തെറ്റിദ്ധാരണയും ആശയവിനിമയത്തിലെ പോരായ്മകളും മൂലം തകരുന്ന ദാമ്പത്യബന്ധങ്ങളെ രക്ഷിക്കാന്‍ ഇത്തരം ശാസ്ത്രീയമായ പ്രീ-മാരിറ്റല്‍ കോഴ്സുകള്‍ സഹായിക്കുമെന്നാണ് വിലയിരുത്തല്‍.

മികച്ച കരിയറിൽ എത്തിച്ചേരുന്നതിന് വേണ്ടി ജീവിതത്തിലെ 20 വർഷത്തോളമാണ് നാം തയ്യാറെടുപ്പിനായി മാറ്റി വയ്ക്കാറുള്ളത്. എന്നാൽ ജീവിതത്തിൽ പ്രധാനപ്പെട്ട വിവാഹത്തിന് തയ്യാറെടുക്കുന്നതിനായി എത്ര സമയമാണ് നീക്കി വയ്ക്കാറുള്ളത്? പ്രസക്തമായ ഈ ചോദ്യം മുൻനിർത്തി യുവാക്കൾക്കായി വേറിട്ടൊരു സർട്ടിഫിക്കറ്റ് കോഴ്‌സിന് തുടക്കമിടുകയാണ് ഗോവയിലെ വിദ്യാഭ്യാസ സ്ഥാപനം. ഗോവ കോളേജ് ഓഫ് ഹോം സയൻസിലെ ഹ്യൂമൻ ഡെവലപ്മെന്റ് ആന്റ് ഫാമിലി സ്റ്റഡീസ് വിഭാഗമാണ് മാര്യേജ് റെഡിനെസ്സ്. പ്രിപ്പെയറിങ് ഫോർ ഹെൽത്തി ആന്റ് ലാസ്റ്റിങ് റിലേഷൻഷിപ്‌സ് എന്ന പേരിൽ പുതിയ കോഴ്സ് അവതരിപ്പിക്കുന്നത്. ഡിസംബർ 2 മുതൽ 17 വരെയാണ് 15 ദിവസം നീണ്ടുനിൽക്കുന്ന ഈ പരിശീലന പരിപാടി നടക്കുക.
വിവാഹത്തിനുള്ള പലരുടെയും തയ്യാറെടുപ്പ് ചടങ്ങുകൾക്കായുള്ള വസ്ത്രങ്ങൾ തിരഞ്ഞെടുക്കുന്നതും ആഭരണങ്ങൾ തിരഞ്ഞെടുക്കുന്നതും വിവാഹം എവിടെ വച്ചുവേണം എങ്ങനെ വേണം എന്നൊക്കയുള്ളതാണ്. എന്നാൽ കേവലം ഒരു വിവാഹാഘോഷത്തിന് തയ്യാറെടുക്കുന്നതിനേക്കാൾ ഉപരിയാണ് വിവാഹജീവിതത്തിലേക്ക് കടക്കുന്നതെന്നും, പങ്കാളിയെയും ബന്ധങ്ങളെയും ഉത്തരവാദിത്തങ്ങളെയും കൃത്യമായി മനസ്സിലാക്കുകയാണ് കോഴ്‌സിലൂടെ ലക്ഷ്യമിടുന്നതെന്നും കോളേജ് പ്രിൻസിപ്പൽ മഹേഷ് പൈ പറയുന്നു.
Read More: വാ തുറന്നാൽ വഴക്ക്, പക്ഷേ ശാരീരികമായി പരസ്പരം ആകൃഷ്ടർ; വരുണും സൈലിയും പറയുന്നത്
'ഒരു തൊഴിൽ തിരഞ്ഞെടുക്കാനും അതിൽ വിജയിക്കാനും നമ്മൾ വർഷങ്ങളോളം പഠിക്കുകയും പരിശീലിക്കുകയും ചെയ്യുന്നു. എന്നാൽ ആയുസ്സിന്റെ ഭൂരിഭാഗവും ചെലവഴിക്കുന്ന കുടുംബജീവിതത്തിലേക്ക് കടക്കുമ്പോൾ അത്തരം ഒരു തയ്യാറെടുപ്പും നമ്മൾ നടത്താറില്ല. പങ്കാളികൾ തമ്മിലുള്ള പരസ്പര ധാരണ, വൈകാരികമായ ഐക്യം, ദാമ്പത്യത്തിലെ ഉത്തരവാദിത്തങ്ങൾ എന്നിവ കൃത്യമായി തിരിച്ചറിയാൻ ഈ കോഴ്സ് സഹായിക്കും,' അദ്ദേഹം കൂട്ടിച്ചേർത്തു.
ബിരുദ-ബിരുദാനന്തര ബിരുദ വിദ്യാർത്ഥികൾ, വിവാഹിതരാകാൻ തയ്യാറെടുക്കുന്ന യുവാക്കൾ, ആരോഗ്യകരമായ ബന്ധങ്ങൾ കെട്ടിപ്പടുക്കാൻ ആഗ്രഹിക്കുന്നവർ എന്നിവർക്കെല്ലാം ഈ കോഴ്സിൽ പങ്കെടുക്കാം.
സംസ്ഥാനത്ത് വിവാഹമോചന കേസ്സുകളുടെ എണ്ണം ആശങ്കാജനകമായി ഉയരുന്ന സാഹചര്യത്തിൽ പ്രീ-മാരിറ്റൽ കൗൺസിലിങ് നിർബന്ധമാക്കാൻ ഗോവ സർക്കാർ ലോചിക്കുന്നതായി മുഖ്യമന്ത്രി പ്രമോദ് സാവന്ത് പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെയാണ് ഇത്തരമൊരു കോഴ്‌സ് കോളേജ് അവതരിപ്പിച്ചത്. ഗോവ ലോ ഡിപ്പാർട്ട്മെന്റിന്റെ കണക്കുകൾ പ്രകാരം 2022 നും 2025 നും ഇടയിൽ 3,000-ത്തിലധികം വിവാഹ മോചന-ദാമ്പത്യ തർക്ക ഹർജികളാണ് സംസ്ഥാനത്തെ സിവിൽ കോടതികളിൽ ഫയൽ ചെയ്യപ്പെട്ടത്. 2024-ൽ മാത്രം 947 കേസുകൾ റിപ്പോർട്ട് ചെയ്തു. ഈ പശ്ചാത്തലത്തിലാണ് യുവാക്കൾക്കിടയിൽ ബോധവൽക്കരണം ശക്തമാക്കാൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾ മുന്നോട്ടുവരുന്നത്.
തെറ്റിദ്ധാരണയും ആശയവിനിമയത്തിലെ പോരായ്മകളും മൂലം തകരുന്ന ദാമ്പത്യബന്ധങ്ങളെ രക്ഷിക്കാൻ ഇത്തരം ശാസ്ത്രീയമായ പ്രീ-മാരിറ്റൽ കോഴ്സുകൾ സഹായിക്കുമെന്നാണ് വിലയിരുത്തൽ.
Content Highlights: A new course in Goa aims to equip young adults with skills for successful marriages, focusing on understanding responsibilities and emotional unity.
Published: 05 Nov 2026, 11:20 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented