തിരുവനന്തപുരം: കൊറോണ വൈറസ് ബാധിതരായ വ്യക്തികള്‍ക്കും നിരീക്ഷണത്തില്‍ കഴിയുന്നവര്‍ക്കും സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയുടെ ഫോണില്‍നിന്ന് ആശംസാ സന്ദേശം എത്തിയ സംഭവത്തില്‍ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയന്.
അനാവശ്യമായ ഇടപെടലാണ് അതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇത്തരത്തിലൊരു ആശംസാ സന്ദേശം ഈ ഘട്ടത്തില്‍ ഒരു പൊതുപ്രവര്‍ത്തകനും നല്‍കേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു. കൊറോണ അവലോകന യോഗത്തിനു ശേഷം തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
സംസ്ഥാനത്ത് ബുധനാഴ്ച 24 പേര്‍ക്കു കൂടി കൊറോണ സ്ഥിരീകരിച്ചിട്ടുണ്ട്. കാസര്‍കോട്ട് 12 പേര്‍ക്കും എറണാകുളത്ത് മൂന്നുപേര്‍ക്കും തിരുവനന്തപുരം, തൃശ്ശൂര്‍, മലപ്പുറം, കണ്ണൂര്‍ എന്നീ ജില്ലകളില്‍ രണ്ടു പേര്‍ക്കു വീതവും പാലക്കാട് ഒരാള്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ഇവരില്‍ ഒമ്പതുപേര്‍ വിദേശത്തുനിന്നു വന്നവരാണ്. മറ്റുള്ളവര്‍ക്ക് രോഗബാധയുണ്ടായത് സമ്പര്‍ക്കം മൂലമാണ്.
സംസ്ഥാനത്തെ ആകെ കൊറോണ ബാധിതരുടെ എണ്ണം 265 ആയി. ഇതില്‍ 237 പേര് ഇപ്പോള്‍ ചികിത്സയിലാണ്. തിരുവനന്തപുരത്തും കോഴിക്കോടും ഒരോരുത്തര്‍ക്ക് രോഗം ഭേദമായിട്ടുണ്ട്.
മുഖ്യമന്ത്രിയുടെ വാര്‍ത്താ സമ്മേളനത്തിന്റെ കൂടുതല്‍ വിവരങ്ങള്‍
സംസ്ഥാനത്ത് 24 പേര്‍ക്കു കൂടി കൊറോണ സ്ഥിരീകരിച്ചു; കാസര്‍കോട്ട് 12 പേര്‍ക്ക് | Read More..
തൊഴിലിടങ്ങളില്‍ താമസിക്കുന്ന അതിഥി തൊഴിലാളികള്‍ക്ക് തൊഴിലുടമ ഭക്ഷണം നല്‍കണം | Read More..
പൂഴ്ത്തിവെപ്പ്; 91 സ്ഥാപനങ്ങള്‍ക്കെതിരെ നടപടിക്ക് ശുപാര്‍ശ | Read More..
മാനസിക സംഘര്‍ഷം: കൗണ്‍സിലിങ് നല്കാന് 947 കൗണ്‍സിലര്‍മാര്‍ സജ്ജം- മുഖ്യമന്ത്രി | Read More..
കൊറോണ ബാധിതര്‍ക്ക് സി.പി.എം ജില്ലാ സെക്രട്ടറി സന്ദേശം അയച്ചതിനെതിരെ മുഖ്യമന്ത്രി | Read More..
content highlights: pinarayi vijayan on cpm kannur district secretary's message to corona affected patients
Published: 01 Apr 2020, 07:11 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented