
‘‘ആദ്യം അവർ എന്നെ ആട്ടിപ്പായിച്ചു. വീട്ടിൽ കയറിപ്പോകരുതെന്നുവരെ പറഞ്ഞു. പക്ഷേ, ഞാൻ അതിലൊന്നും തളർന്നില്ല’’-ഹരിതകർമ സേനാംഗം സുനിജയുടെ വാക്കുകളിൽ കേരളത്തിന്റെ ശുചിത്വ സംസ്‌കാരത്തിന്റെ വർത്തമാനകാലം നിറഞ്ഞു. ഞാൻ അവരോട് തിരികെ പറഞ്ഞു-‘‘എന്റെ തല വെട്ടിമാറ്റിയാലും ശരി മാലിന്യം ശേഖരിക്കാൻ ഞാൻ വരും. എന്നെ അയയ്ക്കുന്നത് സർക്കാരാണ്’’.
അന്ന് അകറ്റിനിർത്തിയ വീട്ടുകാരൊക്കെ ഇന്ന് തന്നെ കണ്ടില്ലെങ്കിൽ ഇങ്ങോട്ടുവിളിക്കുമെന്നും അവർ പറഞ്ഞു. ‘എത്രഹരിതം ഈ കർമസേന’ എന്ന സെഷനിൽ സംസാരിക്കുകയായിരുന്നു കരകുളം ഗ്രാമപ്പഞ്ചായത്തിൽനിന്നുള്ള ഹരിതകർമ സേനാംഗം ടി. സുനിജ.
തുടക്കക്കാലത്ത് തന്റെ ഒരു മാസത്തെ വരുമാനം വെറും 375 രൂപയായിരുന്നു. ഇന്ന് തനിക്ക് അരലക്ഷം രൂപയിലധികം മാസവരുമാനമുണ്ട്. ഇതിനു പുറമേ അധികവരുമാനത്തിനായി ഭക്ഷണ മാലിന്യങ്ങൾ ശേഖരിച്ച് വളമാക്കി വിൽക്കുന്നുണ്ട്. ഇക്കാര്യം താൻ പറയുന്നത് മറ്റുള്ളവർക്ക് പ്രചോദനമാകാനാണെന്നും അവർ പറഞ്ഞു.
തദ്ദേശ വകുപ്പ് സെക്രട്ടറി ടി.വി.അനുപമ, ശുചിത്വമിഷൻ എക്‌സിക്യുട്ടീവ് ഡയറക്ടർ ബിനു ഫ്രാൻസിസ് എന്നിവർ പങ്കെടുത്ത സെഷനിൽ എൻ. ജഗജീവൻ മോഡറേറ്ററായി.
Content Highlights: Discover the inspiring journey of Sunija, a Haritha Karma Sena member who transformed from being ostracized to earning over ₹50,000 monthly. Learn about her dedication to cleanliness and waste management.
Published: 02 Feb 2026, 10:25 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented