ഒരേ എഴുത്തുരീതിയിൽ തളച്ചിടപ്പെടരുതെന്നും സ്വയം അനുകരിക്കപ്പെടരുതെന്നുമാണ് ഒരു എഴുത്തുകാരൻ എന്നനിലയ്ക്ക് ആഗ്രഹിക്കുന്നതെന്ന് പ്രശസ്ത നോവലിസ്റ്റ് ബെന്യാമിൻ. ‘നോവലിസ്റ്റ് എന്നനിലയിൽ എന്റെ ജീവിതം’ എന്ന സെഷനിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

To advertise here,

‘ആടുജീവിതം’ നൽകിയത് പ്രശസ്തിയോടൊപ്പം വലിയ ഉത്തരവാദിത്വവുമായിരുന്നു. ഇനി ഇയാൾ ഇതിൽ കൂടുതൽ ഒന്നും എഴുതില്ല എന്ന് പല നിരൂപകരും എഴുതി. എന്നാൽ, ഒരേ എഴുത്തുരീതിയിൽ കുടുങ്ങിപ്പോവരുതെന്നത് എന്റെ തീരുമാനമായിരുന്നു.

എഴുത്തുമേശയിൽ പുതിയ രീതിയും കഥാതന്തുവും കഥാപാത്രങ്ങളെയും കണ്ടെത്തുമ്പോൾ അനുഭവിക്കുന്ന ഒരു സന്തോഷമുണ്ട്. അതിനുവേണ്ടിക്കൂടിയാണ് എഴുതുന്നത്- ബെന്യാമിൻ പറഞ്ഞു.