ആഘോഷവേളകളിലും അതിഥികളെ വരവേല്‍ക്കാനും വീട്ടില്‍ എളുപ്പത്തിലുണ്ടാക്കാവുന്ന മധുരപലഹാരമാണ് റവ കേസരി. ആരോഗ്യകരവും രുചികരവുമായ മധുരപലഹാരത്തിന് ആരാധകരുമേറെയുണ്ട്. കുറഞ്ഞ ചേരുവകള്‍ കൊണ്ട് ഇതുണ്ടാക്കാം.
ചേരുവകള്‍
Also Read
റവ-1/2 കപ്പ്
കശുവണ്ടി പരിപ്പ്-ആവശ്യത്തിന്
ഉണക്കമുന്തിരി- ആവശ്യത്തിന്
നെയ്യ്-3 ടീസ്പൂണ്‍
വറുത്ത കശുവണ്ടിയും ഉണക്കമുന്തിരിയും-1 ടീസ്പൂണ്‍
കുങ്കുമപ്പൂപ്പൊടി-ഒരു നുള്ള്
ഗ്രാമ്പൂ-2
പഞ്ചസാര-1 കപ്പ്
പാചകരീതിയിലേയ്ക്ക്
ഒരു ടേബിള്‍ സ്പൂണ്‍ നെയ്യൊഴിച്ച് പാന്‍ ചൂടാക്കുക. ശേഷം ഈ നെയ്യില്‍ റവ ഇളം പിങ്ക് നിറമാകുന്നത് വരെ വറുത്തെടുക്കുക. വറുത്ത റവ മാറ്റി വയ്ക്കുക. പാനില്‍ രണ്ടു കപ്പ് വെള്ളവും കുങ്കുമപ്പൂ പൊടിയും ഇട്ട് തിളപ്പിക്കണം. ഈ വെള്ളത്തില്‍ വറുത്ത റവ ചേര്‍ത്ത് നന്നായി ഇളക്കി ചേര്‍ക്കണം. ഈ മിശ്രിതം ഇടയ്ക്കിടെ നന്നായി ഇളക്കി കൊണ്ടിരിക്കണം.
റവ പാനില്‍ പറ്റിപ്പിടിക്കാതിരിക്കാനാണിത്. ഈ മിശ്രിതത്തിലേക്ക് പഞ്ചസാര ചേര്‍ത്ത് അഞ്ച് മുതല്‍ 10 മിനിറ്റ് വരെ വേവിക്കുക. റവയും നെയ്യും വേറിട്ടു തുടങ്ങുമ്പോള്‍, തീയില്‍ നിന്ന് പാന്‍ മാറ്റുക.ഇനി മറ്റൊരു പാനില്‍ നെയ്യ് ഒഴിച്ച് കശുവണ്ടി,കിസ്മിസ് ഇവ വറുക്കുക. ഈ വറുത്ത കശുവണ്ടിയും ഉണക്കമുന്തിരിയും റവ മിശ്രിതത്തിന് മുകളില്‍ ഒഴിച്ച് വിളമ്പുക.
Content Highlights: rava kesari recipe,rava kesari ,snacks,food,recipes
Published: 07 Feb 2024, 09:08 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented