തിരുവനന്തപുരം: തൊഴിലിടങ്ങളിലും ഫാക്ടറികളിലും താമസിച്ച് ജോലി ചെയ്യുന്ന അതിഥി തൊഴിലാളികള്‍ക്ക് ഭക്ഷണം അതത് തൊഴിലുടമകള്‍ തന്നെ നല്‍കണമെന്നും അവരെ ഭക്ഷണ സമയത്ത് സര്‍ക്കാര്‍ ക്യാമ്പുകളിലേക്ക് അയക്കരുതെന്നും മുഖ്യമന്ത്രി പിണറായി വിജയന്. കൊറോണ അവലോകന യോഗത്തിന് ശേഷം നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം സൂചിപ്പിച്ചത്.
അതിഥി തൊളിലാളികള്‍ക്ക് മതിയ താമസസൗകര്യവും അവിടെ ഭക്ഷണവുമാണ് സര്‍ക്കാര്‍ ഏര്‍പ്പാട് ചെയ്യുന്നത്. അതിഥി തൊഴിലാളികളില്‍ ചിലര്‍ ചില ഫാക്ടറികളില്‍ ജോലി ചെയ്ത് അവിടെ താമസിച്ച് ഭക്ഷണം കഴിക്കുന്നവരാണ്. ചില തൊളിലുടമകള് ഇത്തരം തൊഴിലാളികളോട് ഭക്ഷണ സമയത്ത് സര്‍ക്കാര്‍ ക്യാമ്പില്‍ പോയി ഭക്ഷണം കഴിക്കാന്‍ പറയുന്നുണ്ട്. അത് ശരിയായ നടപടിയല്ല. ഇതേവരെ ഉണ്ടായ സൗകര്യം തുടര്‍ന്നും അവര്‍ക്ക് അനുവദിക്കണം. നാളേയും തൊഴിലാളികളെ അവര്‍ക്ക് ആവശ്യമുള്ളതാണ്. ഇന്നത്തെ വിഷമ സ്ഥിതിയില്‍ അവരെ കയ്യൊഴിയുന്ന നിലപാട് സ്വീകരിക്കരുത്. മുഖ്യമന്ത്രി വ്യക്തമാക്കി.
ക്ഷീരകര്‍ഷകരില്‍ നിന്ന് സംഭരിക്കുന്ന പാല് അതിഥി തൊഴിലാളി ക്യാമ്പുകളില്‍ എത്തിച്ചു നല്‍കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
മുഖ്യമന്ത്രിയുടെ വാര്‍ത്താ സമ്മേളനത്തിന്റെ കൂടുതല്‍ വിവരങ്ങള്‍
സംസ്ഥാനത്ത് 24 പേര്‍ക്കു കൂടി കൊറോണ സ്ഥിരീകരിച്ചു; കാസര്‍കോട്ട് 12 പേര്‍ക്ക് | Read More..
തൊഴിലിടങ്ങളില്‍ താമസിക്കുന്ന അതിഥി തൊഴിലാളികള്‍ക്ക് തൊഴിലുടമ ഭക്ഷണം നല്‍കണം | Read More..
പൂഴ്ത്തിവെപ്പ്; 91 സ്ഥാപനങ്ങള്‍ക്കെതിരെ നടപടിക്ക് ശുപാര്‍ശ | Read More..
മാനസിക സംഘര്‍ഷം: കൗണ്‍സിലിങ് നല്കാന് 947 കൗണ്‍സിലര്‍മാര്‍ സജ്ജം- മുഖ്യമന്ത്രി | Read More..
കൊറോണ ബാധിതര്‍ക്ക് സി.പി.എം ജില്ലാ സെക്രട്ടറി സന്ദേശം അയച്ചതിനെതിരെ മുഖ്യമന്ത്രി | Read More..
content highlights: employers should provide food for guest workers those who staying in factories
Published: 01 Apr 2020, 06:31 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented