
സാനിയ മിർസ.|Photo: mirzasaniar
നിരവധി ആരാധകരുള്ള ടെന്നിസ് പ്ലെയറാണ് സാനിയ മിർസ. പാകിസ്താൻ ക്രിക്കറ്റ് താരം ഷുഐബ് മാലിക്കുമായുള്ള സാനിയ മിർസയുടെ വിവാഹം ഏറെ ചർച്ചയായിരുന്നു. എന്നാൽ വിവാഹബന്ധം വേർപ്പെടുത്തി സിംഗിൾ പാരന്റായ ശേഷം മകനായ ഇസ്ഹാനെ വളർത്തുന്നത് ഏറെ ബുദ്ധിമുട്ടുള്ള കാര്യമായി അനുഭവപ്പെട്ടെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് സാനിയ.
കരൺ ജോഹറുമൊത്തുള്ള ഒരു പരിപാടിയിൽ സംസാരിക്കുമ്പോഴാണ് സാനിയ സിംഗിൾ പാരന്റിങിലെ പ്രശ്നങ്ങൾ പങ്കുവെച്ചത്. 2010- ൽ ഹൈദരാബാദി മുസ്ലീം ആചാരപ്രകാരമാണ് സാനിയയും ഷുഐബും തമ്മിലുള്ള വിവാഹം കഴിഞ്ഞത്. 2018- ലാണ് ഇരുവരുടേയും ജീവിതത്തിലേക്ക് മകനായ ഇസ്ഹാൻ മിർസ മാലിക് കടന്നു വന്നത്. എന്നാൽ 2024-ൽ ഷുഐബുമായുള്ള വിവാഹബന്ധം വേർപ്പെടുത്തുന്നതായി സാനിയയുടെ കുടുംബമാണ് അറിയിച്ചത്.
എന്നെ സംബന്ധിച്ചെടുത്തോളം മകൻ ഇസ്ഹാനെ ഒറ്റയ്ക്ക് വളർത്തുന്നത് ബുദ്ധിമുട്ടുള്ള കാര്യമാണ്. കാരണം ഒരേസമയം ജോലി ചെയ്യുകയും മറ്റ് അനേകം കാര്യങ്ങൾ ചെയ്യേണ്ടതായും വരുന്നു, സാനിയ മനസ്സുതുറന്നു. ഈ പ്രശ്നം നിലനിൽക്കുന്നണ്ടെങ്കിലും ഒറ്റയ്ക്കായതിനാൽ മകന്റെ കാര്യത്തിൽ തീരുമാനമെടുക്കുമ്പോൾ അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടാകില്ലല്ലോ എന്ന സാനിയയുടെ വാക്കുകളോട് കരൺ പ്രതികരിച്ചു. ഇത് യഥാർത്ഥത്തിൽ സ്വാതന്ത്ര്യമാണെന്നും കരൺ പറഞ്ഞു.
ജോലിയുടെ ഭാഗമായി ഇന്ത്യയിലേക്ക് യാത്ര ചെയ്യേണ്ടി വരുമ്പോഴാണ് താരം കൂടുതൽ വെല്ലുവിളി നേരിടുന്നത്. ദുബായിൽ താമസിക്കുന്ന സാനിയ ജോലിയുടെ ഭാഗമായി ഇടയ്ക്കിടെ ഇന്ത്യയിലേക്ക് വരാറുണ്ട്. അങ്ങനെ യാത്ര ചെയ്യുമ്പോൾ മകനെ പിരിഞ്ഞിരിക്കേണ്ടി വരും. ‘ഒരാഴ്ചത്തേക്ക് അവനെ പിരിഞ്ഞിരിക്കുന്നതാണ് തന്നെ സംബന്ധിച്ച് ഏറ്റവും വലിയ വെല്ലുവിളി, അതാണ് ഏറ്റവും പ്രയാസമുള്ള കാര്യം’. സാനിയ പറഞ്ഞു. ഇതൊഴിച്ച് മറ്റൊരു കാര്യവും തനിക്ക് പ്രശ്നമല്ലെന്നും സാനിയ കൂട്ടിച്ചേർത്തു.
ഒറ്റയ്ക്ക് മകനെ വളർത്തുന്ന സമയത്തെ ഏകാന്തതയെക്കുറിച്ചും താരം പങ്കുവെച്ചു. ഒറ്റയ്ക്ക് ഭക്ഷണം കഴിക്കാൻ ആഗ്രഹമില്ലാത്തത് കാരണം പല തവണ ഭക്ഷണം വേണ്ടെന്ന് വെച്ചിട്ടുണ്ട്. ആ സമയത്ത് ഭക്ഷണം കഴിക്കുന്നതിന് പകരം എന്തെങ്കിലും കണ്ട് ഉറങ്ങാനാണ് താത്പര്യം. ഇത്തരത്തിൽ ചെയ്തത് ഒരുപരിധി വരെ ഭാരം കുറയ്ക്കാനും സഹായിച്ചെന്ന് സാനിയ പറഞ്ഞു.
തന്റെ ടെന്നിസ് കരിയറിൽ പ്രധാനപ്പെട്ട ആറ് നേട്ടങ്ങൾ സാനിയ സ്വന്തമാക്കിയിട്ടുണ്ട്. മൂന്ന് വനിതാ ഡബിൾസും, മൂന്ന് മിക്സഡ് ഡബിൾസും. 2003 മുതൽ 2013 വരെ സിംഗൾസിൽ നിന്നും വിരമിക്കുന്നത് വരെ ഡബ്ല്യുടിഎ റാങ്കിങ് പ്രകാരം ഇന്ത്യയുടെ ഒന്നാം നമ്പർ സിംഗിൾസ് താരമായിരുന്നു സാനിയ.
Content Highlights: Tennis star Sania Mirza shares the struggles of single parenting her son Izhaan after her divorce from Shoaib Malik. Read her emotional revelations.
Published: 20 Nov 2025, 07:01 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented