ബോളിവുഡില്‍ നിരവധി ആരാധകരുള്ള താരമാണ് ആലിയ ഭട്ട്. താരത്തിന്റെ അഭിനയത്തിന് മാത്രമല്ല ഗ്ലാമറസ് ലുക്കിനും ഏറെ പ്രശംസ ലഭിക്കാറുണ്ട്. പലപ്പോഴും അമ്മ സോണി റസ്ദാനുമായുള്ള ആലിയയുടെ സാദൃശ്യം ചര്‍ച്ചയാകാറുണ്ട്. എന്നാല്‍ ഇപ്പോള്‍ ഇന്റര്‍നെറ്റില്‍ പ്രചരിക്കുന്ന തൊണ്ണൂറുകളിലേതെന്ന് കരുതുന്ന പൂജ ഭട്ടിന്റെ ചിത്രവുമായി ആലിയയ്ക്കുള്ള ബന്ധമാണ് ചര്‍ച്ചയാകുന്നത്.

To advertise here,

മഹേഷ് ഭട്ടിന്റെ ആദ്യ ഭാര്യ കിരണ്‍ ഭട്ടിലുള്ള മകളാണ് പൂജ ഭട്ട്. പിങ്ക് നീന്തല്‍ വേഷത്തിലുള്ള പൂജ ഭട്ടിന്റെ ചിത്രം സാമൂഹികമാധ്യമമായ റെഡ്ഡിറ്റിലാണ് ആദ്യം പോസ്റ്റ്‌ ചെയ്തത്. 1990-കളില്‍ എടുത്തെന്ന് കരുതുന്ന ഈ ചിത്രം ആദ്യം കണ്ടപ്പോള്‍ ആലിയ ഭട്ടാണെന്നാണ് കരുതിയതെന്ന് ചിത്രത്തിന് താഴെ പ്രതികരണങ്ങള്‍ വന്നു.

ഇതോടൊപ്പം തന്നെ ഭട്ട് കുടംബത്തിലെ ജീനിനെക്കുറിച്ചും, പൂജ ഭട്ടിന്റെ സൗന്ദര്യത്തെ പ്രശംസിച്ചും ആളുകള്‍ രംഗത്തെത്തി. ചിത്രത്തില്‍ പൂജ ഭട്ടിന്റെ മുഖത്തിന്റെ ഒരു വശം മാത്രമെ കാണുന്നുള്ളു. ആ ചിത്രത്തില്‍ ആലിയ ഭട്ടുമായുള്ള പൂജയുടെ രൂപസാദൃശ്യമാണ്‌ ആളുകള്‍ അത്ഭുതപ്പെട്ടത്.

മഹേഷ് ഭട്ടിന്റെ ആദ്യ ഭാര്യയിലുള്ള മക്കളാണ് പൂജയും രാഹുലും. മഹേഷ് ഭട്ട്, സോണി റസ്ദാന്‍ ദമ്പതിമാരുടെ മക്കളാണ് ആലിയയും ഷഹീനും. വസന്‍ ബാല നിര്‍മ്മിച്ച ജിഗ്ര എന്ന ചിത്രത്തിലാണ് ആലിയ അവസാനമായി അഭിനയിച്ചത്. സഞ്ജയ് ലീല ബന്‍സാലിയുടെ ലവ് ആന്‍ഡ് വാര്‍ എന്ന സിനിമയില്‍ വിക്കി കൗശല്‍, രണ്‍ബീര്‍ കപൂര്‍ എന്നിവര്‍ക്കൊപ്പമാണ് അടുത്തതായി ആലിയ അഭിനയിക്കുന്നത്.