വേനല്‍ക്കാലമായതോടെ ഇനി സുലഭമായി മാമ്പഴം വിപണിയിലെത്തും. മാമ്പഴം കൊണ്ട് ഉണ്ടാക്കാവുന്ന എളുപ്പത്തിലുള്ള ഒരു ഷേക്കാണിത്. കുട്ടികള്‍ക്കും ഇത് ഏറെ ഇഷ്ടപ്പെടും. പാല് കുടിക്കാന്‍ ഇഷ്ടമില്ലാത്ത കുട്ടികള്‍ക്ക് പഴങ്ങള്‍ ചേര്‍ത്ത് ഇത്തരത്തില്‍ ഷേക്ക് ഉണ്ടാക്കിക്കൊടുക്കുന്നത് നല്ലതാണ്.
ചേരുവകള്‍
Also Read
പഴുത്ത മാങ്ങ(വലുത്)- 1
പാല്- 1 കപ്പ്
പഞ്ചസാര- രണ്ട് ടീസ്പൂണ്‍
ഏലയ്ക്ക പൊടിച്ചത്- ഒരു നുള്ള്
ഡ്രൈ ഫ്രൂട്ട്സ്- ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
ആദ്യം ഒരു പാത്രത്തില്‍ പാല് തിളപ്പിച്ച് തണുക്കാന്‍ മാറ്റി വെയ്ക്കുക. ശേഷം മാമ്പഴം തൊലി കളഞ്ഞ് മുറിച്ചെടുക്കുക. മാമ്പഴം മുറിച്ചതും തണുത്ത പാലും മിക്സിയിലിട്ട് നന്നായി അരച്ചെടുക്കുക.
ഇതിലേയ്ക്ക് പഞ്ചസാരയും ഏലക്കാപ്പൊടിയും കൂടെ ചേര്‍ത്ത് ഒന്നൂടെ അടിച്ചെടുക്കാം. ഫ്രിഡ്ജില്‍ വെച്ച് തണുപ്പിച്ച് ഉപയോഗിക്കാം.ഇതിന് ശേഷം മേല്‍ പറഞ്ഞ മിശ്രിതം ഒരു ഗ്ലാസില്‍ ഒഴിച്ച് ഡ്രൈ ഫ്രൂട്ട്സ് കൊണ്ട് അലങ്കരിച്ച് വിളമ്പാം. ഇഷ്ടമെങ്കില്‍ ഒരു സ്കൂപ്പ് വാനില ഐസ്ക്രീം വെച്ച് അലങ്കരിച്ചും വിളമ്പാം.
Content Highlights: easy mango shake recipe
Published: 15 Mar 2024, 10:26 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented