നിക്ക് ഇഷ്ടമുള്ള വസ്ത്രം താൻ ധരിക്കുമെന്നും അതിൽ മറ്റുള്ളവർക്ക് എന്താണെന്നും നടി ഐശ്വര്യ ലക്ഷ്മി. അടുത്തിടെ ഒരു പരിപാടിക്ക് എത്തിയപ്പോഴുള്ള താരത്തിന്റെ വസ്ത്രധാരണം വിവാദമായതിനെ കുറിച്ച് സംസാരിക്കുകയായിരുന്നു അവർ. മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവത്തിൽ 'എന്നിലെ വഴികൾ' എന്ന സെഷനിൽ മാധ്യമപ്രവർത്തക ധന്യ വർമയോടാണ് ഐശ്വര്യ ലക്ഷ്മി മനസ് തുറന്നത്.

To advertise here,

'സ്റ്റണ്ട് ഷൂട്ടിങ് കഴിഞ്ഞ് വളരെയധികം ക്ഷീണിച്ചുള്ള ഉറക്കംവിട്ട് ഒരുപാടൊന്നും ചിന്തിക്കാതെ ധരിച്ച വസ്ത്രമായിരുന്നു അത്. പുറത്തിറങ്ങിയപ്പോൾ തന്നെ എന്തോ പ്രശ്‌നമുണ്ടെന്ന് തോന്നിയിരുന്നു. അതിനെ കുറിച്ച് കൂടുതലൊന്നും ആലോചിക്കാൻ പോയില്ല. സോഷ്യൽ മീഡിയയിൽ ഇല്ലാത്തതിനാൽ ആ പരിപാടി കഴിഞ്ഞുള്ള വീഡിയോകളും കമന്റുകളുമൊന്നും കണ്ടില്ല. പിന്നെ എന്തിനാണ് ഇതൊക്കെ ഇത്ര ചർച്ച ചെയ്യുന്നത്? മറ്റെന്തെല്ലാം സംസാരിക്കാനുണ്ടിവിടെ. എനിക്കിഷ്ടമുള്ളത് ഞാനിടും. അതിൽ മറ്റുള്ളവർക്കെന്താണ്?' -ഐശ്വര്യ ലക്ഷ്മി പറഞ്ഞു.

Don’t Miss: 'ഭൂമി ഉരുണ്ടതാണോ? മനുഷ്യൻ ചന്ദ്രനിൽ ഇറങ്ങിയിട്ടുണ്ടോ?'; ശാസ്ത്രത്തോട് ചോദ്യങ്ങളുമായി ഷൈൻ ടോം ചാക്കോ

എന്തുകൊണ്ടാണ് സോഷ്യൽ മീഡിയയിൽ ഇല്ലാത്തത് എന്നതിനും ഐശ്വര്യയ്ക്ക് വ്യക്തമായ മറുപടി ഉണ്ടായിരുന്നു. സമയം നഷ്ടമാകുന്നതിനാലും ശ്രദ്ധ കുറയുന്നതിനാലും ആവശ്യമില്ലാത്ത കാര്യങ്ങളിൽ സ്വാധീനിക്കപ്പെടുന്നതിനാലുമാണ് താൻ സോഷ്യൽ മീഡിയയിൽ ഇല്ലാത്തത് എന്ന് ഐശ്വര്യ പറഞ്ഞു. വല്ലാത്ത ബഹളമുള്ള ഇടമാണ് സോഷ്യൽ മീഡിയയെന്നും താരം കൂട്ടിച്ചേർത്തു.

Also Read: സ്ത്രീകളുടെ അടിവസ്ത്രം അയച്ചുതന്നു -അഖിൽ P ധർമജൻ; ഇഷ്ടമുള്ളതു പോലെ എഴുതാൻ അനുവദിക്കണം -ബാബു അബ്രഹാം

സെലക്ടീവ് ആകുമ്പോൾ നഷ്ടങ്ങളുണ്ടാകില്ലേ എന്ന ചോദ്യത്തിന്, ഒരുപാട് പണമുണ്ടാക്കാൻ താൻ ആഗ്രഹിക്കുന്നില്ല എന്നായിരുന്നു മറുപടി. 'സോഷ്യൽമീഡിയ കണ്ടിട്ട് എന്നെ ആരും സിനിമയിലേക്ക് വിളിച്ചിട്ടില്ല. ഒരുപാട് ബ്രാൻഡുകളിൽ പ്രത്യക്ഷപ്പെടണമെന്നില്ല. സോഷ്യൽ മീഡിയയ്ക്ക് മുൻപും ശേഷവും എന്ന വ്യത്യാസം തോന്നുന്നുമില്ല.' -ഐശ്വര്യ ലക്ഷ്മി പറഞ്ഞു.

'തിരുവനന്തപുരത്ത് കണ്ണമ്മൂലയിലും ഒരുവാതിൽക്കോട്ടയിലും വളർന്ന ഞാൻ തായ്ലൻഡിൽ മണിരത്നത്തിന്റെ സിനിമയിൽ അഭിനയിക്കുന്നു. അപ്പോൾ എനിക്ക് സ്വയം തോന്നും 'കൊള്ളാമല്ലോ ഞാൻ' എന്ന്. എന്റെ അഭിമാനം അതാണ്. കളിച്ചുകൊണ്ടിരുന്ന ഗെയിമിൽ പുതിയൊരു ലെവലിൽ എത്തി എന്നാണ് തോന്നുന്നത്. സിനിമയിലെപ്പോലെ പലയിടങ്ങളിലും സ്ത്രീകൾ അവരുടെ കഴിവുകളെ വെച്ച് വിലയിരുത്തുകയും പരിഗണിക്കുകയും ചെയ്യുന്നുണ്ടോ എന്ന് സംശയമുണ്ട്.' -ഐശ്വര്യ ലക്ഷ്മി തുടർന്നു.

Don’t Miss: ആരും തിരക്കിട്ടു കല്യാണം കഴിക്കരുത്, 'ലിവിങ് ടുഗദർ' ബന്ധങ്ങൾ സൂക്ഷിച്ചു മതി -എം. മുകുന്ദൻ

വിവാഹത്തെ കുറിച്ചുള്ള ചോദ്യത്തിനും ഐശ്വര്യ മറുപടി നൽകി. 'ജാതകവും പണച്ചെലവും ബഹളവും നിറഞ്ഞ ഇപ്പോഴുള്ള വിവാഹരീതിയോട് യോജിപ്പില്ല. പങ്കാളി ആവശ്യമാണ്. അത് അവരവർക്ക് യോജിക്കുന്ന രീതിയിലാവണം.' -ഐശ്വര്യ പറഞ്ഞു. താൻ അവസാനം വായിച്ചത് അരുന്ധതി റോയിയുടെ 'മദർ മേരി കംസ് ടു മീ' ആണെന്നും താരം പറഞ്ഞു.