തിരുവനന്തപുരം: സംസ്ഥാനത്ത് ചൊവ്വാഴ്ച ഏഴു പേര്‍ക്കു കൂടി കൊറോണ സ്ഥിരീകരിച്ചു. കൊറോണ അവലോകന യോഗത്തിനു ശേഷം തിരുവനന്തപുരത്ത് മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം അറിയിച്ചത്. 

തിരുവനന്തപുരം, കാസര്‍കോട് എന്നിവിടങ്ങളില്‍ രണ്ടുപേര്‍ക്കു വീതവും കൊല്ലം,തൃശ്ശൂര്‍,കണ്ണൂര്‍ എന്നിവിടങ്ങളില്‍ ഓരോരുത്തര്‍ക്കുമാണ് ചൊവ്വാഴ്ച രോഗം സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 215 ആയി. ചൊവ്വാഴ്ച കൊറോണ സ്ഥിരീകരിച്ച ഏഴുപേരില്‍ ഒരാള്‍ക്കൊഴികെ എല്ലാവര്‍ക്കും സമ്പര്‍ക്കം മൂലമാണ് രോഗം ബാധിച്ചത്.

സംസ്ഥാനത്ത് ആകെ നിരീക്ഷണത്തിലുള്ളത് 1,63,129 പേരാണ്. ഇതില്‍ 1,62,471 പേര്‍ വീടുകളിലാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. 658 പേര്‍ ആശുപത്രിയിലും നിരീക്ഷണത്തില്‍ കഴിയുന്നു. ചൊവ്വാഴ്ച മാത്രം 150 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 7485 സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചു. ഇതില്‍ 6381 എണ്ണത്തിന് രോഗബാധയില്ല എന്നു കണ്ടെത്തിയിട്ടുണ്ട്. 

സൗജന്യ റേഷന്‍ വിതരണം ഏപ്രില്‍ ഒന്നു മുതല്‍ ആരംഭിക്കും. റേഷന്‍ കടകളില്‍ തിരക്കുണ്ടാകാന്‍ പാടില്ല. ഒരു സമയം അഞ്ചുപേരെ ഉണ്ടാകാന്‍ പാടുള്ളൂ. ശാരീരിക അകലം പാലിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. 

ദുരിതാശ്വാസനിധിയിലേക്ക് സംഭവനകള്‍ നല്ല രീതിയില്‍ വരുന്നണ്ടെന്നും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളത്തില്‍ പറഞ്ഞു. ട്രാവന്‍കൂര്‍-കൊച്ചിന്‍ മെഡിക്കല്‍ കൗണ്‍സില്‍ മൂന്നുകോടി രൂപ നല്‍കി. ആസ്റ്റര്‍ ഡി.എം. ഹെല്‍ത്ത് കെയറിന്റെ ചെയര്‍മാന്‍ ആസാദ് മൂപ്പന്‍ രണ്ടരക്കോടി രൂപ സംഭാവന ചെയ്യാമെന്ന് അറിയിച്ചിട്ടുണ്ട്. ഗവണ്‍മെന്റ് സെക്രട്ടേറിയേറ്റ് കോ ഓപ്പറേറ്റീവ് സൊസൈറ്റി ഭാരവാഹികള്‍ ഒരുകോടി രൂപ നല്‍കി. ഭീമാ ജ്വല്ലേഴ്‌സിനു വേണ്ടി ഡോ.ബി ഗോവിന്ദന്‍ ഒരുകോടി രൂപ നല്‍കി. മന്ത്രിമാരുടെ ഒരുമാസത്തെ ശമ്പളം സംഭാവനയായി ലഭിച്ചു തുടങ്ങിയിട്ടുണ്ട്. ദുരിതാശ്വാസനിധിയിലേക്ക് ചൊവ്വാഴ്ച ലഭിച്ചത് 5,96,10,000 രൂപയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

മുഖ്യമന്ത്രിയുടെ വാര്‍ത്താ സമ്മേളനത്തിന്റെ കൂടുതല്‍ വിവരങ്ങള്‍

 

സംസ്ഥാനത്ത് ഏഴു പേര്‍ക്കു കൂടി കൊറോണ സ്ഥിരീകരിച്ചു  | Read More...

വീട്ടുജോലികളില്‍ സ്ത്രീകളെ പുരുഷന്മാര്‍ സഹായിക്കണം; ആശയവിനിമയം വര്‍ധിപ്പിക്കണം- മുഖ്യമന്ത്രി | Read More...

കാസര്‍കോട് ജില്ലയ്ക്ക് പ്രത്യക ആക്ഷന്‍ പ്ലാന്‍ നടപ്പാക്കും | Read More...

 കേരളത്തിന് പുറത്തുള്ള മലയാളി നഴ്സുമാരുടെ സുരക്ഷ കേന്ദ്ര സര്‍ക്കാരിന്റെ ശ്രദ്ധയില്‍ പെടുത്തും | Read More...

സൗജന്യ റേഷന്‍ വിതരണം നാളെ മുതല്‍; തിരക്ക് ഒഴിവാക്കാന്‍ പ്രത്യേക ക്രമീകരണം | Read More...

മതസമ്മേളനത്തില്‍ പങ്കെടുത്ത മലയാളികളുടെ പട്ടികയായി; മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കുന്നു | Read More...

അതിഥി തൊഴിലാളികള്‍ക്ക് ഐഡി കാര്‍ഡ് നല്‍കും-മുഖ്യമന്ത്രി | Read More...

സംസ്ഥാനത്ത് വിലക്കയറ്റം തടയുന്നതിന് നടപടി സ്വീകരിക്കാന്‍ വിജിലന്‍സിന് നിര്‍ദേശം | Read More...

 

content highlights: chief minister pinarayi vijayan press meet over corona case in kerala