ചാവക്കാട് : നബാർഡ് പദ്ധതിയിൽ ഉൾപ്പെടുത്തി ചേറ്റുവ ഫിഷിങ് ഹാർബറിൽ 30.3 കോടി രൂപയുടെ വികസനപദ്ധതികൾക്ക് തുടക്കമായി. 4.5 കോടി രൂപ ചെലവിൽ ചേറ്റുവ ഹാർബറിന്റെ വാർഫും ലേലഹാളും നിർമിക്കുന്നതിന്റെ പൈലിങ് ജോലി എൻ.കെ. അക്ബർ എം.എൽ.എ. ഉദ്ഘാടനം ചെയ്തു. ഹാർബറിന്റെ നവീകരണത്തിനായി വിവിധ പദ്ധതികളാണ് നബാർഡ് പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പാക്കുന്നത്. ഭൂരിഭാഗം പദ്ധതികളും ടെൻഡർ നടപടികൾ പൂർത്തീകരിച്ച് പണി ആരംഭിച്ചു.
ടെട്രോപോഡ് ഉപയോഗിച്ച് പുലിമുട്ടുകൾ നവീകരിക്കുന്നതിനും എക്സ്‌റ്റൻഷനുമായി 14.6 കോടി രൂപയുടെ പദ്ധതിയാണ് നടപ്പാക്കുന്നത്. ടെട്രോേപാഡുകളുടെ നിർമാണം ആരംഭിച്ചിട്ടുണ്ട്. നിലവിലുള്ള വാർഫ്, ലേലഹാൾ, ഹാർബറിനകത്തെ റോഡുകൾ, തെരുവുവിളക്കുകൾ, കുടിവെള്ള സംവിധാനം എന്നിവയുടെ നവീകരണവും പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
കൂടാതെ റിക്ലമേഷൻ ബണ്ടുകൾ, ഇന്റേണൽ റോഡ്, പാർക്കിങ് ഗ്രൗണ്ട്, ചുറ്റുമതിൽ, വഴിവിളക്കുകൾ, മെക്കാനിക്കൽ കൺവേയർ സിസ്റ്റം ആൻഡ് ഓട്ടോമേഷൻ, സർവേലൻസ് സിസ്റ്റം തുടങ്ങിയവയും പദ്ധതിയുടെ ഭാഗമായി ഹാർബറിൽ ചെയ്യുന്നുണ്ട്.
Published: 12 Sept 2026, 03:53 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented