വേളാങ്കണ്ണി പള്ളി സന്ദർശിച്ച് നടി അനുശ്രീ. പള്ളിയിൽ എത്തിയതിന്റെ ദൃശ്യങ്ങൾ നടി തന്നെ സാമൂഹികമാധ്യമങ്ങളിൽ പങ്കുവെച്ചു. പള്ളിയിലെ ആചാരമായ മുട്ടിലിഴയൽ പ്രാർഥന നടത്തുന്നതും വീഡിയോയിൽ കാണാം.

To advertise here,

വീഡിയോയ്‌ക്കൊപ്പം വൈകാരികമായ കുറിപ്പും നടി പങ്കുവെച്ചിട്ടുണ്ട്. 'എന്നെ സംബന്ധിച്ച് ദൈവങ്ങളെല്ലാം ഒരേ ദിവ്യശക്തിയാണ്. വിശ്വാസത്തിന് അതിരുകളും പ്രാർഥനയ്ക്ക് ലേബലുകളും ആവശ്യമില്ല. അത് ആത്മാവും ദൈവികതയും തമ്മിലെ മനോഹരമായ ബന്ധം മാത്രമാണ്', നടി കുറിച്ചു.

'എവിടെ പ്രാർഥിക്കുന്നു, ആരെ വിശ്വസിക്കുന്നു എന്നത് നിർണയിക്കേണ്ടത് മതമോ ജാതിയോ അല്ല. വിശ്വാസവും ഉള്ളിൽ അനുഭവപ്പെടുന്ന കണക്ഷനും മാത്രമാണെല്ലാം. മനസിന് സമാധാനം അനുഭവപ്പെടുന്നിടത്ത് പ്രാർഥിക്കുക. മനസിൽ തോന്നുന്നത് ദൈവത്തോട് പറയുക. ആ കണക്ഷന്റെ ശക്തിയിൽ വിശ്വസിക്കുക', അവർ കൂട്ടിച്ചേർത്തു. 'വിശ്വസിക്കുക, പ്രാർഥിക്കുക', എന്ന വാക്കുകളോടെയാണ് കുറിപ്പ് അവസാനിക്കുന്നത്.