
ചൂട് കടുത്തതോടെ ശരീരത്തിന് കൂടുതല്‍ ജലാംശം ആവശ്യമാണ്. എപ്പോഴും ജ്യൂസോ തണുത്ത പാനീയമോ കുടിക്കാനാണ് പൊതുവേ എല്ലാവരും ഇഷ്ടപ്പെടുന്നത്. ചൂടുകാലത്ത് കുടിയ്ക്കാന്‍ ഉത്തമമായൊരു സ്മൂത്തിയാണ് ആപ്പിള്‍ ബനാന സ്മൂത്തി.
ഇത് കുടിച്ചാല്‍ ക്ഷീണവും വിശപ്പും ദാഹവുമെല്ലാം ഒരുമിച്ചു മാറും. ഒപ്പം ആരോഗ്യത്തിനും നല്ലതാണ്. ആപ്പിളും പഴവുമാണ് ഇതിലെ പ്രധാന ചേരുവകള്‍. പഴം ഇഷ്ടമുള്ളത് തിരഞ്ഞെടുക്കാം. ഗ്രീന്‍ ആപ്പിള്‍ വേണ്ടവര്‍ക്ക് അതുമുപയോഗിക്കാം.
ചേരുവകള്‍
ആപ്പിള്‍-2
ചെറിയ നേന്ത്രപഴം-2
തണുപ്പിച്ച പാല്-2 കപ്പ്
പഞ്ചസാര-2 ടേബിള്‍ സ്പൂണ്‍
തയ്യാറാക്കുന്ന വിധം
ആദ്യം ആപ്പിള്‍ തൊലി കളഞ്ഞ് ചെറിയ കഷ്ണങ്ങളാക്കി മുറിച്ചെടുക്കണം. ഇതിനൊപ്പം തൊലി കളഞ്ഞ നേന്ത്രപഴവും പാലും പഞ്ചസാരയും ചേര്‍ത്ത് മിക്സിയില്‍ നന്നായി അടിച്ചെടുക്കുക. ഇതോടെ ആപ്പിള്‍ ബനാന സ്മൂത്തി തയ്യാറായി.
ഇനിയിത് ഫ്രിഡ്ജില്‍ വച്ചു നന്നായി തണുപ്പിച്ച ശേഷം കുടിയ്ക്കാം. വേണമെങ്കില്‍ ഐസ് കഷ്ണങ്ങള്‍ ഇട്ടും ഉടനേ തന്നെ ഉപയോഗിക്കാം. പഴമോ ആപ്പിളോ മുറിച്ചു മുകളില്‍ നിരത്തി വെച്ച് അലങ്കരിക്കുകയും ചെയ്യാവുന്നതാണ്.
Content Highlights: banana smoothie recipe
Published: 29 Feb 2024, 07:37 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented