നുദിനം വളർന്നുകൊണ്ടേയിരിക്കുന്ന, ആകർഷകമായ ഇ.വി. ടെക്‌നോളജിയെ ഞങ്ങളിഷ്ടപ്പെടുന്നു. പക്ഷേ, ഇ.വി. വാഹനങ്ങളുടെ ഫാൻസാകാൻ ഞങ്ങളില്ല- ഇൻഫ്ളുവൻസർമാരായ ഹാനി മുസ്തഫയും നജീബ് റഹ്‌മാനും രാകേഷ് നാരായണനും പറയുന്നു. ‘ഇ.വി.; സ്വപ്‌നങ്ങളും യാഥാർഥ്യവും’ എന്ന വിഷയത്തിൽ നടന്ന ചർച്ചയിലാണ് വാഹനപ്രേമികളുടെ പ്രിയപ്പെട്ട താരങ്ങളായ മൂന്നുപേരും വൈദ്യുത വാഹനങ്ങളെക്കുറിച്ചുള്ള കാഴ്ചപ്പാടുകൾ പങ്കുവെച്ചത്.

To advertise here,

പരിസ്ഥിതിനാശം കുറയ്ക്കാൻ ഇ.വി. വാഹനങ്ങൾക്കു കഴിയുമെന്ന വാദം തീർത്തും തെറ്റാണ്. ഉദാഹരണത്തിന് ഇന്ത്യയിലെ വൈദ്യുതോത്പാദനം ഭൂരിപക്ഷവും താപനിലയങ്ങളിലൂടെയാണ്. അതിനായി ഏറെ ജലം ദുരുപയോഗം ചെയ്യുന്നുണ്ട്. വാഹനനിർമാണസമയത്തും പരിസ്ഥിതിദോഷകരമായ പ്രവൃത്തികൾ നടക്കുന്നുണ്ട്. ഇനി ഇ.വി. ബാറ്ററികൾ ഉപയോഗശൂന്യമായാൽ എന്തു ചെയ്യും. ഉപേക്ഷിക്കുകയല്ലാതെ നിവൃത്തിയില്ല. അപ്പോഴും പരിസ്ഥിതിക്കു ദോഷമുണ്ടാക്കുന്നില്ലേ.

യഥാർഥത്തിൽ ചില രാഷ്ട്രീയലക്ഷ്യങ്ങളാണ് ഇലക്ട്രിക് വാഹനങ്ങളുടെ ഉപയോഗം നിർബന്ധിതമാക്കുന്നതിനു പിന്നിലെന്നും മൂന്നുപേരും വാദിച്ചു. സെഷനിൽ ആർ.ജെ. റാഫി മോഡറേറ്ററായിരുന്നു.