തിരുവനന്തപുരം: എല്ലാവരും വീടുകളില്‍ കഴിയുന്ന സാഹചര്യത്തില്‍ കുടുംബത്തില്‍ ആരോഗ്യകരമായ ബന്ധവും ജനാധിപത്യപരമായ സാഹചര്യവും വളര്‍ത്തിക്കൊണ്ടുവരാന്‍ എല്ലാവരും ശ്രദ്ധിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രത്യേകിച്ച് മുതിര്‍ന്നവര്‍ അക്കാര്യത്തില്‍ നല്ല ശ്രദ്ധ ചെലുത്തണം. ഏറ്റവും പ്രധാനം പരസ്പരമുള്ള ആശയവിനിമയമാണ്. കാര്യങ്ങള്‍ സംസാരിക്കുക, ചര്‍ച്ച ചെയ്യുക, കുട്ടികളുമായി കാര്യങ്ങള്‍ പങ്കവെയ്ക്കുക ഇതെല്ലാം വീടുകളില്‍ നല്ല അന്തരീക്ഷം സൃഷ്ടിക്കാന്‍ ഇടയാക്കുമെന്നും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
പലവീടുകളിലും സ്ത്രീകള്‍ മാത്രമായിട്ടാണ് ജോലി ചെയ്യുന്നത്. ഈ ഘട്ടത്തില്‍ അല്പം ചില കാര്യങ്ങള്‍ സഹായിച്ച് കൊടുക്കുന്നത് വലിയ തോതില്‍ സ്ത്രീജനങ്ങള്‍ക്ക് ഉത്തേജനമാകും. അത്തരം കാര്യങ്ങളും വീടിന്റെ അന്തരീക്ഷം നന്നാക്കുമെന്നും അദ്ദേഹം പറഞ്ഞു.
മദ്യം ലഭിക്കാത്ത സാഹചര്യത്തില്‍ മദ്യാസക്തിയുള്ളവര്‍ അതുമായി കുറച്ച് പൊരുത്തപ്പെട്ടിട്ടുണ്ടാകും. വീടിന്റെ അന്തരീക്ഷത്തിലും ഇത് മാറ്റങ്ങളുണ്ടാക്കിയിട്ടുണ്ടാകും. ഈ സാഹചര്യത്തില്‍ വീടിന് ഏറ്റവും അടുത്ത വിമുക്തി കേന്ദ്രവുമായി ബന്ധപ്പെടാന്‍ കുടുംബാഗങ്ങളുടെ സഹായത്തോടെ ശ്രമിക്കണം. അങ്ങനെ മദ്യാസക്തിയില്‍നിന്ന് മോചനം നേടാന്‍ മദ്യത്തിന് അടിപ്പെട്ടു പോയവര്‍ ശ്രമിക്കുന്നത് നന്നായിരിക്കും.
വീട്ടില്‍ തുടര്‍ച്ചയി കഴിയുമ്പോള്‍ അപൂര്‍വം വീടുകളില്‍ ഗാര്‍ഹിക അതിക്രമം നേരിടാന്‍ സാധ്യതയുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അത്തരം കാര്യങ്ങള്‍ സംഭവിക്കാതിരിക്കാന്‍ ജാഗ്രത വേണം. ഇക്കാര്യത്തില്‍ ജനപ്രതിനിധികള്‍, കുടുംബശ്രീ, അയല്‍ക്കൂട്ടങ്ങള്‍, അങ്കന്‍വാടി പ്രവര്‍ത്തകര്‍ എന്നിവര്‍ക്കൊക്കെ വലിയ തോതില്‍ പങ്കുവഹിക്കാന്‍ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.
മുഖ്യമന്ത്രിയുടെ വാര്‍ത്താ സമ്മേളനത്തിന്റെ കൂടുതല്‍ വിവരങ്ങള്‍
സംസ്ഥാനത്ത് ഏഴു പേര്‍ക്കു കൂടി കൊറോണ സ്ഥിരീകരിച്ചു | Read More...
സംസ്ഥാനത്ത് വിലക്കയറ്റം തടയുന്നതിന് നടപടി സ്വീകരിക്കാന്‍ വിജിലന്‍സിന് നിര്‍ദേശം | Read More...
കാസര്‍കോട് ജില്ലയ്ക്ക് പ്രത്യക ആക്ഷന്‍ പ്ലാന്‍ നടപ്പാക്കും | Read More...
സൗജന്യ റേഷന്‍ വിതരണം നാളെ മുതല്‍; തിരക്ക് ഒഴിവാക്കാന്‍ പ്രത്യേക ക്രമീകരണം | Read More...
അതിഥി തൊഴിലാളികള്‍ക്ക് ഐഡി കാര്‍ഡ് നല്‍കും-മുഖ്യമന്ത്രി | Read More...
Content Highlights: Men should help women in household works at this lockdown time, says pinarayi vijayan
Published: 31 Mar 2020, 06:56 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented