ഇന്ത്യൻ ടീമിലേക്ക് തിരിച്ചെത്താനുള്ള ശ്രമത്തിലാണ് ഹാർദിക് പാണ്ഡ്യ. ഐപിഎൽ പുതിയ സീസണിലൂടെയാകും താരം വീണ്ടും ക്രീസിലെത്തുക. ഇതിനിടയിൽ പ്രശസ്ത യുട്യൂബ് താരം മിസ്റ്റർ ബീസ്റ്റുമായുള്ള ഒരു ചലഞ്ചിൽ പങ്കെടുക്കാനും ഹാർദിക് സമയം കണ്ടെത്തി. അതും ബേസ്‌ബോൾ ചലഞ്ചിൽ.

To advertise here,

സ്റ്റേഡിയത്തിന് പുറത്തേക്ക് പരമാവധി പന്തുകൾ അടിച്ചുപറത്തുക എന്നതായിരുന്നു ചലഞ്ച്. എതിരാളിയായ മിസ്റ്റർ ബീസ്റ്റിനെ പിന്നിലാക്കി ഹാർദിക് വിജയിച്ചുകയറി. മത്സരത്തിൽ വിജയിച്ച ഹാർദിക്കിന് ഒരു ലക്ഷം യുഎസ് ഡോളർ (ഏകദേശം 94.9 ലക്ഷം രൂപ) സമ്മാനമായി ലഭിക്കുകയും ചെയ്തു.

ഈ തുകയിലൊരു ഭാഗം നിർധരായ കുട്ടികളുടെ ക്ഷേമത്തിനായി ഉപയോഗിക്കുമെന്നും ഹാർദിക് വ്യക്തമാക്കി. ഒപ്പം തെരുവുനായകളുടെ ക്ഷേമത്തിനായി പ്രവർത്തിക്കുന്ന ചാരിറ്റി സംഘടനകൾക്കും ഇതിലൊരു ഭാഗം നൽകുമെന്നും ഹാർദിക് അറിയിച്ചു.