
നടി മീരാ നന്ദനും ലണ്ടനില്‍ അക്കൗണ്ടന്റ് ആയ ശ്രീജുവും ശനിയാഴ്ച പുലര്‍ച്ചെ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വെച്ച് വിവാഹിതരായി. താലികെട്ടിന്റേയും സിന്ദൂരം ചാര്‍ത്തുന്നതിന്റേയും ചിത്രങ്ങള്‍ മീര ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിട്ടുണ്ട്.
ഓഫ് വൈറ്റില്‍ ഗോള്‍ഡന്‍ ഡിസൈനുള്ള സാരിയാണ് മീര ധരിച്ചത്. ലൈറ്റ് ലൈലാക് നിറമുള്ള ഹൈനെക്ക് ഹാഫ് സ്ലീവ് ബ്ലൗസ് സാരിയ്ക്ക് അഴക് കൂട്ടി. സാരിയിലും ലൈറ്റ് ലൈലാക് ബോഡര്‍ കാണാമായിരുന്നു. നെക്‌ലേസും മാച്ചിങ് ആയ ലോങ് ചെയിനും ജിമിക്കിയുമായിരുന്നു പ്രധാന ആഭരണങ്ങള്‍. കൈയില്‍ വളകളും ചെറിയ നെറ്റിച്ചുട്ടിയും മീരയുടെ സൗന്ദര്യത്തിന് മാറ്റുകൂട്ടി. മുടിയില്‍ മുല്ലപ്പൂ ചൂടിയിരുന്നു. മിനിമല്‍ മേക്കപ്പായിരുന്നു.
തെച്ചിപ്പൂവും തുളസിയും താമരയും ഇടകലര്‍ന്ന ഹാരമാണ് ഇരുവരും പരസ്പരം ചാര്‍ത്തിയത്. ഇരുവരുടേയും അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തത്.
നടിമാരായ ആന്‍ അഗസ്റ്റിന്‍, ശ്രിന്ദ എന്നിവര്‍ വിവാഹത്തിനെത്തിയിരുന്നു.
വിവാഹത്തിന് മുന്നോടിയായുള്ള ഹല്‍ദി, മെഹന്ദി, സംഗീത് തുടങ്ങിയ പരിപാടികളുടെ ദൃശ്യങ്ങള്‍ മീര പങ്കുവെച്ചിരുന്നു.
കഴിഞ്ഞ സെപ്റ്റംബര്‍ 13-നായിരുന്നു താരത്തിന്റെ വിവാഹനിശ്ചയം. മാട്രിമോണി സൈറ്റ് വഴിയാണ് മീരയും ശ്രീജുവും പരിചയപ്പെട്ടത്. ശേഷം ഇരുവരുടേയും മാതാപിതാക്കള്‍ പരസ്പരം സംസാരിച്ച് വിവാഹമുറപ്പിക്കുകയായിരുന്നു.
കൊച്ചി എളമക്കര സ്വദേശിനിയായ മീര നന്ദനെ മുല്ല എന്ന ചിത്രത്തിലൂടെസംവിധായകന്‍ ലാല്‍ജോസാണ് മലയാളസിനിമയ്ക്ക് പരിചയപ്പെടുത്തിയത്. 2008 ലാണ് മുല്ല റിലീസായത്. തൊട്ടടുത്ത വര്‍ഷം വാല്‍മീകി എന്ന ചിത്രത്തിലൂടെ തമിഴിലും 2011 ല്‍ ജയ് ബോലോ തെലങ്കാന എന്ന ചിത്രത്തിലൂടെ തെലുങ്കിലും 2014 ല്‍ കരോട്പതി എന്ന ചിത്രത്തിലൂടെ കന്നഡയിലും അരങ്ങേറി.
പുതിയ മുഖം, പോത്തന്‍ വാവ, എല്‍സമ്മ എന്ന ആണ്‍കുട്ടി, അപ്പോത്തിക്കിരി തുടങ്ങിയവയാണ് ശ്രദ്ധേയ ചിത്രങ്ങള്‍. നിലവില്‍ ദുബായില്‍ നിന്നുള്ള മലയാളം റേഡിയോ സ്റ്റേഷന്‍ ഗോള്‍ഡ് 101.3 എഫ്എമ്മില്‍ ആര്‍ജെയാണ്. ഈ വര്‍ഷം പുറത്തെത്തിയ എന്നാലും എന്റെളിയാ ആണ് മീര അഭിനയിച്ച് ഒടുവില്‍ തിയേറ്ററുകളിലെത്തിയ ചിത്രം.
Content Highlights: meera nandan wedding dress guruvayoor temple
Published: 29 Jun 2024, 09:02 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented