ജിദ്ദ: മിഡിൽ ഈസ്റ്റ് റെസ്പിറേറ്ററി സിൻഡ്രോം കൊറോണ വൈറസിൽ നിന്നുള്ള പുതിയ ഭീഷണിയെക്കുറിച്ചുള്ള റിപ്പോർട്ട് സൗദി അറേബ്യ നിഷേധിച്ചു. ഒരു അന്താരാഷ്ട്ര ആരോഗ്യ റിപ്പോർട്ടിന്റെ സമീപകാല ഓൺലൈൻ വ്യാഖ്യാനങ്ങൾ തെറ്റിദ്ധരിപ്പിക്കുന്നതാണെന്നും ശാസ്ത്രീയ തെളിവുകളുടെ പിന്തുണയില്ലെന്നും സൗദി അറേബ്യ പറഞ്ഞു.
ലോകാരോഗ്യ സംഘടന പുറത്തിറക്കിയ ഒരു റിപ്പോർട്ടിനെക്കുറിച്ച് പ്രചരിക്കുന്ന അഭ്യൂഹങ്ങൾ തെറ്റിദ്ധാരണയിൽ നിന്നാണ് ഉണ്ടായതെന്ന് ആരോഗ്യ ഡെപ്യൂട്ടി മന്ത്രി ഡോ. അബ്ദുള്ള അസിരി പറഞ്ഞു. ആനുകാലിക റിപ്പോർട്ടാണിതെന്നും പുതിയൊരു പകർച്ചവ്യാധിയുടെ അസാധാരണ സൂചകങ്ങളോ മുന്നറിയിപ്പുകളോ സൗദിയിൽ ഇല്ലെന്നും ഡോ. അബ്ദുള്ള അസിരി വ്യക്തമാക്കി.
കോവിഡ് -19 പാൻഡെമിക്കിന് ശേഷം മെർസ് അണുബാധകൾ കുത്തനെ കുറഞ്ഞുവെന്നും വളരെ താഴ്ന്ന നിലയിലാണെന്നും ഡോ. അസിരി തന്റെ ഔദ്യോഗിക എക്‌സ് അക്കൗണ്ടിൽ പോസ്റ്റ് ചെയ്ത പ്രസ്താവനയിൽ പറഞ്ഞു. സൗദിയിലെ ആരോഗ്യസ്ഥിതി സുസ്ഥിരമാണെന്നും ആശങ്കയ്ക്ക് വകയില്ലെന്നും ഡോ. അബ്ദുള്ള അസിരി കൂട്ടിച്ചേർത്തു.
Content Highlights: Saudi Arabia has officially dismissed reports suggesting a new coronavirus threat linked to MERS, calling them misleading and unsupported by scientific evidence. Health authorities confirmed that infection rates remain very low and the country’s health situation is stable with no cause for concern.
Published: 30 Dec 2025, 02:14 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented