ഇത്തരം പ്രവണതകളുടെ പിന്നിലെ യുക്തിയെ താൻ പലപ്പോഴും ചോദ്യം ചെയ്തിട്ടുണ്ടെന്നും താപ്സി കൂട്ടിച്ചേർത്തു.

ഹിന്ദി ചിത്രങ്ങൾക്ക് പുറമെ തെലുങ്ക്, തമിഴ്, മലയാളം സിനിമകളിലും പ്രവർത്തിച്ച നടിയാണ് താപ്‌സി പന്നു. തെന്നിന്ത്യൻ സിനിമാ മേഖലയിലെ ചില അസ്വസ്ഥതയുണ്ടാക്കുന്ന യാഥാർത്ഥ്യങ്ങളെക്കുറിച്ച് തുറന്നുപറഞ്ഞിരിക്കുകയാണ് അവർ. അഭിനയത്തേക്കാൾ ഉപരി നടിമാരുടെ ശരീരം ക്യാമറയിൽ പകർത്തുന്നതിന് മുൻതൂക്കം നൽകുന്ന പ്രവണതയുണ്ടെന്ന് അവർ തുറന്നടിച്ചു. ശുഭാങ്കർ മിശ്രയ്ക്ക് നൽകിയ അഭിമുഖത്തിലായിരുന്നു താപ്സിയുടെ വെളിപ്പെടുത്തൽ.
തങ്ങളുടെ സിനിമയിൽ അഭിനയിക്കുന്ന നടിമാർ പാഡഡ് ബ്രാ ധരിക്കണമെന്ന് ചില സംവിധായകർ ആവശ്യപ്പെടാറുണ്ടെന്ന് താപ്‌സി വെളിപ്പെടുത്തി. തമിഴ്, തെലുങ്ക് സിനിമകളിലാണ് ഇത്തരം ആവശ്യങ്ങൾ കൂടുതലായും വരുന്നത്. പ്രേക്ഷകരുടെ സങ്കൽപ്പങ്ങൾക്കും താൽപ്പര്യങ്ങൾക്കും അനുസൃതമായി നടിമാരുടെ ശാരീരികഭംഗി വർദ്ധിപ്പിക്കാനാണ് സംവിധായകർ ഇത്തരം ആവശ്യങ്ങൾ ഉന്നയിക്കുന്നത്. ഇത് ഒരു നടിയുടെ പ്രകടനത്തേക്കാൾ ഉപരിയായി അവരുടെ ശരീരത്തിലേക്ക് ശ്രദ്ധ തിരിക്കാനാണ് സഹായിക്കുന്നതെന്ന് താപ്‌സി വിമർശിച്ചു.
ഷൂട്ടിംഗ് സെറ്റുകളിൽ ഇത്തരം കാര്യങ്ങൾ ആശയവിനിമയം നടത്തുന്ന രീതിയും വളരെ ബുദ്ധിമുട്ടുള്ളതാണെന്ന് അവർ പറഞ്ഞു. സംവിധായകൻ നേരിട്ട് പറയുന്നതിന് പകരം അസിസ്റ്റന്റ് ഡയറക്ടർ വഴിയോ സ്റ്റൈലിംഗ് ടീം വഴിയോ ആണ് ഇത്തരം നിർദ്ദേശങ്ങൾ നടിമാരിലെത്തുന്നത്. സെറ്റിൽ വളരെ കുറച്ച് സ്ത്രീകൾ മാത്രം ഉള്ള സാഹചര്യത്തിൽ, ഇത്തരമൊരു കാര്യം പല കൈകൾ മാറി നടിമാരുടെ അടുത്തേക്ക് എത്തുന്നത് അത്യന്തം അസ്വസ്ഥതയുണ്ടാക്കുന്ന ഒന്നാണെന്ന് അവർ ചൂണ്ടിക്കാട്ടി.
ഗാനചിത്രീകരണത്തിനിടയിൽ ഇത്തരം നിർദേശങ്ങൾ അനുസരിക്കേണ്ടി വരുന്നതും, ഷോട്ടിന് തയ്യാറായി വരുമ്പോൾ എന്ത് മാറ്റമാണ് ഉണ്ടായതെന്ന് സെറ്റിലുള്ളവർ ശ്രദ്ധിക്കുന്നതും തന്നെ വല്ലാതെ നാണം കെടുത്തിയിട്ടുണ്ടെന്ന് താപ്‌സി ഓർത്തെടുത്തു. ദക്ഷിണേന്ത്യൻ സിനിമകളിൽ വയറിനും ബോളിവുഡിൽ മാറിടത്തിനുമാണ് സംവിധായകർ ക്യാമറയിൽ പകർത്തുന്നതിൽ പ്രാധാന്യം നൽകാറുള്ളത്. ഇത്തരം പ്രവണതകളുടെ പിന്നിലെ യുക്തിയെ താൻ പലപ്പോഴും ചോദ്യം ചെയ്തിട്ടുണ്ടെന്നും താപ്സി കൂട്ടിച്ചേർത്തു.
അനുഭവ് സിൻഹ സംവിധാനം ചെയ്ത 'അസി' എന്ന ചിത്രത്തിലാണ് താപ്‌സി ഏറ്റവും ഒടുവിലായി അഭിനയിച്ചത്. 'ഥപ്പട്', 'മുൽക്ക്' എന്നീ ചിത്രങ്ങൾക്ക് ശേഷം ഇരുവരും ഒന്നിച്ച ചിത്രമാണിത്. 2026 ഫെബ്രുവരി 20-നാണ് ഈ ചിത്രം തിയേറ്ററുകളിൽ എത്തിയത്.
Content Highlights: aapsee Pannu on Uncomfortable Demands: South Indian Cinema's Focus on Female Actors' Appearance
Published: 22 Feb 2026, 06:14 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented