തിരുവനന്തപുരം: തിരുവനന്തപുരം മൃഗശാലയിലെ ഹനുമാൻ കുരങ്ങ് വീണ്ടും കൂട്ടിൽനിന്ന് ചാടിപ്പോയി. മുൻപ് ചാടിയ കുരങ്ങാണ് ഇന്നും പുറത്തുചാടിയത്. ഹനുമാൻ കുരങ്ങ് മൃഗശാലയ്ക്ക് പുറത്തു പോയിട്ടില്ലെന്ന് സൂപ്രണ്ട് അനിൽകുമാർ പറഞ്ഞു.
രാവിലെ എട്ടരയോടെയായിരുന്നു കൂട്ടിൽനിന്ന് പുറത്തേക്ക് ചാടിയത്. തുടർന്ന് സമീപത്തെ വലിയ മരത്തിൽ കയറിയിരിക്കുകയായിരുന്നു. ഭക്ഷണം ഒരുക്കി കൂട്ടിൽ തിരിച്ചുകയറ്റാനുള്ള ശ്രമം നടക്കുകയാണ്. രണ്ട് സൂ കീപ്പർമാരെ നിരീക്ഷണത്തിനായി ചുമതലപ്പെടുത്തിയിട്ടുണ്ട്.
2023-ൽ തിരുപ്പതിയിൽനിന്ന് കൊണ്ടുവന്ന ഹനുമാൻ കുരങ്ങാണിത്. നേരത്തെയും ഇതേ കുരങ്ങ് കൂട്ടിൽനിന്ന് ചാടിപ്പോവുകയും നഗരത്തിൽ ഇറങ്ങുകയും ചെയ്തിരുന്നു. അന്ന് ഏറെപ്പണിപ്പെട്ടാണ് കുരങ്ങിനെ തിരിച്ചെത്തിച്ചത്.
Content Highlights: The Hanuman langur at Thiruvananthapuram Zoo escaped its enclosure again., Authorities confirmed the animal did not leave the zoo premises and climbed a nearby tree., Zoo keepers have been assigned to monitor the langur while rescue operations are underway to lure it back with food., The same langur, brought from Tirupati in 2023, had previously escaped into the city.
Published: 23 Nov 2026, 02:45 pm IST
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented