ഇടംകൈയന്മാരുടെ സവിശേഷതകളെയും അവർ ദൈനംദിനജീവിതത്തിൽ നേരിടുന്ന വെല്ലുവിളികളെയും കുറിച്ച് ബോധവത്കരണം നടത്തുന്നതിനായി എല്ലാ വർഷവും ഓഗസ്റ്റ് 13-നാണ് ഈ ദിനം (International Left-Handers Day) ആചരിക്കുന്നത്.
ലോക ജനസംഖ്യയുടെ പത്ത് ശതമാനത്തോളം വരുന്ന ഒരു വിഭാഗമാണ് ഇടംകൈയന്മാർ. എഴുതാനും ഭക്ഷണം കഴിക്കാനും ഭാരമുള്ള വസ്തുക്കൾ ഉയർത്താനുമെല്ലാം ഇടതുകൈ കൂടുതൽ ഉപയോഗിക്കുന്നവർ. ഭൂരിപക്ഷവും വലംകൈയന്മാരായ ഈ ലോകത്ത്, ഇടംകൈയന്മാരുടെ സവിശേഷതകളെ ആഘോഷിക്കാനും അവർ നേരിടുന്ന പ്രായോഗിക ബുദ്ധിമുട്ടുകളെക്കുറിച്ച് സമൂഹത്തെ ബോധവാന്മാരാക്കാനുമാണ് എല്ലാ വർഷവും ഓഗസ്റ്റ് 13 'ലോക ഇടംകൈയന്മാരുടെ ദിനം' ആയി ആചരിക്കുന്നത്. 1976-ൽ 'ലെഫ്റ്റ് ഹാൻഡേഴ്‌സ് ഇന്റർനാഷണൽ' എന്ന സംഘടനയാണ് ഈ ദിനാചരണത്തിന് തുടക്കംകുറിച്ചത്.
പ്രശസ്തരായ ചില ഇടംകൈയന്മാർ
ബരാക് ഒബാമ, ലിയനാഡോ ഡാവിഞ്ചി, ഹാൻസ് ക്രിസ്റ്റ്യൻ ആൻഡേഴ്‌സൺ, മേരി ക്യൂറി, ആഞ്ജലീന ജോളി തുടങ്ങിയവർ പ്രശസ്തരായ ഇടംകൈയന്മാരാണ്.
വെല്ലുവിളികളുടെ ലോകം
നാം ജീവിക്കുന്ന ഈ ലോകം രൂപകല്പന ചെയ്തിരിക്കുന്നത് വലംകൈയന്മാർക്ക് വേണ്ടിയാണ് എന്നതാണ് യാഥാർഥ്യം. കത്രിക, കംപ്യൂട്ടർ മൗസ്, വാതിലിന്റെ ഹാൻഡിലുകൾ, ബൈക്കുകളുടെ ആക്സിലറേറ്റർ, ക്യാമറകൾ എന്നിവയെല്ലാം വലതുകൈ ഉപയോഗിക്കുന്നവർക്ക് അനുയോജ്യമായ രീതിയിലാണ് നിർമിച്ചിരിക്കുന്നത്. അതിനാൽത്തന്നെ ചെറുപ്പംമുതൽ പല കാര്യങ്ങളിലും ഇടംകൈയന്മാർ കൂടുതൽ പരിശ്രമിക്കേണ്ടിവരുന്നു. പണ്ട്, ഇടതുകൈ ഉപയോഗിക്കുന്നത് ഒരു പോരായ്മയായി കണ്ട് കുട്ടികളെ നിർബന്ധിച്ച് വലതുകൈ ശീലിപ്പിക്കുന്ന ഒരു പ്രവണത നമ്മുടെ സമൂഹത്തിൽ നിലനിന്നിരുന്നു. എന്നാൽ ഇത് കുട്ടികളുടെ മസ്തിഷ്‌കവികാസത്തെയും ആത്മവിശ്വാസത്തെയും ദോഷകരമായി ബാധിക്കുമെന്ന് തെളിയിച്ചിട്ടുണ്ട്.
Content Highlights: International Left-Handers Day is observed annually on August 13.
Published: 13 Aug 2026, 11:58 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented