യേശുക്രിസ്തുവിന്റെ ഒടുവിലത്തെ അത്താഴത്തിന്റെ ഓര്‍മ്മയിലാണ് ക്രിസ്ത്യാനികൾ വീട്ടില്‍ പെസഹാവ്യാഴാഴ്ച അപ്പം മുറിക്കല്‍ നടത്തുന്നത്.ഇതിനായി പ്രത്യേക രീതിയില്‍ തയ്യാറാക്കുന്ന അപ്പമാണ് പെസഹാ അപ്പം അല്ലെങ്കില്‍ ഇണ്ടറി അപ്പം. പാലപ്പം പോലെ അരിപ്പൊടി ഉപയോഗിച്ചാണ് പെസഹാ അപ്പം ഉണ്ടാക്കാറുള്ളതെങ്കിലും ഇതില്‍ യീസ്റ്റ് ചേര്‍ത്ത് പുളിപ്പിക്കാറില്ല. കേരളത്തിന്റെ വടക്കുമുതല്‍ തെക്കുവരെയുള്ള കത്തോലിക്കര്‍ ഉണ്ടാക്കുന്ന പെസഹാ അപ്പത്തിന്റെ പാചകക്രമത്തില്‍ പ്രാദേശികമായി ചില വ്യത്യാസങ്ങളും ഉണ്ടാവാറുണ്ട്. പെസഹാ അപ്പത്തിനൊപ്പം പ്രത്യേകം തയ്യാറാക്കിയ തേങ്ങാപ്പാലും നല്‍കാറുണ്ട്.
ചേരുവകള്‍
Also Read
അരിപ്പൊടി: 2 കപ്പ് (വറുത്തത്)
തേങ്ങ ചിരകിയത് : ഒന്നേകാല്‍ കപ്പ്
ഉഴുന്ന് : ഒരു പിടി (വെള്ളത്തില്‍ കുതിര്‍ക്കണം)
ചുവന്നുള്ളി : 5-6
വെളുത്തുള്ളി - 2 അല്ലി
ജീരകം - കാല് സ്പൂണ്‍
ഉപ്പ് - ആവശ്യത്തിന്
വെള്ളം - ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
ആദ്യം തന്നെ വെള്ളത്തില്‍ കുതിര്‍ത്ത ഉഴുന്ന് ആവശ്യത്തിന് വെള്ളം ചേര്‍ത്ത് നന്നായി അരച്ചെടുക്കുക്കണം. ഇതിന് പുറമേ ചിരകിയ തേങ്ങയും ജീരകവും പരുക്കനായി വേറെ തന്നെ അരച്ചെടുക്കണം. ചുവന്നുള്ളിയും വെളുത്തുള്ളിയും ഇതുപോലെ വേറെത്തന്നെ അരച്ച് കുഴമ്പുരൂപത്തിലാക്കണം. പിന്നീട് ഒരു വലിയ പാത്രത്തില്‍ അരിപ്പൊടിയെടുത്ത് ഇതിലേക്ക് അരച്ച് വച്ച ഉഴുന്നും തേങ്ങയും ചുവന്നുള്ളി- വെളുത്തുളളി പേസ്റ്റും ആവശ്യത്തിന് വെള്ളവും ചേര്‍ത്ത് കുഴച്ചെടുക്കുക. അടയും മറ്റും ഉണ്ടാക്കുന്നതിനായി ഉരുളകളാക്കാവുന്നതുപോലെ കുഴച്ചാല്‍ മതിയാവും. (ചിലയിടങ്ങളില്‍ കുഴമ്പ് രൂപത്തിലാക്കിയ ശേഷം അപ്പച്ചെമ്പില്‍ പാത്രത്തില്‍ വേവിച്ചെടുക്കാറുണ്ട്. ) ഈ കൂട്ട് മൂന്ന് മണിക്കൂറെങ്കിലും വയ്ക്കാം. ശേഷം മാവ് ഉരുളകളാക്കി ചെറിയ വാഴയിലകളില്‍ പരത്തിയ ശേഷം വാഴയില മടക്കി. അപ്പച്ചെമ്പിന്റെ തട്ടില്‍ വച്ച് വേവിക്കാം. ഇതിന്റെ മുകളിലായി കുരുത്തോല കൊണ്ട് കുരിശ് ഉണ്ടാക്കി വക്കാം. ഇത് പതിനഞ്ച് മിനിട്ട് ആവിയില്‍ വേവിച്ചെടുക്കുക. പെസഹാ അപ്പം തയ്യാര്‍.
തേങ്ങാ പാലിന്
തേങ്ങ - മൂന്ന്
ശര്‍ക്കര - ഒരുകിലോ
ഏലയ്ക്ക - 10
ചുക്ക് - ഒരിഞ്ചിന്റെ രണ്ടു കഷണം
ജീരകം - ഒരു ചെറിയ സ്പൂണ്‍
ഉപ്പ് - ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
തേങ്ങ നന്നായി അരച്ചു പിഴിഞ്ഞു തേങ്ങാപ്പാല്‍ എടുക്കുക. പാലില്‍, ശര്‍ക്കര ഉരുക്കിയ പാനി അരിച്ചതും ചുക്കും ജീരകവും ഏലയ്ക്കാപ്പൊടിയും ഉപ്പും ചേര്‍ത്ത് അടുപ്പില്‍ വച്ചിളക്കി കുറുക്കി വാങ്ങുക. തയാറാക്കിയ അപ്പം ചെറിയ കഷണങ്ങളാക്കി മുറിച്ച് പാലില്‍ മുക്കി കഴിക്കാം.
Content Highlights: pesaha appam and milk can make at home
Published: 27 Mar 2024, 03:57 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented