ചൂടില്‍ തണുപ്പുള്ള ഭക്ഷണങ്ങളോട് ഒരല്‍പം ഇഷ്ടം കൂടും. വീട്ടില്‍ അതിഥികള്‍ക്ക് കൊടുക്കാനും കുട്ടികള്‍ക്ക് മധുരമായി വിളമ്പാനുമെല്ലാം അടിപൊളിയാണ് വാനില കസ്റ്റാര്‍ഡ് പുഡ്ഡിംഗ് . കുറഞ്ഞ ചേരുവകള്‍ കൊണ്ട് എളുപ്പത്തിലുണ്ടാക്കിയെടുക്കാവുന്ന ഒരു പുഡ്ഡിങ്ങാണിത്.
ചേരുവകള്‍
Also Read
പാല്‍-അര ലിറ്റര്‍
വാനില കസ്റ്റാര്‍ഡ് പൗഡര്‍-2 ടീസ്പൂണ്‍
പഞ്ചസാര-7 ടീസ്പൂണ്‍
ജെലാറ്റിന്‍-1 ടീസ്പൂണ്‍
തണുത്ത വെള്ളം-1/4 കപ്പ്
ഫ്രഷ് ക്രീം-1 കപ്പ്
വാനില എസ്സെന്‍സ്-1 ടീസ്പൂണ്‍
ടുട്ടി ഫ്രൂട്ടി- അലങ്കരിക്കാന്‍ ആവശ്യത്തിന്
തയ്യാറാക്കുന്ന രീതി
ആദ്യം ജെലാറ്റിന്‍ എടുത്ത് കാല്‍ കപ്പ് തണുത്ത വെള്ളത്തില്‍ കുതിര്‍ത്ത് മാറ്റി വയ്ക്കുക.ഒരു പാത്രത്തില്‍ കസ്റ്റാര്‍ഡ് പൗഡറിട്ട് അര കപ്പ് പാലും ചേര്‍ത്ത ശേഷം ഒട്ടും കട്ടയില്ലാതെ നന്നായി ഇളക്കി മാറ്റി വയ്ക്കുക. ശേഷം ഒരു സോസ് പാനില്‍, ബാക്കിയുള്ള പാലും പഞ്ചസാരയും ചേര്‍ത്ത് ഇടത്തരം തീയില്‍ തിളപ്പിക്കാന്‍ വെയ്ക്കുക. തിളക്കാനാവുമ്പോള്‍ ഇതിലേക്ക് കസ്റ്റാര്‍ഡ് മിശ്രിതം ചേര്‍ത്ത് നന്നായി ഇളക്കുക, തുടര്‍ച്ചയായി ഇളക്കുക.
ഈ മിശ്രിതം കട്ടിയാകാന്‍ തുടങ്ങുമ്പോള്‍ തീ കുറച്ച് കുതിര്‍ത്ത വെച്ചിരിക്കുന്ന ജെലാറ്റിന്‍ ചേര്‍ത്ത് ജെലാറ്റിന്‍ പൂര്‍ണ്ണമായും അലിഞ്ഞുപോകുന്നതുവരെ നന്നായി ഇളക്കിക്കൊടുക്കുക.
അടുപ്പില്‍ നിന്നും ഇറക്കി റൂം ടെപ്പറേച്ചറില്‍ തണുപ്പിക്കാന്‍ മാറ്റി വയ്ക്കുക.
ഒരു ചെറിയ പാത്രത്തില്‍ ഫ്രഷ് ക്രീം ചേര്‍ത്ത് കട്ടയില്ലാതെ നന്നായി അടിക്കുക.ശേഷം തണുത്ത കസ്റ്റാര്‍ഡിലേക്ക് ഈ ക്രീമും വാനില എസ്സെന്‍സും ചേര്‍ത്ത് നന്നായി ഇളക്കുക.
ഒരു പുഡ്ഡിംഗ് ട്രേയിലേക്ക് മാറ്റി ഫ്രിഡ്ജില്‍ വെച്ച് സെറ്റ് ചെയ്യുക. ടുട്ടി ഫ്രൂട്ടി കൊണ്ട് അലങ്കരിച്ച് കഷണങ്ങളായി മുറിച്ച് വിളമ്പാവുന്നതാണ്.
Content Highlights: Delicious vanilla custard pudding recipe
Published: 09 Mar 2024, 03:07 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented