
തുരുവനന്തപുരം: ലോക്ക് ഡൗണ്‍ കര്‍ശനമായി നടപ്പാക്കാനാണ് തീരുമാനമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. അനാവശ്യമായി പുറത്തിറങ്ങി നടക്കുന്നവരെ തിരിച്ചയയ്ക്കുകയാണ് ഇതുവരെ ചെയ്തത്. എന്നാല്‍, ഇനി അങ്ങനെയുള്ളവര്‍ക്കെതിരെ എപ്പിഡെമിക് ആക്ട് പ്രകാരം കേസെടുക്കുമെന്നും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
ബുധനാഴ്ച റോഡില്‍ ആളുകളുടെ എണ്ണം കുറവായിരുന്നു. റേഷന്‍ വിതരണത്തില്‍ ക്രമീകരണം ഏര്‍പ്പെടുത്തിയിരുന്നതിനാല്‍ എല്ലാവരും ശാരീരിക അകലം പാലിക്കുന്നുവെന്ന് ഉറപ്പാക്കാന്‍ കഴിഞ്ഞു. വരും ദിവസങ്ങളിലും ലോക്ക് ഡൗണ്‍ കര്‍ശനമായിതന്നെ തടപ്പാക്കും.
അനാവശ്യമായി പുറതത്തിറങ്ങി നടന്ന ആളുകള്‍ക്കെതിരെ 22,333 കേസുകളാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. 2155 പേരെ അറസ്റ്റു ചെയ്തു. 12,783 വാഹനങ്ങള്‍ പിടിച്ചെടുക്കയും ചെയ്തിട്ടുണ്ട്. എപ്പിഡമിക് ആക്ട് പ്രകാരം കേസെടുക്കുകയാവും ഇനി ഉണ്ടാവുകയെന്ന് മുഖ്യമന്ത്രി മുന്നറിയിപ്പ് നല്കി. വ്യവസ്ഥകള്‍ ലംഘിക്കുന്നവര്‍ക്ക് രണ്ടു വര്‍ഷംവരെ തടവും 10,000 രൂപവരെ പിഴയും ചുമത്താന്‍ വ്യവസ്ഥ ചെയ്യുന്നതാണ് എപ്പിഡമിക് ഡിസീസസ് ആക്ട്.
മുഖ്യമന്ത്രിയുടെ വാര്‍ത്താ സമ്മേളനത്തിന്റെ കൂടുതല്‍ വിവരങ്ങള്‍
സംസ്ഥാനത്ത് 24 പേര്‍ക്കു കൂടി കൊറോണ സ്ഥിരീകരിച്ചു; കാസര്‍കോട്ട് 12 പേര്‍ക്ക് | Read More..
തൊഴിലിടങ്ങളില്‍ താമസിക്കുന്ന അതിഥി തൊഴിലാളികള്‍ക്ക് തൊഴിലുടമ ഭക്ഷണം നല്‍കണം | Read More..
പൂഴ്ത്തിവെപ്പ്; 91 സ്ഥാപനങ്ങള്‍ക്കെതിരെ നടപടിക്ക് ശുപാര്‍ശ | Read More..
മാനസിക സംഘര്‍ഷം: കൗണ്‍സിലിങ് നല്കാന് 947 കൗണ്‍സിലര്‍മാര്‍ സജ്ജം- മുഖ്യമന്ത്രി | Read More..
കൊറോണ ബാധിതര്‍ക്ക് സി.പി.എം ജില്ലാ സെക്രട്ടറി സന്ദേശം അയച്ചതിനെതിരെ മുഖ്യമന്ത്രി | Read More..
Content Highlights: Govt to take strict action against those who violate lock down
Published: 01 Apr 2020, 06:38 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented