ശ്രീജുവുമായുള്ള വിവാഹത്തിന് ഏറെ സന്തുഷ്ടയായാണ് മീര നന്ദനെത്തിയത്. താലികെട്ട് മുഹൂര്‍ത്തത്തില്‍ മിഴികളടച്ച് കൈകൂപ്പി പ്രാര്‍ഥിക്കുകയായിരുന്നു മീര. പരസ്പരം ഹാരമണിഞ്ഞ് ശ്രീജുവിന്റെ കരംഗ്രഹിച്ച് സന്തോഷത്തോടെ കാണപ്പെട്ട മീര പക്ഷേ വിവാഹശേഷം അച്ഛന്‍ നന്ദകുമാറിനെ ആശ്ലഷിക്കുമ്പോള്‍ മാത്രം ഒന്നിടറി. ആ സന്തോഷമുഹൂര്‍ത്തത്തിലും മീരയുടെ കണ്ണുകള്‍ ഈറനണിഞ്ഞു. മീരയെ ചേര്‍ത്തുപിടിച്ച് അച്ഛന്‍ ആശ്വസിപ്പിച്ചു. 

To advertise here,

അമ്മ മായ, സഹോദരന്‍ അര്‍ജുന്‍ എന്നിവരോടൊപ്പം വിവാഹച്ചടങ്ങിനെത്തുന്ന മീരയുടെ ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമില്‍ ഷെയര്‍ ചെയ്തിട്ടുണ്ട്. 

placeholder
Photo : Instagram / LOC – Lights On Creations

അച്ഛനും അമ്മയ്ക്കും സഹോദരനും മീര സ്‌നേഹചുംബനങ്ങള്‍ നല്‍കുന്നതും ഇന്‍സ്റ്റചിത്രങ്ങളിലുണ്ട്. 

placeholder

Photo : Instagram / LOC – Lights On Creations

നടി മീരാ നന്ദനും ലണ്ടനില്‍ അക്കൗണ്ടന്റ് ആയ ശ്രീജുവും ശനിയാഴ്ച പുലര്‍ച്ചെയാണ് ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വെച്ച് വിവാഹിതരായത്. താലികെട്ടിന്റേയും സിന്ദൂരം ചാര്‍ത്തുന്നതിന്റേയും ചിത്രങ്ങള്‍ മീര ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിട്ടുണ്ട്.

placeholder

Photo : Instagram / LOC – Lights On Creations

ഓഫ് വൈറ്റില്‍ ഗോള്‍ഡന്‍ ഡിസൈനുള്ള സാരിയാണ് മീര ധരിച്ചത്. ലൈറ്റ് ലൈലാക് നിറമുള്ള ഹൈനെക്ക് ഹാഫ് സ്ലീവ് ബ്ലൗസ് സാരിയ്ക്ക് അഴക് കൂട്ടി. സാരിയിലും ലൈറ്റ് ലൈലാക് ബോഡര്‍ കാണാമായിരുന്നു. നെക്ലേസും മാച്ചിങ് ആയ ലോങ് ചെയിനും ജിമിക്കിയുമായിരുന്നു പ്രധാന ആഭരണങ്ങള്‍. കൈയില്‍ വളകളും ചെറിയ നെറ്റിച്ചുട്ടിയും മീരയുടെ സൗന്ദര്യത്തിന് മാറ്റുകൂട്ടി. മുടിയില്‍ മുല്ലപ്പൂ ചൂടിയിരുന്നു. മിനിമല്‍ മേക്കപ്പായിരുന്നു.