തിരുവനന്തപുരം: ലോക്ക്ഡൗണ്‍ കാലത്ത് കേരളത്തിലുള്ള അതിഥി തൊഴിലാളികള്‍ക്ക് എല്ലാ സൗകര്യങ്ങളും ഉറപ്പ് വരുത്തുമെന്ന് മുഖ്യമന്ത്രി. കൊറോണ അവലോകന യോഗത്തിന് ശേഷം നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 

അതിഥി തൊഴിലാളികളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ എഡിജിപിയുടെ നേതൃത്വത്തില്‍ സംവിധാനമുണ്ടാക്കിയിട്ടുണ്ട്. ഇതിന്റെ ഭാഗമായി തൊഴിലാളികള്‍ക്ക് ഐ.ഡി കാര്‍ഡ് നല്‍കും. ഈ കാര്‍ഡ് വഴി തൊഴില്‍ വകുപ്പ് പ്രഖ്യാപിച്ച രണ്ട് ലക്ഷം രൂപയുടെ ഇന്‍ഷുറന്‍സ് പരിരക്ഷ അടക്കം ലഭ്യമാക്കും. കരാറുകാരുടെ കീഴിലല്ലാതെ ഒറ്റപ്പെട്ട് താമസിക്കുന്ന തൊഴിലാളികള്‍ക്കും എല്ലാ സൗകര്യങ്ങളും ഉറപ്പ് വരുത്തേണ്ടതുണ്ട്. അവര്‍ക്ക് മാന്യമായ ഭക്ഷണം ലഭ്യമാക്കണം. ഇതില്‍ വീഴ്ചയുണ്ടാകരുത്. സാധാരണ തൊഴില്‍ വകുപ്പാണ് തൊഴിലാളികളുടെ കാര്യങ്ങള്‍ ചെയ്യുന്നതെങ്കിലും ഇപ്പോഴത്തെ പ്രത്യേക സാഹചര്യത്തില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ പ്രതിനിധികളും സെക്രട്ടറിമാരും ഇക്കാര്യത്തില്‍ ശ്രദ്ധിക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

മുഖ്യമന്ത്രിയുടെ വാര്‍ത്താ സമ്മേളനത്തിന്റെ കൂടുതല്‍ വിവരങ്ങള്‍

സംസ്ഥാനത്ത് ഏഴു പേര്‍ക്കു കൂടി കൊറോണ സ്ഥിരീകരിച്ചു  | Read More...

വീട്ടുജോലികളില്‍ സ്ത്രീകളെ പുരുഷന്മാര്‍ സഹായിക്കണം; ആശയവിനിമയം വര്‍ധിപ്പിക്കണം- മുഖ്യമന്ത്രി | Read More...

കാസര്‍കോട് ജില്ലയ്ക്ക് പ്രത്യക ആക്ഷന്‍ പ്ലാന്‍ നടപ്പാക്കും | Read More...

 കേരളത്തിന് പുറത്തുള്ള മലയാളി നഴ്സുമാരുടെ സുരക്ഷ കേന്ദ്ര സര്‍ക്കാരിന്റെ ശ്രദ്ധയില്‍ പെടുത്തും | Read More...

സൗജന്യ റേഷന്‍ വിതരണം നാളെ മുതല്‍; തിരക്ക് ഒഴിവാക്കാന്‍ പ്രത്യേക ക്രമീകരണം | Read More...

മതസമ്മേളനത്തില്‍ പങ്കെടുത്ത മലയാളികളുടെ പട്ടികയായി; മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കുന്നു | Read More...

അതിഥി തൊഴിലാളികള്‍ക്ക് ഐഡി കാര്‍ഡ് നല്‍കും-മുഖ്യമന്ത്രി | Read More...

സംസ്ഥാനത്ത് വിലക്കയറ്റം തടയുന്നതിന് നടപടി സ്വീകരിക്കാന്‍ വിജിലന്‍സിന് നിര്‍ദേശം | Read More...

content highlights: id cards for guest workers