തിരുവനന്തപുരം: കോവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് സൗജന്യ റേഷന്‍ വിതരണം നാളെ തുടങ്ങുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. റേഷന്‍ കടകളില്‍ തിരക്ക് ഒഴിവാക്കാന്‍ പ്രത്യേക ക്രമീകരണം ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് അദ്ദേഹം അറിയിച്ചു.
നാളെ (ഏപ്രില്‍ ഒന്നിന്) പൂജ്യം, ഒന്ന് എന്നീ അക്കങ്ങളില്‍ അവസാനിക്കുന്ന കാര്‍ഡ് നമ്പറുകള്‍ ഉള്ളവര്‍ക്കാവും സൗജന്യ റേഷന്‍ വിതരണം. വ്യാഴാഴ്ച (ഏപ്രില്‍ രണ്ടിന്) രണ്ട്, മൂന്ന് അക്കങ്ങളില്‍ അവസാനിക്കുന്ന കാര്‍ഡ് നമ്പറുകള്‍ ഉള്ളവര്‍ക്കും, വെള്ളിയാഴ്ച (ഏപ്രില്‍ മൂന്നിന്) നാല്, അഞ്ച് അക്കങ്ങളില്‍ അവസാനിക്കുന്ന കാര്‍ഡ് നമ്പര്‍ ഉള്ളവര്‍ക്കും, ശനിയാഴ്ച (ഏപ്രില്‍ നാലിന്) ആറ്, ഏഴ് അക്കങ്ങളില്‍ അവസാനിക്കുന്ന കാര്‍ഡ് നമ്പറുകള്‍ ഉള്ളവര്‍ക്കും, ഞായറാഴ്ച (ഏപ്രില്‍ അഞ്ചിന്) എട്ട്, ഒമ്പത് അക്കങ്ങളില്‍ അവസാനിക്കുന്ന കാര്‍ഡ് നമ്പര്‍ ഉള്ളവര്‍ക്കും സൗജന്യ റേഷന്‍ വാങ്ങാം.
അഞ്ച് ദിവസം കൊണ്ട് സൗജന്യ റേഷന്‍ വിതരണം പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. ഈ ദിവസങ്ങളില്‍ റേഷന്‍ വാങ്ങാന്‍ കഴിയാത്തവര്‍ക്ക് പിന്നീട് വാങ്ങാനുള്ള അവസരവും ഉണ്ടാവും. ഒരു റേഷന്‍ കടയില്‍ അഞ്ചുപേരെ മാത്രമാവും ഒരു സമയത്ത് അനുവദിക്കുക. ബുദ്ധിമുട്ടുകള്‍ ഒഴിവാക്കുന്ന തരത്തിലുള്ള ക്രമീകരണം ഒരുക്കാന്‍ തേേദ്ദശ സ്ഥാപനങ്ങളുടെ ഇടപെടല്‍ ഉണ്ടാവും.
മുതിര്‍ന്ന പൗരന്മാര്, വീടുകളില്‍ തനിച്ച് താമിക്കുന്നവര്‍, ശാരീരിക അവശതകള്‍ നേരിടുന്നവര്‍ തുടങ്ങിയവര്‍ക്ക് റേഷന്‍ വീടുകളില്‍ എത്തിച്ച് നല്കാന് സന്നദ്ധ പ്രവര്‍ത്തകര്‍ തയ്യാറാകേണ്ടതാണ്. സത്യസന്ധതയോടെ അത് ചെയ്യണം. ജനപ്രതിനിധികള്‍ ചുമതലപ്പെടുത്തുന്നവരെയോ രജിസ്റ്റര്‍ ചെയ്ത സംഘടനകളെയോ മാത്രമെ സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് ചുമതലപ്പെടുത്താവൂ. സ്വയം സന്നദ്ധരായി രംഗത്തെത്തുന്നവരെ പ്രോത്സാഹിപ്പിക്കാന്‍ പാടില്ലെന്നും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
മുഖ്യമന്ത്രിയുടെ വാര്‍ത്താ സമ്മേളനത്തിന്റെ കൂടുതല്‍ വിവരങ്ങള്‍
സംസ്ഥാനത്ത് ഏഴു പേര്‍ക്കു കൂടി കൊറോണ സ്ഥിരീകരിച്ചു | Read More...
കാസര്‍കോട് ജില്ലയ്ക്ക് പ്രത്യക ആക്ഷന്‍ പ്ലാന്‍ നടപ്പാക്കും | Read More...
സൗജന്യ റേഷന്‍ വിതരണം നാളെ മുതല്‍; തിരക്ക് ഒഴിവാക്കാന്‍ പ്രത്യേക ക്രമീകരണം | Read More...
അതിഥി തൊഴിലാളികള്‍ക്ക് ഐഡി കാര്‍ഡ് നല്‍കും-മുഖ്യമന്ത്രി | Read More...
സംസ്ഥാനത്ത് വിലക്കയറ്റം തടയുന്നതിന് നടപടി സ്വീകരിക്കാന്‍ വിജിലന്‍സിന് നിര്‍ദേശം | Read More...
Content Highlights: COVID - 19: Free ration distribution from tomorrow
Published: 31 Mar 2020, 06:31 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented