തിരുവനന്തപുരം: ഡല്‍ഹി നിസാമുദ്ദീനിലെയും മലേഷ്യയിലെയും മതസമ്മേളനത്തില്‍ പങ്കെടുത്ത മലയാളികളുടെ പട്ടിക ജില്ലാ കളക്ടര്‍മാര്‍ മുഖേന കൈമാറിയതായി മുഖ്യമന്ത്രി പിണറായി വിജയന്.
ഇവരെ കണ്ടെത്താന്‍ പോലീസ് വിശദമായ പരിശോധന നടത്തിയെന്നും പട്ടികയുടെ അടിസ്ഥാനത്തില്‍ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ചുവരികയാണെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ഡല്‍ഹി നിസാമുദ്ദീനിലെ തബ്ലീഗ് ജമാഅത്തിന്റെ ആസ്ഥാനമായ ബംഗ്ലാവാലി മസ്ജിദില്‍ നടന്ന മതസമ്മേളനത്തില്‍ കേരളത്തിലെ ഏഴ് ജില്ലകളില്‍നിന്നുള്ളവര്‍ പങ്കെടുത്തിരുന്നതായാണ് കണ്ടെത്തല്‍. ഇതില്‍ നാല്‍പ്പത്തഞ്ചോളം പേരെയാണ് ഇതുവരെ തിരിച്ചറിഞ്ഞത്. പത്തനംതിട്ട ജില്ലയില്‍നിന്ന് മാത്രം 14 പേരാണ് നിസാമുദ്ദീനിലെ മതസമ്മേളനത്തില്‍ പങ്കെടുത്തത്.
ചടങ്ങില്‍ പങ്കെടുത്ത രാജ്യത്തെ വിവിധഭാഗങ്ങളില്‍നിന്നുള്ള 1800 ഓളം പേരെ തിരിച്ചറിഞ്ഞതായി കേന്ദ്ര ആരോഗ്യ മന്ത്രാലയവും നേരത്തെ അറിയിച്ചിരുന്നു. നിസാമുദ്ദീനിലെ മതസമ്മേളനവുമായി ബന്ധപ്പെട്ട മുന്നൂറോളം പേര്‍ക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചെന്നാണ് റിപ്പോര്‍ട്ട്. ഇവരില്‍ ഏഴുപേര്‍ മരണപ്പെട്ടിരുന്നു.
മുഖ്യമന്ത്രിയുടെ വാര്‍ത്താ സമ്മേളനത്തിന്റെ കൂടുതല്‍ വിവരങ്ങള്‍
സംസ്ഥാനത്ത് ഏഴു പേര്‍ക്കു കൂടി കൊറോണ സ്ഥിരീകരിച്ചു | Read More...
കാസര്‍കോട് ജില്ലയ്ക്ക് പ്രത്യക ആക്ഷന്‍ പ്ലാന്‍ നടപ്പാക്കും | Read More...
സൗജന്യ റേഷന്‍ വിതരണം നാളെ മുതല്‍; തിരക്ക് ഒഴിവാക്കാന്‍ പ്രത്യേക ക്രമീകരണം | Read More...
അതിഥി തൊഴിലാളികള്‍ക്ക് ഐഡി കാര്‍ഡ് നല്‍കും-മുഖ്യമന്ത്രി | Read More...
സംസ്ഥാനത്ത് വിലക്കയറ്റം തടയുന്നതിന് നടപടി സ്വീകരിക്കാന്‍ വിജിലന്‍സിന് നിര്‍ദേശം | Read More...
Content Highlights: covid 19 kerala updates; cm says a list prepared about nizamudeen religious conference
Published: 31 Mar 2020, 06:29 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented