ചിക്കൻ ബ്രെസ്റ്റ് പാചകം ചെയ്യുമ്പോൾ ഡ്രൈയാകാതെ ജ്യൂസിയാക്കിയെടുക്കാം. ചിക്കൻ ബ്രെസ്റ്റിൽ കൊഴുപ്പ് കുറവായതിനാൽ പാചകം ചെയ്യുമ്പോൾ ഡ്രൈയായിപ്പോകാൻ സാധ്യതയേറെയാണ്. 

To advertise here,

ഫ്രിഡ്ജിൽനിന്ന് നേരിട്ടെടുത്ത് ഉടനെ പാകം ചെയ്യരുത്. പാകം ചെയ്യുന്നതിന് 15-20 മിനിറ്റ് മുമ്പ് ചിക്കൻ ഫ്രിഡ്ജിൽ നിന്ന് പുറത്തുവെച്ച് സാധാരണ താപനിലയിലാക്കാൻ ശ്രദ്ധിക്കണം. ചിക്കൻ നേരെത്തേ ഉപ്പ് പുരട്ടിവെയ്ക്കണം. പാകം ചെയ്യുന്നതിന് 15-30 മിനിറ്റ് മുമ്പെങ്കിലും ഉപ്പ് പുരട്ടി വെക്കുക. ഇത് ഇറച്ചിയിലെ ഈർപ്പം നഷ്ടപ്പെടാതിരിക്കാൻ സഹായിക്കും.

ചിക്കൻ ബ്രെസ്റ്റ് ഒരു പ്ലാസ്റ്റിക് കവറിലാക്കി, ഹാമറോ കട്ടിയുള്ള പാനോ ഉപയോഗിച്ച് പതുക്കെ തട്ടി എല്ലാ ഭാഗവും അര ഇഞ്ച് കട്ടിയിൽ സമമാക്കിയെടുക്കാം. ശേഷം സീസണിങ്ങിനായി ആവശ്യത്തിന് ഉപ്പ്, കുരുമുളകുപൊടി, വെളുത്തുള്ളി പൊടി എന്നിവ ചിക്കന്റെ ഇരുവശത്തും പുരട്ടുക. ശേഷം ഫ്രൈ ചെയ്യാം. അതിനായി പാനിൽ ഒരു ടേബിൾസ്പൂൺ എണ്ണ ഒഴിച്ച് ചൂടാക്കുക. ചിക്കൻ ഇട്ട് മിനിറ്റ് ഒരു വശം സ്വർണ നിറമാകുന്നതുവരെ ഫ്രൈ ചെയ്യാം.

ചിക്കൻ മറിച്ചിട്ട ശേഷം തീ കുറച്ച് പാൻ അടപ്പുകൊണ്ട് മൂടിവെയ്ക്കം. ശേഷം 46 മിനിറ്റ് കുറഞ്ഞ തീയിൽ വേവിക്കാം. പാകം ചെയ്‌തെടുത്ത ഉടൻ ചിക്കൻ മുറിക്കരുത് .അടുപ്പിൽനിന്ന് മാറ്റിയ ശേഷം 5-10 മിനിറ്റ് ചിക്കൻ മാറ്റിവെക്കണം. അതിനുശേഷം മുറിയ്ക്കാം.

പോച്ചിംഗ് രീതിയിലും ചിക്കൻ കുക്ക് ചെയ്യാം. ഇതിനായി ഒരു പാത്രത്തിൽ ചിക്കൻ കഷണങ്ങളിട്ട് അതിനു മുകളിൽ ഒരു ഇഞ്ച് മുകളിൽ വരത്തക്കവിധം തണുത്ത വെള്ളമോ ചിക്കൻ ബ്രോത്തോ (Broth) ഒഴിക്കണം. കൂടെ വെളുത്തുള്ളി, ചെറുനാരങ്ങ മുറിച്ച കഷ്ണം, ഉപ്പ് എന്നിവ ചേർത്തുകൊടുക്കാം. ശേഷം ഇടത്തരം തീയിൽ 10 മിനിട്ട് വെള്ളം തിളപ്പിയ്ക്കണം. തുടർന്ന് വെള്ളം തിളച്ചു തുടങ്ങുമ്പോൾ തന്നെ പാത്രം അടച്ചുവെച്ച് തീ അണക്കുക. അടപ്പ് മാറ്റാതെ 15-18 മിനിറ്റ് വെക്കുക. ശേഷം ചിക്കൻ വിളമ്പാം.