടേയും കുടുംബാംഗങ്ങളുടെ അനുഭവങ്ങള്‍ ഉള്‍പ്പെടുത്തിയാണ് ഹല്‍ദി വീഡിയോ തയ്യാറാക്കിയിരിക്കുന്നത്. ശ്രീജു ഷെര്‍വാണി ധരിച്ച് വന്നപ്പോള്‍ വിശ്വസിക്കാനാകാതെ 'ഇതാരാ' എന്ന മീര ചോദിക്കുന്നതും ഇരുവരും കെട്ടിപ്പിടിക്കുന്നതും വീഡിയോയിലുണ്ട്.
പേസ്റ്റല്‍ നിറങ്ങള്‍ ചേരുന്ന ലെഹങ്കയും പിസ്ത നിറത്തിലുള്ള ചോളിയുമായിരുന്നു മീരയുടെ സംഗീത് നൈറ്റിലെ ഔട്ട്ഫിറ്റ്. ലെഹങ്കയിലും ചോളിയിലും നിറയെ സില്‍വര്‍ വര്‍ക്കുകള്‍ ചെയ്തിട്ടുണ്ട്. ഇതിനൊപ്പം നെറ്റ് തുണിയുള്ള ഷാളും പെയര്‍ ചെയ്തു. ചോക്കറും അതിനോട് യോജിക്കുന്ന ഹെവി കമ്മലുമായിരുന്നു ആഭരണങ്ങള്‍. മുടിയില്‍ ഹെയര്‍ബാന്റ് വെച്ചതോടെ മീര കൂടുതല്‍ സുന്ദരിയായി. പേസ്റ്റല്‍ നിറത്തിലുള്ള ഷെര്‍വാണിയായിരുന്നു ശ്രീജുവിന്റെ ഔട്ട്ഫിറ്റ്. ആന്‍ അഗസ്റ്റിന്‍ പിങ്ക് നിറത്തിലുള്ള സാരിയും വയലറ്റ് നിറത്തില്‍ വെല്‍വെറ്റ് തുണിയിലുള്ള സല്‍വാര്‍ ശ്രിന്ദയും അണിഞ്ഞു.
'എത്രയോ ജന്മമായ്...' എന്ന് തുടങ്ങുന്ന പാട്ട് പാടി മീരയാണ് സംഗീത് ആഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ചത്. ശ്രിന്ദ സംസാരിക്കുമ്പോള്‍ 'എന്നെ പോസ് ചെയ്യാന്‍ പഠിപ്പിച്ചത് ശ്രിന്ദയാണ്' എന്ന് മീര പറയുന്നതും വീഡിയോയില്‍ കാണാം.
ഗുരുവായൂരിലെ വിവാഹത്തിനുശേഷം നടന്ന റിസപ്ഷനും പേസ്റ്റല്‍ നിറമാണ് മീര തിരഞ്ഞെടുത്ത്. സില്‍വര്‍ സ്റ്റോണ്‍ വര്‍ക്കുകള്‍ വരുന്ന വീതിയുള്ള ബോര്‍ഡറുള്ള സാരിക്ക് അതേ നിറത്തിലുള്ള ബ്ലൗസാണ് പെയര്‍ ചെയ്തത്. ബ്ലൗസിന്റെ സ്ലീവിലും നിറയെ സ്റ്റോണ്‍ വർക്കുകൾ ചെയ്തിട്ടുണ്ട്. ഇതിന് യോജിക്കുന്ന രീതിയില്‍ പേസ്റ്റല്‍ നിറത്തിലുള്ള കല്ലുകള്‍ വരുന്ന ലോങ് ചെയ്‌നും ചോക്കറും വീതിയുള്ള വളകളും നെറ്റിച്ചുട്ടിയും ആഭരണങ്ങളായി ധരിച്ചു. ഒപ്പം മള്‍ട്ടിലെയര്‍ മാലയും ജിമിക്കി കമ്മലും അണിഞ്ഞു. കസവു മുണ്ടും ഫുള്‍ സ്ലീവ് ഷര്‍ട്ടുമായിരുന്നു ശ്രീജുവിന്റെ ഔട്ട്ഫിറ്റ്.

പേസ്റ്റല്‍ പിങ്ക് സാരിയും വെള്ള സ്ലീവ്‌ലെസ് ബ്ലൗസും ധരിച്ചാണ് നസ്രിയ വിവാഹത്തിനെത്തിയത്. പേസ്റ്റല്‍ പിങ്ക് നിറത്തിലുള്ള ഷര്‍ട്ടായിരുന്നു ഫഹദിന്റെ ഔട്ട്ഫിറ്റ്. പേസ്റ്റല്‍ നിറത്തിലുള്ള സാരിക്കൊപ്പം മെറൂണ്‍ നിറത്തിലുള്ള കുപ്പിവളകള്‍ ധരിച്ച് ആന്‍ അഗസ്റ്റിന്‍ ലുക്ക് വ്യത്യസ്തമാക്കി. ഇതിനൊപ്പം ഒരു ട്രഡീഷണല്‍ മാലയും അണിഞ്ഞു. പേസ്റ്റല്‍ ഓറഞ്ച് നിറത്തിലുള്ള സാരിയും ഐവറി നിറത്തിലുള്ള ബ്ലൗസുമായിരുന്നു ശ്രിന്ദയുടെ ഔട്ട്ഫിറ്റ്. കൈയില്‍ കുപ്പിവളകളും അണിഞ്ഞിട്ടുണ്ടായിരുന്നു.
നേരത്തെ നസ്രിയ മീരയ്ക്ക് ആശംസകള്‍ നേര്‍ന്ന് ഇന്‍സ്റ്റഗ്രാം സ്റ്റോറികള്‍ പങ്കുവെച്ചിരുന്നു. മെഹന്ദി ചടങ്ങിന്റെ ചിത്രങ്ങള്‍ പങ്കുവെച്ച് 'എന്റെ ഹൃദയം', 'എന്റെ മീര ചേച്ചി വിവാഹിതയാകാന്‍ പോകുകയാണെന്ന് വിശ്വസിക്കാനാകുന്നില്ല' എന്നാണ് നസ്രിയ കുറിച്ചത്.
Content Highlights: actress meera nandan pre wedding celebrations details
Published: 29 Jun 2024, 06:07 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented