
വിവാഹിതയാകാന്‍ ഒരുങ്ങുകയാണ് നടി മീരാ നന്ദന്‍. കഴിഞ്ഞ സെപ്റ്റംബര്‍ 13-നായിരുന്നു താരത്തിന്റെ വിവാഹനിശ്ചയം. ലണ്ടനില്‍ അക്കൗണ്ടന്റായ ശ്രീജുവാണ് മീരയുടെ വരന്‍. കൊച്ചിയില്‍ നടന്ന വിവാഹ നിശ്ചയത്തില്‍ ശ്രിന്ദ, ആന്‍ അഗസ്റ്റിന്‍ തുടങ്ങിയ അടുത്ത സുഹൃത്തുക്കളും ബന്ധുക്കളുമാണ് പങ്കെടുത്തത്.
ഇപ്പോഴിതാ മെഹന്ദി ചടങ്ങില്‍ നിന്നുള്ള ചിത്രങ്ങളാണ് താരം പങ്കുവെച്ചത്. നടിമാരായ നസ്രിയ നസീം, ശ്രിന്ദ, ആന്‍ അഗസ്റ്റിന്‍, സെലിബ്രിറ്റി മേക്കപ്പ് ആര്‍ട്ടിസ്റ്റുമായ ഉണ്ണി പി.എസ് , സജിത്ത് ആന്റ് സുജിത്ത് എന്നിവരെ ചിത്രങ്ങളില്‍ കാണാം. അച്ഛനും അമ്മയ്ക്കുമൊപ്പമുള്ള ചിത്രങ്ങളും ശ്രീജുവിനൊപ്പമുള്ള ചിത്രവും മീര ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. പിങ്ക് നിറത്തിലുള്ള ഐ-ലൈന്‍ ഡ്രസ്സാണ് മീര ധരിച്ചിരിക്കുന്നത്.
Also Read
നസ്രിയ നസീമും ചടങ്ങില്‍ നിന്നുള്ള ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാം സ്‌റ്റോറിയായി പങ്കുവെച്ചിട്ടുണ്ട്. 'എന്റെ ഹൃദയം' എന്നാണ് ഇതിനൊപ്പം നസ്രിയ കുറിച്ചത്. കൂട്ടുകാരോടൊപ്പമുള്ള ആഘോഷത്തിന്റെ മനോഹരമായൊരു വീഡിയോയും മീര പോസ്റ്റ് ചെയ്തിട്ടുണ്ട്.
മാട്രിമോണി സൈറ്റ് വഴിയാണ് മീരയും ശ്രീജുവും പരിചയപ്പെടുന്നത്. ശേഷം ഇരുവരുടേയും മാതാപിതാക്കള്‍ പരസ്പരം സംസാരിച്ച് വിവാഹമുറപ്പിക്കുകയായിരുന്നു. കൊച്ചി എളമക്കര സ്വദേശിനിയായ മീര നന്ദനെ മുല്ല എന്ന ചിത്രത്തിലൂടെ സംവിധായകന്‍ ലാല്‍ജോസാണ് മലയാളസിനിമയ്ക്ക് പരിചയപ്പെടുത്തിയത്. 2008 ലാണ് മുല്ല റിലീസായത്. തൊട്ടടുത്ത വര്‍ഷം വാല്‍മീകി എന്ന ചിത്രത്തിലൂടെ തമിഴിലും 2011 ല്‍ ജയ് ബോലോ തെലങ്കാന എന്ന ചിത്രത്തിലൂടെ തെലുങ്കിലും 2014 ല്‍ കരോട്പതി എന്ന ചിത്രത്തിലൂടെ കന്നഡയിലും അരങ്ങേറി. നിലവില്‍ ദുബായില്‍ നിന്നുള്ള മലയാളം റേഡിയോ സ്റ്റേഷന്‍ ഗോള്‍ഡ് 101.3 എഫ്എമ്മില്‍ ആര്‍ജെയാണ് മീര.
Content Highlights: actress meera nandan shares photos of mehendi
Published: 27 Jun 2024, 11:18 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented