തിരുവനന്തപുരം:  കൊറോണ വൈറസ് ബാധിതരായ വ്യക്തികള്‍ക്കും നിരീക്ഷണത്തില്‍ കഴിയുന്നവര്‍ക്കും സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയുടെ ഫോണില്‍നിന്ന് ആശംസാ സന്ദേശം എത്തിയ സംഭവത്തില്‍ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. 

To advertise here,

അനാവശ്യമായ ഇടപെടലാണ് അതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇത്തരത്തിലൊരു ആശംസാ സന്ദേശം ഈ ഘട്ടത്തില്‍ ഒരു പൊതുപ്രവര്‍ത്തകനും നല്‍കേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു. കൊറോണ അവലോകന യോഗത്തിനു ശേഷം തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. 

സംസ്ഥാനത്ത് ബുധനാഴ്ച 24 പേര്‍ക്കു കൂടി കൊറോണ സ്ഥിരീകരിച്ചിട്ടുണ്ട്. കാസര്‍കോട്ട് 12 പേര്‍ക്കും എറണാകുളത്ത് മൂന്നുപേര്‍ക്കും തിരുവനന്തപുരം, തൃശ്ശൂര്‍, മലപ്പുറം, കണ്ണൂര്‍ എന്നീ ജില്ലകളില്‍ രണ്ടു പേര്‍ക്കു വീതവും പാലക്കാട് ഒരാള്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ഇവരില്‍ ഒമ്പതുപേര്‍ വിദേശത്തുനിന്നു വന്നവരാണ്. മറ്റുള്ളവര്‍ക്ക് രോഗബാധയുണ്ടായത് സമ്പര്‍ക്കം മൂലമാണ്. 

സംസ്ഥാനത്തെ ആകെ കൊറോണ ബാധിതരുടെ എണ്ണം 265 ആയി. ഇതില്‍ 237 പേര്‍ ഇപ്പോള്‍ ചികിത്സയിലാണ്. തിരുവനന്തപുരത്തും കോഴിക്കോടും ഒരോരുത്തര്‍ക്ക് രോഗം ഭേദമായിട്ടുണ്ട്. 

മുഖ്യമന്ത്രിയുടെ വാര്‍ത്താ സമ്മേളനത്തിന്റെ കൂടുതല്‍ വിവരങ്ങള്‍

സംസ്ഥാനത്ത് 24 പേര്‍ക്കു കൂടി കൊറോണ സ്ഥിരീകരിച്ചു; കാസര്‍കോട്ട് 12 പേര്‍ക്ക് | Read More..

ലോക്ക് ഡൗണ്‍ കര്‍ക്കശമാക്കും; പുറത്തിറങ്ങി നടന്നാല്‍ എപ്പിഡമിക് ആക്ട് പ്രകാരം കേസെടുക്കും | Read More..

തൊഴിലിടങ്ങളില്‍ താമസിക്കുന്ന അതിഥി തൊഴിലാളികള്‍ക്ക് തൊഴിലുടമ ഭക്ഷണം നല്‍കണം | Read More..

ആദ്യദിനം 14.5 ലക്ഷം ആളുകള്‍ക്ക് സൗജന്യ റേഷന്‍ ലഭിച്ചു, അരി വെട്ടിക്കുന്നവര്‍ നടപടി നേരിടേണ്ടിവരും | Read More..

പൂഴ്ത്തിവെപ്പ്; 91 സ്ഥാപനങ്ങള്‍ക്കെതിരെ നടപടിക്ക് ശുപാര്‍ശ | Read More..

അതിഥി തൊഴിലാളികളുടെ ക്യാമ്പിലേക്കു പാല്‍; മില്‍മ പ്രതിസന്ധിയില്‍ സര്‍ക്കാരിന്റെ ഇടപെടല്‍ | Read More..

ഈ രോഗകാലത്ത് വര്‍ഗീയ വിളവെടുപ്പിന് ആരും തുനിഞ്ഞിറങ്ങേണ്ട; മുന്നറിയിപ്പ് നല്‍കി മുഖ്യമന്ത്രി | Read More..

മാനസിക സംഘര്‍ഷം: കൗണ്‍സിലിങ് നല്‍കാന്‍ 947 കൗണ്‍സിലര്‍മാര്‍ സജ്ജം- മുഖ്യമന്ത്രി | Read More..

സംസ്ഥാനത്ത് 1316 കമ്യൂണിറ്റി കിച്ചണുകള്‍; രണ്ടര ലക്ഷത്തിലേറെപ്പേര്‍ക്ക് ഇന്ന് ഭക്ഷണം നല്‍കി | Read More..

പ്രവാസികളുടെ മൃതദേഹം നാട്ടിലെത്തിക്കല്‍; കേന്ദ്രത്തിന്റെ ശ്രദ്ധയില്‍ പെടുത്തുമെന്ന് മുഖ്യമന്ത്രി | Read More..

കൊറോണ ബാധിതര്‍ക്ക് സി.പി.എം ജില്ലാ സെക്രട്ടറി സന്ദേശം അയച്ചതിനെതിരെ മുഖ്യമന്ത്രി | Read More..

content highlights: pinarayi vijayan on cpm kannur district secretary's message to corona affected patients