രണ്ടാളുകളുടെ മുഖം ചേർത്ത് പുതിയൊരു ചിത്രം, പ്രിയപ്പെട്ടവരുടെ മുഖത്തിന്റെ പാതി തങ്ങളുടേതിനോട് കൂട്ടിച്ചേർത്ത് തയ്യാറാക്കുന്ന എഐ ചിത്രങ്ങൾ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ തരംഗമാവുകയാണ്. 'സ്പ്ലിറ്റ് ഫേസ് പോർട്രെയ്റ്റ് ട്രെൻഡ്' എന്ന പേരിലാണ് ഈ ട്രെൻഡ് ശ്രദ്ധ നേടുന്നത്. ഇൻസ്റ്റഗ്രാം പോലുള്ള പ്ലാറ്റ്ഫോമുകളിൽ ഇത്തരം ചിത്രങ്ങൾ ഇപ്പോൾ ധാരാളമായുണ്ട്.

To advertise here,

സ്വന്തം കുട്ടികളുടെയും മറ്റ് പ്രിയപ്പെട്ട കുടുംബാംഗങ്ങളുടെയും പങ്കാളിയുടെയുമെല്ലാം ചിത്രങ്ങളാണ് ഇത്തരം ഒരു ട്രെൻഡിനായി ആളുകൾ ഉപയോഗിക്കുന്നത്. ഉദാഹരണത്തിന് ഒരാളുടെ മുഖത്തിന്റെ ഇടത് വലത് വശങ്ങൾ വിഭജിച്ച് രണ്ടാക്കി മാറ്റി അതിലൊന്ന് തിരഞ്ഞെടുക്കുന്നു, ശേഷം സ്വന്തം ഫോട്ടോയും അതേ പോലെ ഒന്ന് മുറിക്കുന്നു. ശേഷം രണ്ട് ഫോട്ടോയിൽ നിന്നും ഇടത് വലത് ഭാഗങ്ങൾ എടുത്ത് കൂട്ടിയോജിപ്പിക്കുന്നു. ഈ രീതിയിലായിരിക്കും ചിത്രം. എഐ ഉപയോഗിച്ചാണ് ഇത് നിർമിക്കുന്നത്. പ്രിയപ്പെട്ടവരോടുള്ള തങ്ങളുടെ സ്നേഹവും ആത്മബന്ധവും പ്രകടമാക്കാനാണ് ഇത്തരം ചിത്രങ്ങളിലൂടെ ആളുകൾ ശ്രമിക്കുന്നത്.

ഏത് പ്രോംറ്റ് ഉപയോഗിക്കണം?

"Create a highly realistic split-face portrait using the two uploaded reference photos. Combine the left half of the first person's face with the right half of the second person's face, perfectly aligning the eyes, nose, lips, and facial proportions to form one seamless face. Preserve the original facial features, skin tones, expressions, and identities of both people. Use natural skin texture, soft studio lighting, a clean neutral background, and professional portrait photography quality. Make the final image symmetrical, seamless, and photorealistic. Do not beautify, alter, or distort either person's facial features."

ഇമേജ് ജനറേഷൻ കഴിവുള്ള ഏത് എഐ ടൂളും ഉപയോഗിക്കാം.പ്രോംറ്റിനൊപ്പം രണ്ട് വ്യക്തികളുടെ ചിത്രം റഫറൻസായി അറ്റാച്ച് ചെയ്യുക.