മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവത്തിൽ ‘ഒറിജിനല്‍ ഷൈന്‍’ എന്ന സെഷനിൽ സംസാരിക്കുകയായിരുന്നു ഷൈൻ

ചോദ്യങ്ങൾക്ക് മറുചോദ്യമുയർത്തി അക്ഷരോത്സവവേദിയിൽ കൈയടിനേടി നടൻ ഷൈൻ ടോം ചാക്കോ. ചിരിപ്പിച്ചും ചിന്തിപ്പിച്ചും കാഴ്ചക്കാരെ ഒപ്പംകൂട്ടിയ ഷൈൻ സിനിമ ജീവിതവും കാഴ്ചപ്പാടുകളും പൊതുബോധങ്ങളും സാമൂഹിക വിമർശനങ്ങളും തുറന്നുപറയുകയായിരുന്നു. അമ്മയുടെ മഹത്വത്തെക്കുറിച്ചും വീട്ടമ്മമാരുടെ ജോലിഭാരത്തെക്കുറിച്ചും ഷൈൻ ഉയർത്തിയ നിലപാടുകൾ കൈയടിയോടെയാണ് സ്വീകരിക്കപ്പെട്ടത്.
Also Read: ന്യൂനപക്ഷങ്ങൾക്ക് എൽഡിഎഫിൽ വിശ്വാസം കുറഞ്ഞുവെന്ന് ഗൃഹസന്ദർശനത്തിൽ മനസ്സിലായി -ബിനോയ് വിശ്വം
‘ഒറിജിനൽ ഷൈൻ’ എന്ന തലക്കെട്ടിൽ തുടങ്ങിയ സംസാരം അക്ഷരോത്സവങ്ങളുടെ ഉദ്ദേശ്യലക്ഷ്യങ്ങളിലേക്കും പുതിയകാലത്തെ മാധ്യമപ്രവർത്തനങ്ങളിലേക്കും കടന്നു. ഭൂമി ഉരുണ്ടതാണെന്നും മനുഷ്യൻ ചന്ദ്രനിൽ ഇറങ്ങിയിട്ടുണ്ടെന്നുമുള്ള ശാസ്ത്രത്തിന്റെ കണ്ടെത്തലുകളിൽ സംശയമുന്നയിച്ച ഷൈൻ, പ്രതികരിച്ച കേൾവിക്കാരെ ഉദാഹരണങ്ങൾ നിരത്തി പ്രതിരോധിച്ചു.
സിനിമയിലും ജീവിതത്തിലും അഭിനയമുണ്ടെന്നും യഥാർഥ ഷൈൻ ടോം ചാക്കോ ഇങ്ങനെയൊന്നുമല്ലെന്നും സ്വയം പ്രഖ്യാപിക്കാനും താരം മറന്നില്ല. മാതൃഭൂമി അസിസ്റ്റന്റ് എഡിറ്റർ കെ. വിശ്വനാഥൻ മോഡറേറ്ററായി. വേദിയിൽ നിന്നിറങ്ങിയ ഷൈൻ അക്ഷരമുറ്റത്ത് കാത്തുനിന്ന ആരാധകർക്കൊപ്പം സമയം ചെലവിട്ടും ഫോട്ടോ എടുത്തുമാണ് മടങ്ങിയത്.
Also Read: ആരും തിരക്കിട്ടു കല്യാണം കഴിക്കരുത്, 'ലിവിങ് ടുഗദർ' ബന്ധങ്ങൾ സൂക്ഷിച്ചു മതി -എം. മുകുന്ദൻ
Content Highlights: Actor Shine Tom Chacko sparked a debate at MBIFL 2026 by questioning scientific facts like the Earth's shape and the moon landing. While his skepticism raised eyebrows, his views on the hard work of homemakers and the greatness of mothers received widespread applause from the audience.
Published: 30 Jan 2026, 10:52 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented