വ്യത്യസ്തതരം രുചികകള്‍ പരീക്ഷിക്കാന്‍ ഇടയ്ക്ക് നമ്മള് സമയം കണ്ടെത്തണം. ഒരേ പോലെയുള്ള വിഭവങ്ങള്‍ കഴിച്ചുമടുത്തവര്‍ക്ക് ധൈര്യമായി പരീക്ഷിക്കാവുന്ന ഒന്നാണ് കൊറിയന്‍ ഫ്രൈഡ് ചിക്കന്‍ വിംഗ്സ് . കുട്ടികള്‍ക്കും കൊറിയന്‍ രുചി കഴിക്കാന്‍ ഇഷ്ടമാകും.
ചേരുവകള്‍
Also Read
ചിക്കന്‍ വിംഗ്സ് വൃത്തിയാക്കിയത്-800 ഗ്രാം
വെളുത്തുള്ളിപ്പൊടി-1 ടീസ്പൂണ്‍
ഉള്ളിപ്പൊടി-1 ടീസ്പൂണ്‍
മുളകുപൊടി-1 ടീസ്പൂണ്‍
പപ്രിക-1 ടീസ്പൂണ്‍
മൈദ-അരക്കപ്പ്
കോണ്‍ഫ്ലോര്‍-അരക്കപ്പ്
ചില്ലി സോസ്-3 ടീസ്പൂണ്‍
തക്കാളി സോസ്-2 ടീസ്പൂണ്‍
സോയ സോസ്-2 ടീസ്പൂണ്‍
തേന്‍ / പഞ്ചസാര-1 ടീസ്പൂണ്‍
വെളുത്തുള്ളി അല്ലി-3 എണ്ണം
ഇഞ്ചി, ചെറുതായി അരിഞ്ഞത്-1 ടേബിള്‍സ്പൂണ്‍
എണ്ണ-ആവശ്യത്തിന്
ഉപ്പ് -ആവശ്യത്തിന്
വറുത്ത എള്ള് -ആവശ്യത്തിന്
സ്പ്രിംഗ് ഒനിയന്‍ അരിഞ്ഞത്- 2 ടീസ്പൂണ്‍
തയ്യാറാക്കുന്ന രീതി
ഒരു വലിയ പാത്രത്തില്‍ വെളുത്തുള്ളിപ്പൊടി, ഉള്ളിപ്പൊടി, പപ്രിക, മുളക്പൊടി, ഉപ്പ് എന്നിവ ചേര്‍ത്ത് ഇളക്കുക.അതിലേയ്ക്ക് വൃത്തിയാക്കിയ ചിക്കന്‍ ഇട്ടശേഷം നന്നായി ഇളക്കിയെടുക്കണം. മാരിനേറ്റ് ചെയ്ത് ചിക്കന്‍ 30 മിനിറ്റ് ഫ്രിഡ്ജില്‍ വയ്ക്കുക.ഒരു പാത്രത്തില്‍ മൈദയും കോണ്‍ഫ്ളോറും കലക്കി മാറ്റി വയ്ക്കുക. പാനെടുത്ത് എണ്ണ ചൂടാക്കുക. മാരിനേറ്റ് ചെയ്ത ചിക്കന്‍ വിംഗ് മൈദ മിശ്രിതത്തില്‍ മുക്കി ചൂടായ എണ്ണയിലേക്ക് ശ്രദ്ധാപൂര്‍വ്വം ഇട്ടുകൊടുക്കുക.
ചിക്കന്‍ സ്വര്‍ണ്ണ നിറമാകുന്നത് വരെ വറുത്തെടുക്കുക.ഒരു സോസ് പാനില്‍, ചില്ലി സോസ്, സോയ സോസ്, തക്കാളി സോസ്, തേന്‍, ചെറുതായി അരിഞ്ഞ വെളുത്തുള്ളി, ഇഞ്ചി എന്നിവ യോജിപ്പിച്ചെടുക്കുക. ഈ മിശ്രിതം ഇടത്തരം തീയില്‍ കട്ടിയാകുന്നതുവരെ വേവിക്കുക.അതിനുശേഷം വറുത്ത ചിക്കന്‍ ഇതിലേയ്ക്ക് ചേര്‍ത്ത് ഇളക്കിയെടുക്കാം.വറുത്ത എള്ള്, അരിഞ്ഞ സ്പ്രിംഗ് ഒനിയന്‍ എന്നിവ ഉപയോഗിച്ച് അലങ്കരിച്ച ശേഷം ചൂടോടെ കഴിക്കാം.
Content Highlights: korean fried chicken wings
Published: 09 Mar 2024, 04:00 pm IST
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented