തിരുവനന്തപുരം: കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ മുന്‍നിരയില്‍ പ്രവര്‍ത്തിക്കുന്ന മലയാളി നഴ്‌സുമാരുടെ സുരക്ഷയുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ കേന്ദ്ര സര്‍ക്കാരിന്റെ ശ്രദ്ധയില്‍ പെടുത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പലരും രോഗഭീതികൊണ്ട് സര്‍ക്കാരിനെ ബന്ധപ്പെടുന്നുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു. 

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് പ്രത്യേകിച്ച് ഡല്‍ഹിയില്‍ നിന്ന് മുംബൈയില്‍ നിന്ന് അങ്ങനെ വിവിധ നഗരങ്ങളില്‍ നിന്ന് ആശുപത്രികളില്‍ ജോലി ചെയ്യുന്നവര്‍, നഴ്‌സുമാര്‍ രോഗ ഭീതികൊണ്ട് വിളിക്കുന്നുണ്ട്. രാജ്യത്തിന്റെ പലഭാഗങ്ങളില്‍ മാത്രമല്ല, ലോക രാഷ്ട്രങ്ങളുടെ വിവിധ ഭാഗങ്ങളില്‍ തന്നെ കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ മലയാളി സാന്നിധ്യം പ്രത്യേകിച്ച് മലയാളി നഴ്‌സുമാരുടെ സാന്നിധ്യം വളരെ വലുതാണ്. അവരില്‍ പലരുമാണ് തങ്ങളുടെ ആശങ്ക വിളിച്ചു പറയുന്നത്. അവരുടെ സുരക്ഷ ഉള്‍പ്പടെയുള്ള വിഷയങ്ങള്‍ കേന്ദ്ര സര്‍ക്കാരിന്റെ ശ്രദ്ധയില്‍ പെടുത്തും. മുഖ്യമന്ത്രി പറഞ്ഞു.

മുഖ്യമന്ത്രിയുടെ വാര്‍ത്താ സമ്മേളനത്തിന്റെ കൂടുതല്‍ വിവരങ്ങള്‍

സംസ്ഥാനത്ത് ഏഴു പേര്‍ക്കു കൂടി കൊറോണ സ്ഥിരീകരിച്ചു  | Read More...

വീട്ടുജോലികളില്‍ സ്ത്രീകളെ പുരുഷന്മാര്‍ സഹായിക്കണം; ആശയവിനിമയം വര്‍ധിപ്പിക്കണം- മുഖ്യമന്ത്രി | Read More...

കാസര്‍കോട് ജില്ലയ്ക്ക് പ്രത്യക ആക്ഷന്‍ പ്ലാന്‍ നടപ്പാക്കും | Read More...

 കേരളത്തിന് പുറത്തുള്ള മലയാളി നഴ്സുമാരുടെ സുരക്ഷ കേന്ദ്ര സര്‍ക്കാരിന്റെ ശ്രദ്ധയില്‍ പെടുത്തും | Read More...

സൗജന്യ റേഷന്‍ വിതരണം നാളെ മുതല്‍; തിരക്ക് ഒഴിവാക്കാന്‍ പ്രത്യേക ക്രമീകരണം | Read More...

മതസമ്മേളനത്തില്‍ പങ്കെടുത്ത മലയാളികളുടെ പട്ടികയായി; മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കുന്നു | Read More...

അതിഥി തൊഴിലാളികള്‍ക്ക് ഐഡി കാര്‍ഡ് നല്‍കും-മുഖ്യമന്ത്രി | Read More...

Content Highlights: Safety of nurses should be brought to the attention of central government, says CM