ചെന്നൈ: വിഖ്യാത സംവിധായകനും തിരക്കഥാകൃത്തുമായ സിംഗീതം ശ്രീനിവാസ റാവു (94) അന്തരിച്ചു. വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ചെന്നൈയിലെ കാവേരി ആശുപത്രിയിൽ ചികിത്സയിലായിരുന്ന അദ്ദേഹം ശനിയാഴ്ച രാത്രിയോടെയാണ് വിടവാങ്ങിയത്.
വേറിട്ട കഥപറച്ചിൽ ശൈലികൊണ്ട് ഇന്ത്യൻ സിനിമയിൽ ശ്രദ്ധേയനായ സംവിധായകനായിരുന്നു അദ്ദേഹം. സംഭാഷണങ്ങളില്ലാതെ കഥ പറഞ്ഞ 'പുഷ്പകവിമാനം', കമൽഹാസൻ നായകനായ 'അപൂർവ സഹോദരങ്ങൾ', 'മൈക്കിൾ മദന കാമരാജൻ', 'മകളീർ മട്ടും', 'മുംബൈ എക്‌സ്പ്രസ്' തുടങ്ങി നിരവധി പ്രശസ്ത സിനിമകൾ അദ്ദേഹത്തിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയിട്ടുണ്ട്. 94-ാം വയസ്സിലും സിനിമ സംവിധാനം ചെയ്ത അദ്ദേഹം ചലച്ചിലോകത്തുനിന്നും പ്രേക്ഷകരിൽനിന്നും വലിയ അഭിനന്ദനം നേടിയിരുന്നു
തെലുങ്ക് സിനിമയിൽ ടൈം ട്രാവൽ ആശയം അവതരിപ്പിച്ച 'ആദിത്യ 369', ഫാന്റസി-ഫോക്ലോർ വിഭാഗത്തിലെ 'ഭൈരവ ദ്വീപം' എന്നീ ചിത്രങ്ങൾ അദ്ദേഹത്തിന്റെ പരീക്ഷണാത്മകമായ ആഖ്യാനരീതിക്ക് തെളിവാണ്.ഇന്ത്യൻ സിനിമയിലെ മികച്ച സംവിധായകരിൽ ഒരാളായി വിലയിരുത്തപ്പെട്ട അദ്ദേഹത്തിന്റെ നിരവധി ചിത്രങ്ങൾ കാലാതീതമായ ക്ലാസിക്കുകളാണ്.
ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങൾ, നന്ദി അവാർഡുകൾ, കർണാടക സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങൾ, ഫിലിംഫെയർ അവാർഡുകൾ തുടങ്ങി നിരവധി പുരസ്‌കാരങ്ങൾ അദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്. അദ്ദേഹത്തിന്റെ തിരക്കഥകളിൽ പങ്കാളിയായിരുന്ന ഭാര്യ ലക്ഷ്മി കല്യാണി 2022-ലാണ് അന്തരിച്ചത്. 'ശ്രീകല്യാണിയം' എന്ന പുസ്തകവും അദ്ദേഹം രചിച്ചിരുന്നു.
Content Highlights: Legendary filmmaker and screenwriter Singeetam Srinivasa Rao passed away at the age of 94 in Chennai., Known for experimental and classic movies like Pushpaka Vimanam, Apoorva Sagodharargal, and Aditya 369., Pioneered unique storytelling styles including silent films and time-travel concepts in Indian cinema., Recipient of numerous accolades including National Film Awards and Filmfare Awards.
Published: 04 Oct 2026, 01:35 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented