രണ്ട് വർഷം മുമ്പാണ് ഡാനിഷ് ബാഡ്മിന്റണ്‍ താരമായിരുന്ന മാതിയസ് ബോയും താപ്സിയും വിവാഹിതരായത്

ബോളിവുഡ് താരം താപ്‌സി പന്നുവും അടുത്ത സുഹൃത്തും ഡാനിഷ് ബാഡ്മിന്റൺ താരവുമായിരുന്ന മാതിയസ് ബോയും തമ്മിലുള്ള വിവാഹം രണ്ട് വർഷം മുമ്പാണ് നടന്നത്. ദീർഘനാൾ നീണ്ട പ്രണയത്തിനൊടുവിലാണ് ഇരുവരും രാജസ്ഥാനിലെ ഉദയ്പുരിൽ വെച്ച് വിവാഹിതരായത്. ഇപ്പോഴിതാ വിവാഹശേഷമുള്ള ജീവിതത്തെ കുറിച്ച് സംസാരിക്കുകയാണ് താപ്‌സി.
വിവാഹശേഷവും ജീവിതത്തിന് വലിയ വ്യത്യാസമില്ലെന്നും പഴയത് പോലെ തന്നെയാണ് തോന്നുന്നതെന്നും താപ്‌സി പറഞ്ഞു. താൻ വിവാഹിതയായ സ്ത്രീയാണെന്ന കാര്യമേ മറന്നുപോയെന്നും താരം പറയുന്നു. വിവാഹത്തിന് മുമ്പ് ഒരു നിബന്ധന മാത്രമേ തനിക്കുണ്ടായിരുന്നുള്ളൂ. എല്ലാ കാര്യങ്ങളും വിവാഹത്തിന് ശേഷവും പഴയതുപോലെയാകണമെന്നതായിരുന്നു അതെന്നും താരം പറഞ്ഞു.
വിവാഹത്തെ പീഠത്തിൽ പ്രതിഷ്ഠിക്കുന്നതിൽ താൻ വിശ്വസിക്കുന്നില്ല. പ്രണയബന്ധം അനായാസമായി മുന്നോട്ടുപോകേണ്ടതാണെന്നാണ് തന്റെ അഭിപ്രായമെന്നും താരം പറഞ്ഞു. ശുഭാങ്കർ മിശ്രയുമായുള്ള അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു താപ്‌സി പന്നു.
'ഞങ്ങൾ രണ്ടുപേരും പ്രായോഗികമായി ചിന്തിക്കുന്നവരാണ്. ഒന്നിച്ച് ജീവിക്കുന്നത് ഞങ്ങൾ വളരെയധികം ആസ്വദിക്കുന്നുണ്ട്. ഒരുപാട് കാലം മുന്നോട്ടുപോകും എന്ന് ഉറപ്പായശേഷം മാത്രമാണ് ഞങ്ങൾ ഈ തീരുമാനമെടുത്തത്.' -താപ്‌സി തുടർന്നു.
Content Highlights: Bollywood actress Taapsee Pannu has shared a refreshingly candid take on her two-year marriage to Danish badminton star Mathias Boe. Speaking in a recent interview, Taapsee revealed that she often forgets she is married because her life remains as effortless as it was during their dating years. She emphasized that her only pre-wedding condition was that nothing should change post-marriage, praising Mathias for never making the relationship feel like a "burden."
Published: 21 Feb 2026, 06:47 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented